0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]

Author : Hyder Marakkar Read All Parts 7471
മറുപടി കൊടുത്തപ്പോൾ ദേവു അതെ എന്ന രീതിയിൽ ഒന്ന് മൂളുക മാത്രം ചെയ്തു.... “അപ്പൊ അമ്മ എന്തിനാ നേരത്തെ കരഞ്ഞത്??” “ഓ...... നിന്റെ അമ്മയ്ക്ക് കരയാൻ അതിന് പ്രത്യേകിച്ച് കരണം എന്തെങ്കിലും വേണോ അമ്മൂട്ടി” ഞാൻ അമ്മുവിനെ നോക്കി ഒരു തമാശ രീതിയിൽ പറഞ്ഞിട്ട് ദേവൂനെ ഒന്ന് നോക്കിയപ്പോൾ എന്നെ കണ്ണുരുട്ടി നോക്കി പേടിപ്പിക്കുകയാണ് കക്ഷി. “ഏയ്.... അതൊന്നും അല്ല...... എന്തോ കാര്യമുണ്ട്....... ഇപ്പൊ ചേട്ടായി അമ്മയെ സോപ്പ് ഇടാൻ നോക്കുന്നത് ഞാൻ കണ്ടല്ലോ”
“ഓ...... വല്യ സി.ഐ.ഡി ആണെന്ന വിചാരം, പിന്നെ സോപ്പ് ഇടാൻ.....ഒന്ന് പോടി പെണ്ണേ.......” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തു “ഹ...... ഞാൻ കണ്ടുപിടിക്കും......” ഈശ്വരാ..... പെണ്ണിന് വല സംശയം തോന്നിയോ... ഏയ്..... അതിന് സാധ്യതയില്ല, എന്നാലും ഇനിയും ഇരുന്ന് സംസാരിച്ച അപകടം ആവും, വേഗം മുങ്ങാം ഞാൻ വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റ് വാക്കിംഗ് സ്റ്റിക്കും കുത്തി പിടിച്ച് ടിവിയുടെ മുനിൽ പോയിരുന്നു... കുറച്ച് കഴിഞ്ഞ് അമ്മുവും വന്ന് എന്റെ അടുത്ത് ഇരുന്നു, ഒരു ഉഗ്രൻ കോമഡി സിനിമ വച്ച് കൊടുത്തത് കൊണ്ട് പിന്നെ അവൾ ഒന്നും മിണ്ടാതെ ടിവിയിൽ മുഴുകി ഇരുന്നു, ഞാനും അതിൽ ശ്രദ്ധ കൊടുക്കാൻ ശ്രമിച്ചു..... അടുക്കളയിൽ പണിയെല്ലാം തീർത്ത ശേഷം ദേവു വന്ന് അമ്മുവിനെ ചീത്ത പറഞ്ഞ് കിടക്കാൻ പറഞ്ഞു വിട്ടു... “എന്തിനാ ദേവു എപ്പോഴും അതിനെ ഇങ്ങനെ ചീത്ത പറയുന്നത്, കുറച്ച് ഫ്രീ ആയി വിട്ടുടെ” അമ്മു മുറിയിലേക്ക് നടക്കുമ്പോൾ ഞാൻ ദേവൂനോട് ചോദിച്ചു “അങ്ങനെ ചോദിക്ക് ചേട്ടാ....” തിരിഞ്ഞ് നോക്കി

💬 Comments

View all comments