Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]
ദേവു തിരിഞ്ഞ് നടക്കുമ്പോൾ ഒരു ചമ്മിയ ചിരി പാസ്സ് ആക്കാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ
ദേവൂനോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും കയ്യിൽ പിടിക്കാനുള്ള ഒരു മൂഡ് ഒന്നും ഉണ്ടായിരുന്നില്ല, അത് കൊണ്ട് നേരെ ഉറങ്ങാൻ കിടന്നു, വളരെ അധികം സന്തോഷത്തിൽ ആയത് കൊണ്ടാണ് തോന്നുന്നു ഉറക്കം വരുന്നില്ല, തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കാനാണെങ്കിൽ കാൽ ഒടിഞ്ഞു കിടക്കുകയല്ലേ...... അവസ്ഥ....... ഒരുപാട് സമയത്തെ കഷ്ടപ്പാടിന് ഒടുവിൽ നിദ്രാദേവി കടാക്ഷിച്ചു, ഞാൻ ഗാഢമായ നിദ്രയിലേക്ക് വഴുതി വീണു.
###
രാവിലെ ദേവു ഇറങ്ങാൻ നേരത്താണ് റോഷൻ കയറി വന്നത്
“ഹ.... റോഷൻ വന്നോ...... ഡ.... ഫുഡ് ഒക്കെ അവിടെ മേശപ്പുറത് മൂടി വച്ചിട്ടുണ്ട് എടുത്ത് കഴിക്കണം ട്ടോ...”
റോഷനെ കണ്ടതും ദേവു പറഞ്ഞു, ഞാൻ സോഫയിൽ ഇരിപ്പുണ്ട്
“ഓ അത് പ്രത്യേകിച്ച് എടുത്ത് പറയണോ ദേവു”
അവൻ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു
“ഹ്മ്മ്..... ശരി..... ഞാൻ ഇറങ്ങട്ടെ”
“ഞാൻ കൊണ്ടാക്കി തരാ ദേവു.....”
റോഷൻ ചാടി കയറി പറഞ്ഞു“ഏയ് വേണ്ട..... ഞാൻ ഒറ്റയ്ക്ക് പോവാ......... നീ ഇവനെ നല്ലോണം നോക്കിയ മതി”
“അതെന്ത് പറച്ചിൽ ആണ് ദേവു, ഇവനെ ഞാൻ നോക്കില്ലേ”
“ആഹ്....... നോക്കിയ മതി, ഇന്നലത്തെ പോലെ ഇരുന്ന് കള്ള് കുടിക്കാൻ നിൽക്കണ്ട”
ദേവു അത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഞെട്ടി,
“അയ്യോ..... ഞാനോ..... അത്...”
പതറി പോയ റോഷന്റെ സ്വരം, അതിനിടയിൽ അവൻ എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്
“അവനെ നോക്കണ്ട, അവൻ ഒന്നും പറഞ്ഞിട്ടില്ല...... നീ ഇന്നലെ വാങ്ങിയ സാധനത്തിന്റെ ബില്ല് ഇവിടെ തന്നെ ഇട്ടിട്ട്
💬 Comments
View all comments