0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]

Author : Hyder Marakkar Read All Parts 5437
സാധാരണ പണ്ട് ഞാൻ വെറുതെ ക്ഷീണമായിട്ട് കിടക്കുമ്പോൾ വരെ ദേവു വന്ന് ഉമ്മ തരാറുണ്ട്.... അത് പോലെ ഒരു ഉമ്മയാണ് ഞാൻ ചോദിച്ചത്, ദേവൂന് എന്നോട് വേറെ ചിന്ത വന്നത് കൊണ്ടാണ് ഞാൻ ഇപ്പൊ ഒരു ഉമ്മ ചോദിച്ചത് മറ്റേ രീതിയിൽ കണ്ടത്.... ഹ....ഹ...........” ഞാൻ അതും പറഞ്ഞ് കളിയാക്കി ചിരിക്കാൻ തുടങ്ങിയതും ദേവൂന്റെ മുഖം ചുവന്ന് തുടുക്കുന്നത് ഞാൻ കണ്ടു, ഈ അവസ്ഥയിൽ കിടക്കുന്നത് കൊണ്ട് എന്തായാലും അടി കിട്ടില്ല എന്ന ധൈര്യത്തിൽ ഞാൻ ചിരി തുടർന്നു. പെട്ടെന്ന് കട്ടിലിൽ ചാരിയിരുന്ന എനിക്ക് നേരെ കുനിഞ്ഞിട്ട് ദേവു എന്റെ നെറ്റിയിൽ ഒരു ചുടു ചുംബനം തന്നു, ഒരു നിമിഷം പോലും ദൈർഘ്യം ഇല്ലാത്ത ഒരു ചുംബനം “ഇല്ല ദേവു..... ഇത് പണ്ട് തന്നിരുന്ന ആ ചുംബനമല്ല.... ഇത് ഒരു കാമുകി കാമുകന് നൽകുന്ന ചുടു ചുംബനമാണ്” ഉമ്മ തന്ന് ദേവു നേരെ നിന്നപ്പോൾ ഞാൻ പറഞ്ഞു, ഇപ്പോ എന്റെ മുഖത്തിന് നേരെ ആണ് ദേവൂന്റെ വയറ്, കെട്ടിപ്പിടിച്ച് ഒരു ഉമ്മകൊടുക്കാൻ തോന്നിയെങ്കിലും നിയന്ത്രിച്ചു. ഇനി എന്റെ പെണ്ണ് എന്നെ ഇഷ്ടമാണെന്ന് സമ്മതിച്ചതിന് ശേഷമേ ഞാൻ ആ ശരീരത്തിൽ തൊടു, അതും എന്റെ ദേവൂന്റെ പൂർണ്ണ സമ്മതത്തോടെ മാത്രം...... “നിന്നോട് പറഞ്ഞിട്ട് കാര്യമില്ല” എന്നും പറഞ്ഞു ദേവു റൂമിൽ നിന്ന് ഇറങ്ങി പോയി... അല്പനേരം കഴിഞ്ഞ് എനിക്കുള്ള ബ്രേക്ക്‌ഫാസ്റ്റും ആയി ദേവു വീണ്ടും വന്നു.... “അമ്മു ഡാൻസ് ക്ലാസ്സിൽ പോയതാണോ” “ഏയ് അവളു ഇന്ന് പോയിട്ടില്ല” “എന്നിട്ട് അവളെവിടെ..... എഴുന്നേറ്റില്ലേ” “ഓ.... നേരത്തെ എഴുന്നേറ്റിട്ടുണ്ട്..... 2B യിൽ പുതിയ താമസക്കാര് വന്നിട്ടുണ്ട്, അമ്മു അവിടെയാണ്” “പെണ്ണ് അപ്പോഴേക്കും അവരുമായി കമ്പനി ആയോ” “ആ.....ഒരു പെൺകുട്ടി ഉണ്ട്, അതും ഇവളെ പോലെ തന്നെ നല്ലോണം സംസാരിക്കുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നു” “എങ്ങനെ ഉണ്ട്??” “എന്ത്??” ദേവു എന്നെ കണ്ണുരുട്ടി നോക്കി കൊണ്ട് ചോദിച്ചു
“ഹോ..... ഇങ്ങനെ ഒരു കുശുമ്പ്.... ഞാൻ പുതിയ താമസക്കാര് എങ്ങനെ ഉണ്ടെന്ന് ചോദിച്ചതാണ്, അല്ലാതെ എന്റെ പെണ്ണിനെ അല്ലാതെ ഞാൻ വേറെ ഒരു പെണ്ണിനേയും നോക്കില്ല” “ഉഫ്..... ഇത് വല്യ കഷ്ടം ആയല്ലോ” എന്നും പറഞ്ഞ് ദേവു പോയി ഛെ..... വെറുപ്പിക്കൽ കൂടി പോയോ.... രാവിലെ എഴുന്നേറ്റത് തൊട്ട് പാവത്തിനെ ഇങ്ങനെ ചൊറിഞ്ഞോണ്ട് ഇരിക്കുകയായിരുന്നു..... ഹ.... സാരമില്ല... നീ ഇങ്ങനെ തന്നെ മുന്നോട്ട് പോടാ എന്ന് എന്റെ മനസ്സ്

💬 Comments

View all comments