0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]

Author : Hyder Marakkar Read All Parts 7487
വേദന എടുക്കുന്നു” “വേദന ആവാൻ തന്നെ ആണ് കടിച്ചത്.....” “ഉഫ്..... എന്റെ ഈശ്വരാ ഇത് എന്നെയും കൊണ്ടേ പോവു” “അനുഭവിച്ചോ......” “ഹാ....... അനുഭവിക്കണം...” എന്ന് പറഞ്ഞ് ഞാൻ ഒരു വഷളൻ ചിരി ചിരിച്ചതും ദേവു അടുത്ത കടി കടിക്കാൻ പോയതും ഒരുമിച്ചായിരുന്നു, ഭാഗ്യം ഈ പ്രാവശ്യം കടിച്ചില്ല, എന്നെ നോക്കി ഒരു കള്ള ചിരിയും ചിരിച്ച് എന്റെ നെഞ്ചിലേക്ക് തന്നെ മുഖം പൂഴ്ത്തി. “ഇനി എന്തെങ്കിലും പ്രശ്നം ബാക്കി ഉണ്ടോ ദേവു??” “ഇല്ല..... എന്നിട്ട് അതിന് എന്തെങ്കിലും ന്യായം പറഞ്ഞ് എന്നെ കളിയാക്കാൻ അലെ” “ഏയ് അതെന്താ ദേവു അങ്ങനെ ഒരു വർത്താനം, എന്റെ മുത്തിനെ ഞാൻ കളിയാക്കാനോ..... കാര്യമായിട്ട് ചോദിക്കാ ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഇപ്പോ പറയണം ട്ടോ..... പിന്നിട് ഓരോ കാരണം പറഞ്ഞ് വന്ന ചെറിയമ്മ ആണെന്ന് ഞാൻ നോക്കില്ല, ഒന്ന് അങ്ങോട്ട്‌ തരും”
“ഓ പിന്നെ തരാൻ ഇങ്ങോട്ട് വാ......” ദേവു ഒരു ഒഴുക്കൻ മട്ടിൽ മറുപടി തന്നു “അത് മതി..... ഇനി മരണം വരെ ഞാൻ ദേവൂന്റെ കൂടെ തന്നെ കാണും, എന്റെ ദേവൂന്റെ നല്ല പാതിയായി, ഇത്തിരി പൈങ്കിളി ആണെന്ന് അറിയാ എങ്കിലും ഇത് അഭി തരുന്ന വാക്കാണ്, ഇനി എന്റെ ജീവിതത്തിൽ വേറെ ഒരു പെണ്ണ് ഉണ്ടാവില്ല” ഞാൻ ദേവൂന്റെ നെറുകയിൽ മുത്തി കൊണ്ട് പറഞ്ഞു “അഭി ഞാൻ ഒരു കാര്യം പറഞ്ഞ ദേഷ്യം പിടിക്കോ??” അല്പം മടിച്ച് മടിച്ച് ദേവു ചോദിച്ചു “ദേഷ്യം പിടിക്കുന്ന കാര്യം ആണ് പറയുന്നതെങ്കിൽ ദേഷ്യം പിടിക്കും, സാരമില്ല പറ... എന്ത്

💬 Comments

View all comments