0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]

Author : Hyder Marakkar Read All Parts 5456
കാര്യങ്ങൾ അറിഞ്ഞോ.... എന്റെ പെങ്ങൾ ഒരു സംഭവം തന്നെ....ഞങ്ങളുടെ ഈ സംസാരം കേട്ടു കൊണ്ടാണ് ദേവു മുറിയിലേക്ക് വന്നത്. അമ്മുവിനെ ചീത്തപറഞ്ഞു കുളിക്കാൻ പറഞ്ഞ് വിട്ട ശേഷം ദേവു എന്റെ മുറി അടിച്ചു വാരാൻ തുടങ്ങി “കേട്ടോ അമ്മു പറഞ്ഞത്, ഒരു മാലാഖ വന്നിട്ടുണ്ട് വെറുതെ അതിന്റെ പിന്നാലെ നടന്ന് നാണം കെടണ്ട പോലും, അവൾക്ക് അറിയില്ലലോ അവളുടെ ചേട്ടന്റെ മനസ്സ് ഒരു പിശാച് കീഴടക്കി കഴിഞ്ഞെന്ന്.... ലേ ദേവു” നേരെ നിന്ന് എന്നെ ഒന്ന് രൂക്ഷമായി നോക്കി ചൂലിന്റെ അറ്റത് രണ്ട് തട്ട് കൊടുത്തത് അല്ലാതെ ദേവു ഒന്നും പറഞ്ഞില്ല... ### ഉച്ചയ്ക്ക് സുഹറിത്ത ഒരു വലിയ പാത്രം നിറച്ച് മട്ടൺ ബിരിയാണിയും കൊണ്ട് വന്നു എന്റെ കൂടെ ഇരുന്ന് തീറ്റിച്ചിട്ട് പോയി, ബിരിയാണി കിട്ടിയതോടെ അമ്മു ഡബിൾ ഹാപ്പി ആയെങ്കിലും നമ്മുടെ കക്ഷിയുടെ മുഖം സുഹറിത്ത വന്ന് പോയത് തൊട്ട് കടന്നല് കുത്തിയത് പോലെ ആയിട്ടുണ്ട്. ഭക്ഷണ ശേഷം കഴിക്കാനുള്ള മരുന്നുമായി വരുമ്പോഴും മുഖം അതുപോലെ തന്നെയുണ്ട്. “എന്താ ദേവു മുഖത്ത് എന്തെങ്കിലും കടിച്ചോ??” എന്താണ് കാര്യം എന്ന് മനസിലാവാതെ മുഖം മൊത്തം തുടച്ച് നോക്കുകയാണ് ദേവു... “ഉഫ്..... എന്റെ മണ്ടൂസേ.... മുഖത്ത് ഒന്നുമില്ല.... ഞാൻ ഈ ഗൌരവത്തിന്റെ കാരണം ആണ് ചോദിച്ചത്” “ഓ.... എനിക്ക് ഗൌരവം ഒന്നുമില്ല” ദേവു ഒരു ഒഴുക്കൻ മട്ടിൽ മറുപടി തന്നു. “ഏയ്.... സംഭവം ഒക്കെ എനിക്ക് പിടികിട്ടി, ഇത്ത വന്നത് തൊട്ടാണ് ഈ മുഖം വീർപ്പിച്ചുള്ള നടത്തം എന്താ ദേവു ഇതിൽ ഇത്ര ദേഷ്യം പിടിക്കാൻ, അവരു അവരുടെ ഒരു സന്തോഷത്തിന് തന്നതല്ലേ”. “ഓ...... വല്യ സന്തോഷം.... അപ്പൊ ഞാൻ ഇവിടെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചോറും കറിയും ഒക്കെ എടുത്ത് കളയേണ്ട വരും ലേ” “ഉഫ്... എന്റെ ദേവു അത് രാത്രി കഴിച്ച പോരെ” “രാത്രിയിലേക്ക് അടക്കം ഉണ്ടാക്കി വച്ചിട്ടുണ്ട്, നിന്റെ ഇത്തയ്ക്കു കോമൺസെൻസ് ഇലെ....പറയാതെ ഫുഡ്‌ കൊണ്ട് തന്ന ഇവിടെ ഉണ്ടാക്കിയത് വേസ്റ്റ് ആവുമെന്ന് അറിയില്ലേ” “എന്റെ ദേവു സാധാരണ ചോറു അധികം ആയി പോയ അടുത്ത ദിവസം തളപ്പിച്ചൂറ്റി എടുക്കൽ അലെ പതിവ്, പിന്നെ എന്താ” എനിക്ക് മരുന്നും തന്ന് തിരിച്ചു നടക്കുമ്പോഴും ദേവു എന്തോ പിറുപിറുക്കുന്നുണ്ട്, എന്താണെന്ന് കേട്ടില്ല... എന്തായാലും ഇത്ത ബിരിയാണി കൊണ്ടുവന്നു തന്നത് ഇഷ്ടമായിട്ടില്ല എന്ന് മനസിലായി, അല്ലെങ്കിൽ പതിവായിട്ടു ഷേർളി ആന്റി എന്തെങ്കിലും

💬 Comments

View all comments