0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]

Author : Hyder Marakkar Read All Parts 5457
സ്പെഷ്യൽ ഉണ്ടാക്കിയ കൊണ്ടുവന്നു തരുന്നത് പതിവാണ്, ദേവു തിരിച്ചും അത് പോലെ തന്നെ ആണ്, ഇത് ഇത്ത ആയതാണ് പ്രശ്നം, ഈ ദേവൂന്റെ ഒരു കാര്യം. ബിരിയാണി ഒക്കെ കഴിച്ചത് കൊണ്ട് ഞാൻ ചെറുതായി മയങ്ങി പോയി, വൈകുന്നേരം വിമല ആന്റിയും (ദേവൂന്റെ ചേച്ചി) ഭർത്താവും വന്നു എന്റെ കോലം കാണാൻ, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അധികം കുടുംബക്കാര് ഇല്ലാത്തത് തന്നെ ആണ് നല്ലതെന്ന് തോന്നി പോവും. കുറച്ച് നേരം അവരുടെ കൂടെ നാട്ടുകാര്യങ്ങളും എന്റെ അവസ്ഥയെ കുറിച്ചും ഒക്കെ സംസാരിച്ചിരുന്നു. അവരു പോയ ശേഷം ഞാൻ നെറ്റ്ഫ്ലിക്സിൽ “ബ്രേക്കിംഗ് ബാഡ്” എന്ന സീരീസ് കണ്ടിരുന്നു. പെട്ടെന്ന് അമ്മുവിന്റെ “ചേട്ടായി” എന്ന വിളി കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടി പോയി അമ്മൂന്റെ അടുത്ത് നിൽക്കുന്ന ആളെ കണ്ട്, ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ട് ഉള്ളതിൽ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ.... നീലനിറത്തിൽ തിളങ്ങുന്ന കണ്ണുകൾ, ആ മുഖത്തിന് ഏറ്റവും അനുയോജ്യമായ വലുപ്പത്തിലും ആകൃതിയിലുമുള്ള മനോഹരമായ മൂക്ക്, ലിപ്സ്റ്റിക് ഇടാതെ തന്നെ ചുവന്ന് തുടുത്തിരിക്കുന്ന അധരങ്ങൾ.... പച്ച മലയാളത്തിൽ നമ്മൾ തത്തമ്മ ചുണ്ട് എന്നൊക്കെ പറയുന്ന പോലെ, വെളുത്ത് മെലിഞ്ഞ ആ സുന്ദരിയുടെ മറ്റൊന്നും ശ്രദ്ധിക്കാൻ എനിക്ക് കഴിയുന്നില്ല, ആ കണ്ണുകൾക്ക് ഏത് കൊമ്പനെയും തളച്ച് നിർത്താനുള്ള ശേഷിയുണ്ടെന്ന് ഒരു നിമിഷം കൊണ്ട് തന്നെ ഞാൻ മനസിലാക്കി. അതെ ഇത് മാലാഖ തന്നെ, പക്ഷെ എന്റെ സങ്കല്പത്തിലുള്ള മാലാഖ വെള്ള കുപ്പായം ഒക്കെ ഇട്ടാണ് നടക്കാറ്, ഇത് ജീൻസും ടോപ്പും ആണല്ലോ, പിന്നെ ഞാൻ കരുതിയത് പോലെ ചിറകും ഇല്ല.... “ചേട്ടായി.......” അമ്മുവിന്റെ വിളിയാണ് എന്നെ സ്വ ബോധത്തിലേക്ക് കൊണ്ട് വന്നത്, “ആ.......” “ഹായ് ഞാൻ ചിത്ര...... നിങ്ങളുടെ പുതിയ അയൽവാസി ആണ്” എനിക്ക് നേരെ ആ മാലാഖ കൈ നീട്ടി കൊണ്ട് പറഞ്ഞു “ഹായ്, അഭിരാജ്..... അഭി” ഹസ്തദാനം കൊടുത്തു കൊണ്ട് ഇത് പറയുമ്പോഴും ഞാൻ മറ്റൊരു ലോകത്തു ആയിരുന്നു. കട്ടിലിനടുത് ഒരു കസേര ഇട്ട് ആ മാലാഖ അതിൽ ഇരുന്നു, മറ്റൊന്നും എനിക്ക് ശ്രദ്ധിക്കാൻ പറ്റുന്നില്ല...ആ നീലകണ്ണുകൾ... വൗ......... “എന്താ ചേട്ടായി ഇങ്ങനെ നോക്കുന്നത്... ഞാൻ പറഞ്ഞത് സത്യമല്ലേ” അമ്മുവിന്റെ ശബ്ദം.... “ഏയ്..... അത്രയ്ക്ക് ഒന്നുമില്ല.....” ഞാൻ അമ്മുവിനെ നോക്കി മറുപടി കൊടുത്തു ചിത്ര എന്താണ് സംഭവം എന്ന് മനസിലാവാതെ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കുന്നുണ്ട്. “ഏയ്...

💬 Comments

View all comments