Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
മനസ്സിൽ മുഴുവൻ ആ ഭാസ്കരനായിരുന്നു......
ഞാൻ കുറച്ച് നേരം സോഫയിൽ കിടന്ന് ഉറങ്ങിപ്പോയി, പിന്നെ ദേവു വന്ന് വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്
“തലവേദന ആണോ??”
“ഏയ്....ഞാൻ വെറുതെ കിടന്ന് ഉറങ്ങിപ്പോയി”
“ആ....എന്ന മതി ഉറങ്ങിയത്, പോയി ഡ്രസ്സ് മാറി വായോ”
ഒരു ത്രിശൂർ സ്ലാങ് കലർത്തി ദേവു അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചിട്ട് നേരെ മുറിയിലേക്ക് പോയി.
രാത്രി ഒരു ഏഴര ആയപ്പോൾ റോഷൻ വിളിച്ചു
“എന്താടാ കാര്യം വല പ്രശ്നം ആയോ”
ഫോൺ എടുത്തതും ഞാൻ ചോദിച്ചു
“ഹാഹാഹാ............................”
മറുഭാഗത്ത് മരണ ചിരി
“മറ്റേ ചിരി നിർത്തിയിട്ടു കാര്യം പറ മൈരേ”
“ഹഹ....പറയാ..... സംഭവം എന്താണെന്ന് വച്ച.... പിന്നെ........ ഡാ അഭിമോനെ......”
“ടെൻഷൻ അടിപികാണ്ട് കാര്യം പറ $#$&%#$%*&%%@*@ മോനെ”
“ഡാ എന്റെ ഒരു ഫ്രണ്ടിന്റെ ചേട്ടൻ മെഡിക്കൽ കോളേജിൽ ഡോക്ടർ ആണെന്ന് പറഞ്ഞിരുന്നില്ലേ, പുള്ളി വിളിച്ചിരുന്നു, ആ ഭാസ്‌കരന്റെ മൊഴിയെടുക്കാൻ പോലീസ് പോയപ്പോൾ കാലു തെന്നി വീണപ്പോൾ തല കല്ലിൽ ഇടിച്ചു പോയി എന്ന അയാൾ പറഞ്ഞത്”.
“ഇത് എന്തു കൂത്തു..... ശരിക്കും തലയ്ക്കു അടി കിട്ടി വട്ടായി പോയോ”
“ഏയ്.... പോലീസ് കേസ് ആക്കി നമ്മൾ അവനെ തല്ലാൻ പോയ കാരണം പുറത്ത് അറിഞ്ഞാൽ അവന് തന്നെ അലെ പ്രശ്നം, അങ്ങനെ ചിന്തിച്ച് കാണും”
“ആ എന്തായാലും ആശ്വാസമായി, ഇനി ആ ടെൻഷൻ വേണ്ടാ....”
“ഹാ ഇനി അവൻ എഴുന്നേറ്റ് നടക്കാൻ തുടങ്ങിയ ഒരു വരവ് പ്രതീക്ഷിക്കാം”
“ആ അത് അപ്പൊ അലെ.... അതൊന്നും സീൻ ഇല്ല”
“അയ്യോ ചെക്കന് ധൈര്യം ഒക്കെ തിരിച്ച് വന്നോ..... ഇത്ര നേരം പേടിച്ച് തൂറി ഇരിപ്പ് ആയിരുന്നില്ലേ........ഹഹ”
“അത് പിന്നെ കേസ് ആയാലുള്ള പ്രശ്നങ്ങൾ ആലോചിച്ചു ആണ്, അവൻ നേരിട്ട് വന്ന നേരിടാനുള്ള ധൈര്യമൊക്കെ എനിക്കുണ്ട് മോനെ”
“ശരി ശരി..... ഫുഡ് കഴിക്കാൻ വിളിക്കുന്നു, ഞാൻ വെക്കട്ടെ നാളെ പാക്കലാം”
“ഒക്കെ ഗുഡ്നൈറ്റ് മുത്തേ.......”
റോഷനുമായി ഫോണിൽ സംസാരിച്ച ശേഷം ബാൽക്കണിയിൽ നിൽകുമ്പോൾ എനിക്ക് എന്തോ ഒരു ഭാരം ഇറക്കി വച്ച ഫീൽ ആയിരുന്നു, ആ സന്തോഷത്തിൽ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചു അല്പസമയം ഞാൻ അങ്ങനെ നിന്നു.
അത്താഴം കഴിച്ച ശേഷം പാത്രങ്ങൾ കഴുകിവെക്കാൻ ദേവൂനെ സഹായിച്ചു, പിന്നെ കുറച്ച് നേരം രണ്ട് സ്ത്രീകളുടെയും നടുക്കിരുന്ന് കത്തി വച്ച ശേഷം ഞാൻ എന്റെ സാമ്രാജ്യത്തിൽ കയറി കതകടച്ചു.
💬 Comments
View all comments