0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]

Author : Hyder Marakkar Read All Parts 5433
പിന്നെ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഇഷ്ടമല്ലെന്ന് ദേവു ഒരു വാക്ക് പറഞ്ഞില്ല, ഇത് ശരിയാവില്ല നടക്കില്ല എന്നൊക്കെ ആണ് പറഞ്ഞത്, മൊത്തത്തിൽ കാര്യങ്ങൾ പോസിറ്റീവ് ആയി വരുന്നുണ്ട്, പക്ഷെ ഉള്ളിൽ ഉണ്ടെങ്കിലും ആ ഇഷ്ടം തുറന്ന് പറയിപ്പിക്കുക അത്ര എളുപ്പമുള്ള പണിയല്ല. ദേവു പോയി കഴിഞ്ഞ് ഞാൻ വീണ്ടും ഫോണിൽ തോണ്ടി ഇരുന്നു, ഹോ..... ഒരു മാസമെങ്കിലും ഈ കിടപ്പ് കിടക്കേണ്ട വരും, ഇത് ഒരു ദിവസം പോലും എന്നെ കൊണ്ട് ഇങ്ങനെ കിടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ( കൃത്യം ഒരു വർഷം കഴിഞ്ഞ് കൊറോണ എന്ന് പറഞ്ഞ ഒരു വൈറസ് വരുമെന്നും മാസങ്ങൾ വീട്ടിൽ അനങ്ങാൻ കഴിയാതെ ഇരിക്കേണ്ട വരുമെന്നും അന്ന് എനിക്ക് അറിയില്ലലോ). അമ്മു ഉറങ്ങി എഴുന്നേറ്റ് വന്ന ശേഷം പിന്നെ സമയം പോയത് അറിഞ്ഞില്ല, ദേവു രാത്രി ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് വരെ അവൾ എന്റെ കൂടെ ഇരുന്നു, കുറച്ച് അവളുടെ സ്കൂളിലെ തള്ളുകൾ കേൾക്കേണ്ടി വരുമെങ്കിലും സമയം കളയാൻ ഏറ്റവും നല്ല മരുന്ന് എന്റെ അമ്മു കുട്ടി തന്നെ ആണ്. അമ്മു ഭക്ഷണം കഴിക്കാൻ പോയ ശേഷം എനിക്കുള്ള ഭക്ഷണവുമായി ദേവു വന്നു, വാരി തരാമെന്ന് പറഞ്ഞെങ്കിലും ഞാൻ ഒറ്റയ്ക്ക് കഴിക്കാമെന്ന് പറഞ്ഞ് ദേവൂനെ പറഞ്ഞയച്ചു, അല്ലെങ്കിലും കൈക്ക് യാതൊരു കുഴപ്പവും ഇല്ലല്ലോ..... പക്ഷെ എഴുന്നേറ്റു നടക്കാൻ കഴിയില്ല, ബാത്‌റൂമിൽ പോകാൻ ഒക്കെ ദേവൂന്റെ സഹായം വേണ്ടി വരും. ഭക്ഷണം തരാൻ വന്നപ്പോഴും ദേവൂന് ഒരു ചമ്മൽ ഉള്ളത് പോലെ തോന്നി, ആ പറഞ്ഞിട്ട് കാര്യമില്ല, ഞാൻ എന്റെ മനസിലുള്ളത് മുഴുവൻ വെട്ടി തുറന്ന് പറഞ്ഞത് അലെ, റെഡിയാക്കി എടുക്കണം. ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് കിടക്കാൻ നേരത്താണ് കുട്ടൻ മാമന്റെ വിളി വന്നത്, വിവരം മൊത്തം അറിഞ്ഞുള്ള വിളി ആയത് കൊണ്ട് പുള്ളി കുറെ ചീത്ത പറഞ്ഞു, ചീത്ത പറഞ്ഞ് മടുത്തപ്പോൾ പിന്നെ ഉപദേശം തുടങ്ങി,
ഏറ്റവും അവസാനം കുറച്ച് വിഷമവും പറഞ്ഞ ശേഷമാണ് പുള്ളി ഫോൺ വെച്ചത്. ###അടുത്ത ദിവസം ഞാൻ ഉറക്കം ഉണരുമ്പോൾ ദേവു എന്റെ അടുത്ത് കട്ടിലിൽ ചാരി ഇരിപ്പുണ്ട്, എന്റെ കിടത്തം നോക്കിയാണ് ഇരുപ്പ്. ഒരു നിമിഷം ഞാൻ ആ കണ്ണിൽ കണ്ടത് പ്രണയമല്ലേ...... ആ അറിയില്ല.... പ്രേമം തലയ്ക്ക് പിടിച്ചു
കഴിഞ്ഞാൽ പിന്നെ നമ്മൾ പ്രണയിക്കുന്ന ആളുടെ ഓരോ നോട്ടവും നമ്മുക്ക് പ്രണയമായി തോന്നുമെന്ന് പറഞ്ഞ്

💬 Comments

View all comments