0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]

Author : Hyder Marakkar Read All Parts 5435
കേട്ടിട്ടുണ്ട്, ചിലപ്പോൾ അതായിരിക്കും, നോം ഈ ഫീൽഡിൽ തുടക്കക്കാരൻ അലെ, ഒന്നും അങ്ങോട്ട് മനസിലാവുന്നില്ല....... “ഗുഡ് മോർണിംഗ് ദേവു” “ഗുഡ് മോർണിംഗ്” “ഇന്ന് സ്കൂളിൽ പോയില്ലേ??” “ഇന്ന് ഞായറാഴ്ച ആണ്, പിന്നെ ഞാൻ എന്തായാലും കുറച്ച് ദിവസത്തേക്ക് ലീവ് പറഞ്ഞിട്ടുണ്ട്, നിന്നെ ഇങ്ങനെ ഒറ്റയ്ക്ക് ആക്കി പോകാൻ പറ്റില്ലല്ലോ” “അത് എന്തായാലും നന്നായി, എനിക്ക് എന്റെ പെണ്ണിന്റെ കൂടെ കുറച്ച് സമയം ചെലവഴിക്കാൻ പറ്റുമല്ലോ” “ഡാ...... ചെക്കാ.... മതി നിർത്തിക്കോ നിന്റെ തമാശ” ദേവൂന്റെ ശബ്ദം ഉയർന്നു “അയ്യോ..... ഇത് തമാശ അല്ലെന്ന് ഞാൻ എത്ര വട്ടം പറയണം, ഞാൻ ശരിക്കും സീരിയസ് ആണ് ദേവു” “ഹാ..... അത് നല്ല അടി കിട്ടാത്തതിന്റെ സീരിയസ്നസ് ആണ്, മാറിക്കോളും” “ഉഫ്..... എന്റെ സ്നേഹം സത്യമാണെന്നു ഇതിനെ ഞാൻ എങ്ങനെ ഒന്ന് മനസിലാക്കി കൊടുക്കും ഈശ്വരാ......” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അതിന് ശേഷം പല്ല് തേക്കാനും ബാത്‌റൂമിൽ പോവാനും എല്ലാം ദേവു എന്നെ താങ്ങി സഹായിച്ചു “എന്നാലും നല്ല പണിയ ദേവു കാണിച്ചത്, എന്തിനാ വെറുതെ കുട്ടൻ മാമ്മനെ വിളിച്ച് ഇതൊക്കെ പറയാൻ നിന്നത്, രാത്രി പുള്ളി വിളിച്ച് കുറെ ചീത്ത പറഞ്ഞ്” ദേവൂന്റെ തോളിൽ താങ്ങി ബാത്റൂമിലേക്ക് നടക്കുന്നതിന് ഇടയ്ക്ക് ഞാൻ ചോദിച്ചു “ഹ ഹാ...... അത് എന്തായാലും നന്നായി, നിനക്ക് രണ്ട് തെറി അത്യാവശ്യം ആയിരുന്നു” “ദേവോ......” ഞാൻ ഒരു പ്രത്യേക ട്യൂണിൽ വിളിച്ചു “ഹ...അതല്ലടാ.... നിന്റെ ഒരേ ഒരു മാമൻ അലെ, പറഞ്ഞില്ലെങ്കിൽ മോശമാണ്” “ഓ.... ആ നല്ല മനസ്സ് എനിക്ക് മനസിലായി.... സന്തോഷം ണ്ട് ട്ടാ” രാവിലത്തെ കക്കൂസിൽ പോക്കും പരിപാടികളും വളരെ കഷ്ടപ്പാടായിരുന്നു, ഇതിനോട് പൊരുത്ത പെടാൻ സമയം എടുക്കും. “ദേവു എനിക്ക് ഒരു ഉമ്മ തരുമോ” എല്ലാം കഴിഞ്ഞ് എന്നെ കട്ടിലിൽ പ്രതിഷ്ഠിക്കുമ്പോൾ ദേവൂനോട് ഞാൻ ചോദിച്ചു “അയ്യടാ..... പോയി നിന്റെ മറ്റവളോട് പറ” “മറ്റവളോട് തന്നെ ആണ് ചോദിച്ചത്” ഞാൻ മെല്ലെ ദേവു കേൾക്കാതെ പറഞ്ഞു “എന്തെങ്കിലും പറഞ്ഞോ...”
“ഹാ..... എല്ലാം മനസിലായി എന്ന് പറയുകയായിരുന്നു” “എന്ത് മനസിലായിന്ന്??” ദേവു സംശയ രൂപത്തിൽ എന്നെ നോക്കി.... “അല്ല.... ദേവൂനും എന്നെ ഇഷ്ടം ആണെന്ന് മനസിലായി” “എങ്ങനെ??” “ഓ...അപ്പൊ സമ്മതിച്ചു ലേ....” “പോ അവിടുന്ന്.......” മുഖം ചുളിച്ച് തിരഞ്ഞു നടക്കാൻ ശ്രമിച്ച ദേവൂനെ ഞാൻ കയ്യിൽ പിടിച്ച് നിർത്തി “അങ്ങനെ അങ്ങ് പോവല്ലേ.... ഞാൻ പറയട്ടെ......

💬 Comments

View all comments