Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]
പറഞ്ഞു, പുള്ളി പറഞ്ഞ പിന്നെ അപ്പീൽ ഇല്ല, ഇത്തിരി തറ നമ്പറുകൾ ഇറക്കിയാലും സാരമില്ല ദേവൂനെ ഉള്ളിൽ എന്നോടുണ്ടെന്ന് ഞാൻ നൂറ് ശതമാനം വിശ്വസിക്കുന്ന പ്രണയം പുറത്ത് കൊണ്ടുവരാൻ അലെ...
“ചേട്ടായി ഇത് നോക്ക്........ എങ്ങനെ ഉണ്ട്, സൂപ്പർ അല്ലേ.....”
കയ്യിൽ ഒരു കുഞ്ഞ് ബാർബി ഡോളിനെ പിടിച്ച് കൊണ്ടാണ് അമ്മു ഓടി മുറിയിലേക്ക് വന്നത്...
“ഹ..... ഇത് എവിടുന്ന് കിട്ടി”
“ഇത് എനിക്ക് എന്റെ ചേച്ചി ഗിഫ്റ്റ് തന്നതാണ്”
വളരെ അധികം സന്തോഷത്തിലാണ് പെണ്ണ്...
“ഏഹ്..... നിനക്ക് ഞാൻ അറിയാത്ത ഏത് ചേച്ചി”
“അതൊക്കെ ഉണ്ട്..... ഇന്ന് രാവിലെ കിട്ടിയ ചേച്ചിയാണ്”
“ഓ....2B യിൽ പുതിയ വന്നത് ലേ”
“ഓ....അപ്പൊ തമ്പുരാന് ഇവിടെ ഇരുന്ന് ന്യൂസ് ഒക്കെ കിട്ടുന്നുണ്ടോ”
“പിന്നെ അല്ലാതെ.... നോം എല്ലാം അറിയുന്നു”
“എങ്കിൽ ഒരു കാര്യം ഞാൻ ആദ്യം തന്നെ പറയാ..... കോഴി സ്വഭാവം എടുത്ത് എന്റെ ചേച്ചിയുടെ പിന്നാലെ പോവാൻ നിൽക്കണ്ട, അല്ല പോയിട്ടും വല്യ കാര്യമൊന്നും ഇല്ലാ”
“ഓ..... ഞാൻ അങ്ങനെ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ മണപ്പിച്ച് നടക്കാറൊന്നുമില്ല... അവളുടെ ഒരു ച്യേച്ചി”
ഞാൻ ഒരല്പം പുച്ഛഭാവം മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു
“ഹാഹ്...... ഇതുവരെ നടന്നിട്ടുണ്ടാവില്ല... പക്ഷെ ഇനി നടന്നോളും..... അത്രയ്ക്ക് സുന്ദരിയാണ് ചേച്ചി, ശരിക്കും ഒരു മാലാഖയെ പോലെയുണ്ട് കാണാൻ”
“ഓ തള്ളി തള്ളി ഈ ബിൽഡിംഗ് മൊത്തം മറച്ച് ഇടുമോ...”
“അല്ലാ.... വെറുതെ പിന്നാലെ നടന്ന് നാറണ്ട എന്ന് കരുതി ആദ്യം തന്നെ ഒരു സൂചന തന്നതാണ്... പിന്നെ ബാംഗ്ലൂർ ആണ് ജനിച്ചതും വളർന്നതും ഒക്കെ, അവിടെ നല്ല കിടു ആൺപിള്ളേരെ കണ്ട് വളർന്നത് കൊണ്ട് എന്തായാലും നാട്ടുകാരെ തല്ലും വാങ്ങി കാലും ഒടിഞ്ഞു കിടക്കുന്ന ചേട്ടായിനെ ചേച്ചി മൈൻഡ് ചെയ്യാൻ പോലും സാധ്യതയില്ല”
ഓ എന്നെ തളർത്താൻ കിട്ടുന്ന ഒരവസരവും എന്റെ അനിയത്തി പാഴാകില്ല... എന്റെ അവസ്ഥ... എഴുന്നേറ്റ് നടക്കാൻ പറ്റിയിരുന്നെങ്കിൽ ഇറങ്ങി പോവാമായിരുന്നു, എന്തായാലും ഇവൾ ഇത്രയ്ക്ക് ബിൽഡ് അപ്പ് കൊടുക്കുമ്പോൾ ആ സൊ കോൾഡ് മാലാഖയെ ഒന്ന് കാണണം അല്ലോ
“നിന്റെ ഈ ചേച്ചി ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്”
“അയ്യേ..... ക്ലാസ്സ് ഒന്നും അല്ല.... ഡിഗ്രി കഴിഞ്ഞ് ഇരിക്ക... ചേട്ടായിന്റെ അതെ പ്രായമാണ് പക്ഷെ ഒരു വര്ഷം നേരത്തെ സ്കൂളിൽ ചേർത്തി”
ന്റെമ്മോ ഇവൾ ഈ കുറച്ച് നേരം കൊണ്ട് ഇത്ര വിശദമായി
💬 Comments
View all comments