Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]
വർഷമായി മറ്റാരോടും അധികം സംസാരിക്കാതെ ഇരിക്കുന്ന ഞാൻ അമ്മുവിന്റെ മുന്നിൽ മാത്രം എല്ലാം മറന്ന് കളിക്കാനും ചിരിക്കാനും തുടങ്ങിയിരുന്നു. അനുകുട്ടൻടെ മരണത്തിന്റെ ഞെട്ടലിൽ നിന്നും കരകയറിയതിന് ശേഷം അവളും എന്നോട് ആദ്യം ഉള്ളതിനേക്കാൾ കൂടുതൽ അടുത്ത പോലെ എനിക്കും തോന്നിട്ടുണ്ട്.
“അമ്മ എവിടെ ചേട്ടായി??”
എന്റെ കൂടെ സോഫയിൽ കയറി ഇരുന്ന് കൊണ്ട് അമ്മു ചോദിച്ചപ്പോൾ ആണ് ഞാൻ സ്വപ്നത്തിൽ നിന്ന് ഉണർന്നത്.
“ദേവു തലവേദന ആയിട്ട് കിടക്കാ....അങ്ങോട്ട് ചെല്ലണ്ട”
“അമ്മക്കും തുടങ്ങിയോ ചേട്ടന്റെ അസുഖം.......ഈ തലവേദന പകരുന്ന രോഗം ആണോ ഈശ്വരാ......”
ആരോടോ ആയിട്ട് പറഞ്ഞിട്ട് അവളൊരു ദീർഘശ്വാസം വിട്ടു
“ആഹ്....ഇനി അതും കൂടി എന്റെ തലയിൽ ഇട്ടോ......”
“ഹഹഹ................”
“മതി രാക്ഷസചിരി ചിരിച്ചത്, വാവ പോയി ഏട്ടന് ഒരു ഗ്ലാസ് ചായ ഉണ്ടാക്കി താ.....”
“ആയോ....വാവയോ......എന്താ സോപ്പ്......ഇതിലൊന്നും അമ്മു വീഴുല്ല മോനെ”
“പ്ലീസ് അമ്മുസേ......ഒരു ചായ ഇട്ട് താടി”
“ഇഹ്.......ഇൻക്ക് വയ്യ.....ഡോറ തുടങ്ങാനായി”
“ആയോ....ഞാൻ അത് മറന്ന് പോയി...നാ അത് കഴിഞ്ഞ് ചായ സെറ്റ് ആകാ ലേ....”
“ആഹ് ശരി.....കൊച്ചുടീവി വെക്ക്.......”
ഞാൻ കൊച്ചുടീവി വെച്ച് ഞങ്ങൾ രണ്ടുപേരും ഡോറ ബുജ്ജി കണ്ടിരുന്നു.
“അമ്മക്ക് നല്ല തലവേദന ആണ് തോന്നുന്നേ..അല്ലെങ്കിൽ ഇങ്ങനെ വന്ന് അതെ പോലെ കിടക്കാറില്ല ലേ.....”
“ആ.....മുഖം ഒക്കെ വയ്യാതെ പോലെ ഉണ്ട്”
“ഞാൻ ഒന്ന് പോയി നോക്കട്ടെ”
“വേണ്ട അമ്മു......കുറച്ച് നേരം നല്ല പോലെ കിടന്ന് ഉറങ്ങിയാൽ മാറിക്കോളും....നീ പോയി വെറുപ്പിക്കാൻ നിക്കണ്ട”
പിന്നെ ഒരു 6:30 വരെ ഞങ്ങൾ രണ്ടുപേരും ടിവിയുടെ മുന്നിൽ തന്നെ ഇരുന്നു.
“മതി ടിവി കണ്ടിരുന്നത്, പോയി പഠിക്കാൻ നോക്ക് പെണ്ണേ.....6:30 കഴിഞ്ഞു.....ദേവു എങ്ങാനും വന്ന് കണ്ടാൽ നല്ല രസം ആവും......നിന്നെ വഷളാകുന്നു എന്ന് പറഞ്ഞ് എനിക്കും കേൾക്കും.”
“ഉഫ്.......ഹോ......ഈ ചേട്ടായി ചെല്ല സമയം അമ്മേനെ കാട്ടും വെറുപ്പിക്കൽ ആണ്”
എന്നും പറഞ്ഞ് ചാടിത്തുള്ളി റൂമിലേക്ക് പോയി.
“ചായ തന്നിട്ട് പോടീ”
ഞാൻ പിന്നിൽ നിന്നും വിളിച്ച് പറഞ്ഞു
“പഠിക്കാൻ ഉണ്ട് മിസ്റ്റർ......ഡിസ്റ്റർബ് ചെയ്യല്ലേ”
“ഇത്ര നേരം ഇല്ലാത്ത ആവേശോ പഠിക്കാൻ.......മടിച്ചി.......”
“ചായ ഉണ്ടാക്കാൻ എനിക്കറിയില്ല”
“നാണം ഇല്ലല്ലോ പറയാൻ
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പെണ്ണിന് ചായ ഉണ്ടാകാൻ അറിയില്ല പോലും”
“ഏഴാം ക്ലാസ്സിൽ ചായ ഉണ്ടാകാൻ അല്ല പഠിപ്പിക്കുന്നത്. പിന്നെ അത്ര ഇതാണെങ്കിൽ ഡിഗ്രിക്കാരൻ പോയി ഉണ്ടാക്കിക്കോ”
പിന്നെയും അവിടെ നിന്ന് എന്നെ പലതും പറഞ്ഞിട്ട് പെണ്ണ്
💬 Comments
View all comments