Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]
ഒന്നുമില്ല.... ഇവള് രാവിലെ തന്നെ ഓടി വന്ന് പറഞ്ഞു 2Bയിൽ പുതിയ വന്ന ചേച്ചിയെ കാണാൻ മാലാഖയെ പോലെ ഉണ്ടെന്ന് ഒക്കെ, അത്ര ഒന്നും ഇല്ലാന്ന് പറയായിരുന്നു”
ഞാൻ ചിത്രയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...“അത് വന്നപ്പോഴുള്ള നോട്ടം കണ്ടപ്പോൾ മനസിലായി”
അമ്മുവിന്റെ കമന്റ്, ഈശ്വരാ..... ഈ കുരിപ്പിനെ ഒന്ന് പിടിച്ചുകൊണ്ട് പോവാൻ ഇവിടെ ആരും ഇലെ.. അമ്മുവിന്റെ കമന്റ് കേട്ട് അവളും ചിരി തുടങ്ങി...“ഓ... ഞാൻ ആരാ പരിചയം ഇല്ലാത്ത ആളെന്ന് നോക്കിയതാണ്”“ഹഹ.... അല്ല എന്ത് പറ്റി ഹീറോ കാലിന്...”
ചിത്രയുടെ ചോദ്യം....
“ഓ.... അത്.... അതു പിന്നെ ചെറുതായി ഒന്ന് വീണതാണ്”
“ഹഹഹ........”
ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മുവും ചിത്രയും മരണ ചിരി.....
“അമ്മു എല്ലാം എന്നോട് പറഞ്ഞു...ഹഹ”
ചിരിച്ചുകൊണ്ട് ചിത്രയുടെ മറുപടി
ഞാൻ അമ്മുവിനെ ഒന്ന് ദയനീയമായി നോക്കിയപ്പോൾ എന്നെ കൊണ്ട് ഇത്രയൊക്കയെ ചെയ്യാൻ കഴിയു എന്ന രീതിയിൽ ഒരു നോട്ടം... പെങ്ങളായി പോയി, ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും സുന്ദരിയായ പെണ്ണിന്റെ മുനിൽ തുടക്കം തന്നെ ചമ്മി നാറി, ആര്ക്കും ഈ ഗതി വരാതിരിക്കട്ടെ
“അമ്മുവിനെ പരിചയ പെട്ടത് തൊട്ട് അവൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് അവളുടെ ഈ ഹീറോയെ പറ്റിയാണ്, അപ്പൊ ഒന്ന് വന്നു കാണാൻ തോന്നി....”
ഓ എന്റെ പെങ്ങളല്ലേ നല്ലതൊന്നും പറഞ്ഞു കാണില്ല...
ഞാൻ വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു...
“ഇപ്പൊ ഡിഗ്രി ലാസ്റ്റ് ഇയർ ആണ് ലേ”
“ആ...അതെ”
“ബികോം അലെ ഞാനും ബികോം ആയിരുന്നു”
“ഏത് കോളേജിലാണ് പഠിച്ചത്”
“ഞാൻ ബാംഗ്ലൂർ ആയിരുന്നു”
“ആ ബാംഗ്ലൂർ ഏത് കോളേജ്??”
“ഓ ഇയാൾക്ക് ബാംഗ്ലൂര് ഉള്ള കോളേജുകൾ ഒക്കെ അറിയുമോ”
“ഏയ് ഇല്ല... വെറുതെ ഒരു ഇതിന് ചോദിച്ചതാണ്”
“ഹഹ..... ശരി..... ഞാൻ ക്രിസ്തു ജയന്തി കോളേജിൽ ആണ് പഠിച്ചത്, കേട്ടിട്ടുണ്ടോ”
“ഇല്ല”
“ആ അതാണ്....ഹഹ...”
അവൾ പെട്ടെന്ന് കമ്പനി ആവുന്ന ടൈപ്പ് ആണെന്ന് മനസിലായി... ഞങ്ങൾ വീണ്ടും സംസാരിച്ചു തുടങ്ങി...
“ഇത് എന്താ ചിത്രാന്ന് പേര് ഇട്ടത്”
ഞാൻ പെട്ടെന്ന് മനസ്സിൽ വന്ന ഒരു ചോദ്യം അങ്ങ് ചോദിച്ചു“അതെന്താ... ചിത്ര എന്ന പേര് ഇതുവരെ കേട്ടിട്ടില്ലേ......”
ഹ്മ്മ്.... മലയാളിയായ എന്നോട് ചിത്ര എന്ന പേര് കേട്ടിട്ടില്ലെന്ന്“അതല്ല..... ബാംഗ്ലൂർ ഒക്കെ ജനിച്ചു വളർന്നിട്ട് ചിത്ര.... അങ്ങോട്ട് മാച്ച് ആവുന്നില്ല”“ഹ..... അത് എന്റെ മമ്മി ഇട്ടതാണ്, മമ്മി കട്ട ചിത്ര
💬 Comments
View all comments