Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]
അടുത്ത കൂട്ടുകാരൊന്നും ഇല്ലായിരുന്നു എന്നും ഇപ്പോ നല്ലൊരു കൂട്ടുകാരനെ കിട്ടിയെന്നും പറഞ്ഞു.. അത്ര പെട്ടെന്ന് ആരോടും കമ്പനി ആവാത്ത എനിക്ക് ഇതൊരു പുതിയ അനുഭവം ആയിരുന്നു, സംസാരിച്ച കുറെ കാര്യങ്ങൾ വച്ച് ഏകദേശം എന്റെ അതെ വൈബ് ഉള്ള ആളാണ് എന്നും തോന്നി....
നാളെ കാണാമെന്നു പറഞ്ഞു ചിത്ര പോയി, തിരിഞ്ഞു നടന്നപ്പോഴാണ് ഞാൻ അവളുടെ പട്ടുപോലെയുള്ള നീളൻ മുടി ശ്രദ്ധിച്ചത്, ഓ..... ആ സൗന്ദര്യം മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ തീർച്ചയായും ആ മുടി ഒരു കാരണമാണെന്ന് തോന്നി പോയി.....
“എന്താ മോനെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണോ”
ചിത്ര പോയ ശേഷം അമ്മുവിന്റെ സംശയം
“ഒന്ന് പോ... പെണ്ണേ.... പ്രേമം കോപ്പാണ്”
പാവം അമ്മുവിന് അറിയില്ലല്ലോ ഉർവശി മേനക രംഭമാര് ഒരുമിച്ച് വന്നാലും ഇനി ഞാൻ വീഴില്ലെന്ന്, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായ പെണ്ണാണ് ചിത്ര, പക്ഷെ എന്ത് ചെയ്യാൻ മാലാഖയുടെ എൻട്രി അല്പം വൈകിപ്പോയി, അതിന് മുന്നെ പിശാച് ഈ മനസ്സ് കീഴടക്കി കളഞ്ഞു.........എന്റെ ദേവു........
അന്നത്തെ ദിവസം ബാക്കി സമയം നെറ്റ്ഫ്ലിക്സിൽ സീരീസ് കണ്ട് ചിലവഴിച്ചു, അടുത്ത ദിവസം രാവിലെ അമ്മു സ്കൂളിൽ പോയതിന് ശേഷം ഞാനും ദേവും മാത്രമായി, എല്ലാ ജോലികളും പൂർത്തിയാക്കിയ ശേഷം ദേവു എന്റെ അടുത്ത് വന്നിരുന്നു....
ഉച്ച വരെ ദേവു എന്റെ കൂടെ തന്നെ ഇരുന്നെങ്കിലും ഒരു പുരോഗതിയും ഉണ്ടായില്ല, അഥവാ ദേവൂന് എന്നെയും ഇഷ്ടം ആണെന്ന് എനിക്ക് വെറുതെ തോന്നിയതാണെങ്കിൽ ഞാൻ ദേവൂനോട് ചെയുന്നത് തെറ്റാണ് എന്ന ചിന്ത എന്റെ മനസിനെ കീഴടക്കി, ഈ മനസിന്റെ ഒരു കാര്യം, ഇന്നലെ നീ ധൈര്യമായി മുന്നോട്ട് പോടാ എന്ന് പറഞ്ഞ ആളാണ് ഇന്ന് പറയ ഇനി വെറുതെ ആ പാവത്തിനെ ശല്യം ചെയ്യണ്ട എന്ന്...... ചെറ്റ...........
അന്ന് പ്രണയം ഒഴിച്ച് മറ്റ് പല വിഷയങ്ങളെ പറ്റിയും ഞങ്ങൾ സംസാരിച്ചു, ഞാൻ ഏറ്റവും അധികം സംസാരിക്കാറ് ദേവൂനോട് ആയിരുന്നു എങ്കിലും ദേവൂനോട് ഞാൻ ഇതുവരെ ഇത്രയ്ക്കും നേരമൊന്നും സംസാരിക്കാർ ഇല്ലായിരുന്നു. അന്ന് ഉച്ച വരെ ദേവു എന്റെ
💬 Comments
View all comments