Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]
ചേച്ചി ഫാനാണ്.......
“ഓ...... അങ്ങനെ......”
ഞങ്ങൾ വീണ്ടും പല വിഷയങ്ങളെ പറ്റിയും സംസാരിച്ചു, പ്രധാനമായും ബാംഗ്ലൂർ ആയിരുന്നു സംസാര വിഷയം, ബാംഗ്ലൂർ ഡേയ്‌സ് സിനിമയിൽ അല്ലാതെ ഞാൻ ബാംഗ്ലൂർ കണ്ടിട്ടില്ല, പിന്നെ റോഷൻ കഴിഞ്ഞ വെക്കേഷന് ബാംഗ്ലൂര് പോയി വന്നിട്ട് പറഞ്ഞ കഥകൾ ഒക്കെ കേട്ടിട്ടുള്ളത് കൊണ്ട് ബാംഗ്ലൂരിനെ പറ്റി എനിക്ക് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു, ചിത്രയുടെ ഡാഡിക്ക് എന്തോ സർക്കാർ ജോലിയാണ്, പുള്ളിക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ ആയതാണ്, അവളുടെ മമ്മി ഒരു തൃശ്ശൂരുകാരി ആണെങ്കിലും അവൾ ജനിച്ചതിന് ശേഷം ആദ്യമായാണ് കേരളത്തിൽ വരുന്നതെന്ന് പറഞ്ഞു, അങ്ങനത്തെ ഡീറ്റെയിൽസ് ഞാൻ പിന്നെ കൂടുതൽ ചോദിച്ചില്ല.
ഏകദേശം ഒന്നര മണിക്കൂർ ഞങ്ങൾ രണ്ടുപേരും സംസാരിച്ചു, ഇതിൽ ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ച ഏറ്റവും കൂടുതൽ സംസാരിക്കുന്ന അമ്മു ഒന്നും മിണ്ടാൻ കഴിയാതെ ഞങ്ങൾക്ക് നടുവിൽ പെട്ട് ഇരിക്കുകയായിരുന്നു....
ദേവു ആണെങ്കിൽ ഇടയ്ക്കു ഇടയ്ക്ക് വാതിലിനടുത് വന്ന് എത്തി നോക്കി പോവുന്നുണ്ട്
എന്തൊക്കെ ആയാലും വെറും ഒന്നര മണിക്കൂർ ഇരുന്ന് സംസാരിച്ചപ്പോൾ തന്നെ ഞങ്ങൾ നല്ല കൂട്ടായി, തിരിച്ചു പോവുമ്പോൾ ചിത്രയും വളരെ സന്തോഷത്തിൽ ആയിരുന്നു, അവിടെ ബാംഗ്ലൂർ അത്ര അടുത്ത കൂട്ടുകാരൊന്നും ഇല്ലായിരുന്നു എന്നും ഇപ്പോ നല്ലൊരു കൂട്ടുകാരനെ കിട്ടിയെന്നും പറഞ്ഞു.. അത്ര പെട്ടെന്ന് ആരോടും കമ്പനി ആവാത്ത എനിക്ക് ഇതൊരു പുതിയ അനുഭവം ആയിരുന്നു, സംസാരിച്ച കുറെ കാര്യങ്ങൾ വച്ച് ഏകദേശം എന്റെ അതെ വൈബ് ഉള്ള ആളാണ് എന്നും തോന്നി....
നാളെ കാണാമെന്നു പറഞ്ഞു ചിത്ര പോയി, തിരിഞ്ഞു നടന്നപ്പോഴാണ് ഞാൻ അവളുടെ പട്ടുപോലെയുള്ള നീളൻ മുടി ശ്രദ്ധിച്ചത്, ഓ..... ആ സൗന്ദര്യം മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ തീർച്ചയായും ആ മുടി ഒരു കാരണമാണെന്ന് തോന്നി പോയി.....
“എന്താ മോനെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണോ”
ചിത്ര പോയ ശേഷം അമ്മുവിന്റെ സംശയം
“ഒന്ന് പോ... പെണ്ണേ.... പ്രേമം കോപ്പാണ്”
പാവം അമ്മുവിന് അറിയില്ലല്ലോ ഉർവശി മേനക രംഭമാര് ഒരുമിച്ച് വന്നാലും ഇനി ഞാൻ വീഴില്ലെന്ന്, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായ പെണ്ണാണ് ചിത്ര, പക്ഷെ എന്ത് ചെയ്യാൻ മാലാഖയുടെ എൻട്രി അല്പം വൈകിപ്പോയി, അതിന് മുന്നെ പിശാച് ഈ മനസ്സ് കീഴടക്കി കളഞ്ഞു.........എന്റെ ദേവു........
അന്നത്തെ ദിവസം ബാക്കി സമയം നെറ്റ്ഫ്ലിക്സിൽ സീരീസ് കണ്ട് ചിലവഴിച്ചു, അടുത്ത ദിവസം രാവിലെ അമ്മു സ്കൂളിൽ
💬 Comments
View all comments