Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
വൈകുന്നേരം കോളേജ് വിട്ട് പോകുന്ന വഴി കൊടുക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു.
ഫോണിൽ സംസാരിച്ചു കഴിഞ്ഞ് റോഷൻ എന്റെ അടുത്തേക്ക് വന്നു.
“ഡാ....നിനക്ക് സന്തോഷവും ടെൻഷനും ഒരുപോലെ തരുന്ന ഒരു ന്യൂസുണ്ട്”
“എന്താടാ....നീ കാര്യം പറ”
“ആ ഭാസ്കരന് ബോധം വന്നു...”
“ഓ ഗോഡ്..... രക്ഷപെട്ടു...ഉഫ്.....”
ആ വാർത്ത കേട്ട നിമിഷം വല്ലാത്തൊരു ആശ്വാസം തോന്നി, ഞാൻ കാരണം ഒരാൾക്കു എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ജീവിതത്തിൽ ഒരു സമാധാനം ഉണ്ടാവില്ല, പിന്നെ അയാളെ തല്ലിയത് ആ ഒരു നിമിഷത്തെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റാതിരുന്നത് കൊണ്ടാണ്. തല്ലിയത് തെറ്റല്ല എന്ന് തന്നെ ആണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്, പക്ഷെ അവസാനം തല കൊണ്ടുപോയി കല്ലിൽ കുതിച്ചത് വേണ്ടായിരുന്നു എന്ന് തോന്നി.
“ആശ്വസിക്കാൻ വരട്ടെ.... ബോധം വന്ന സ്ഥിതിക്ക് ആയാളെങ്ങാനും പോലീസുകാരോട് നടന്നത് പറഞ്ഞ നമ്മള് രണ്ടാളും പെടും”
“ആയോ...... ഇനി എന്താ ചെയ്യാ”
“അതൊക്കെ ഞാൻ നോക്കാ..... അച്ഛന്റെ ഒരു കൂട്ടുകാരൻ ആണ് സി.ഐ, പ്രശ്നം ആയാൽ പുള്ളിയെ വിളിക്കാ”
“ഊഊഫ്....... അങ്ങനെ ആണേൽ ദേവു ഇതൊക്കെ അറിയും ലേ.....”
“ആരും ഒന്നും അറിയാതെ ഇത് ഒതുക്കാൻ പറ്റുമോ എന്ന് നോക്കാടാ... നീ ടെൻഷൻ അടിക്കല്ലേ”
റോഷൻ എന്തൊക്കെ പറഞ്ഞിട്ടും പിന്നെ എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല, അന്ന് അയാളെ തല്ലിയത് കണ്ടപ്പോൾ എഴുന്നേറ്റ് നിന്ന രോമങ്ങൾ മുഴുവൻ ഇപ്പോഴത്തെ ഈ പേടിച്ച് തൂറിയെ കണ്ട് ചുരുണ്ട് കൂടി കിടന്നുറങ്ങി എന്നൊക്കെ പറഞ്ഞ് അവൻ എന്നെ കുറെ കളിയാക്കി.
കോളേജ് കഴിഞ്ഞ് ഒന്ന് ബീച്ചിൽ ഒക്കെ പോയി കറങ്ങി വരാമെന്ന് റോഷൻ പറഞ്ഞെങ്കിലും ഒരു മൂഡ് തോന്നിയില്ല, മനസ്സിൽ മുഴുവൻ അയാൾ പോലീസ് കേസ് കൊടുത്താൽ ഉണ്ടാവാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ആയിരുന്നു, ദേവു ഇതിനെ കുറിച്ച് അറിയരുത് എന്ന് എനിക്ക് തോന്നി,
കാരണം ജീവിതത്തിൽ ഇതുവരെ ആ പാവം ഒരുപാട് അനുഭവിച്ച് കഴിഞ്ഞു, ഇപ്പോ ജീവിക്കുന്നത് തന്നെ എനിക്കും അമ്മുവിനും വേണ്ടി ആണ്, അപ്പൊ അങ്ങനെയുള്ള ദേവൂനെ എന്തൊക്കെ കാരണം പറഞ്ഞാലും എന്റെ ഒരു തല്ലു കേസിന്റെ പേരിൽ വിഷമിക്കാനും പോലീസ് സ്റ്റേഷൻ കയറി ഇറങ്ങാനും ഇട വരുത്തരുത് എന്ന് എന്റെ ഉള്ളിൽ നിന്നും ആരോ പറഞ്ഞുകൊണ്ടിരുന്നു.
ക്ലാസ്സ് കഴിഞ്ഞ് ഷോറൂമിലും കയറി നേരെ ഫ്ലാറ്റിലേക്ക് വിട്ടു, ജോസഫ് അങ്കിളിന്റെ അപ്പാർട്മെന്റിൽ നിന്നും അമ്മുവിനെയും കൂട്ടി ഞങ്ങടെ അപ്പാർട്മെന്റിലേക്ക് പോയി.
💬 Comments
View all comments