0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]

Author : Hyder Marakkar Read All Parts 7474
ഇണങ്ങിയും പിണങ്ങിയും ജീവിക്കും” ദേവൂനെ എന്റെ മാറിലേക്ക് അണച്ച് കൊണ്ട് ഞാൻ ഇത്രയും പറഞ്ഞു തീർത്തപ്പോൾ ദേവു അനുസരണയോടെ എന്റെ നെഞ്ചിൽ തല വച്ച് കിടന്നു. “ദേവു....”
“മ്മ.....” ദേവു എന്റെ നെഞ്ചിൽ തല ചായ്ച്ച് കിടന്ന് മൂളുക മാത്രം ചെയ്തു “ദേവു..... പറ..... അടുത്ത കാരണം പറ.... ഒക്കെ ഇപ്പോ തന്നെ പറഞ്ഞു തീർക്കണം” “അത്...... ആളുകൾ..........” “ആളുകൾ മൈ.....” വായിൽ വന്നത് ഞാൻ പെട്ടെന്ന് വിഴുങ്ങിയതും അപ്പൊ തന്നെ കിട്ടി നെഞ്ചിൽ ഒരു കുഞ്ഞു കടി.... ആ....... “അതല്ല ദേവു.... ആളുകളുടെ കാര്യം നമ്മൾ നോക്കണ്ട കാര്യമില്ല, നമ്മുക്ക് ആകെ ഒരാളെ ബോധിപ്പിച്ചാൽ മതി, നമ്മുടെ അമ്മുട്ടിയെ....” “അയ്യോ...... അവളു അറിയണ്ട” എന്റെ നെഞ്ചിൽ തലചായ്ച്ച് കൊണ്ട് മുഖം ഉയർത്തി കണ്ണിലേക്കു നോക്കി കൊണ്ട് ദേവു പറഞ്ഞു “ഒക്കെ....... ദേവുന്റെ ഇഷ്ടം, തത്കാലം ഇത് നമ്മൾ രണ്ടുപേരും മാത്രം അറിഞ്ഞ മതി..... ലേ” “മ്മ.....” ദേവു വെറുതെ മൂളുക മാത്രം ചെയ്തു “അടുത്ത പ്രശ്നം പോരട്ടെ....... കൊള്ളാം നല്ല രസമുള്ള കളി... ഹ..... ഹ...... പറ ദേവു അടുത്ത കാരണം” “വയസ്സ്??” “പ്രണയത്തിന് അങ്ങനെ പ്രായം ഒന്നുമില്ല ദേവു” “അതല്ല..... എനിക്ക് നിന്നെ കാളും 13 വയസ്സ് കൂടുതൽ ആണ്” “അയ്യേ..... ദേവൂന് ഇങ്ങനെയുള്ള കോംപ്ലക്സ് ഒക്കെ ഉണ്ടോ.... ഛെ” കളിയാക്കിയതും അടുത്ത കടി കിട്ടി, അതും നേരത്തെ കടിച്ച അതെ സ്ഥലത്ത്, ഇത് കഴിഞ്ഞ ജന്മത്തിൽ വല നായയും ആയിരുന്നോ, മനസ്സിൽ പറഞ്ഞതാണ് വെറുതെ എന്തിനാ അടുത്ത കടി വാങ്ങുന്നത് “കടിക്കല്ലേ ദേവു

💬 Comments

View all comments