Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]
ആണ് പോയത്”
ദേവു അത് പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത് പക്ഷെ ഞാൻ കഷ്ടപ്പെട്ട് അത് നിയന്ത്രിച്ചു, റോഷൻ ആണെങ്കിൽ ഭയങ്കര ചിന്തയിലാണ്, അത് എങ്ങനെ മറന്ന് പോയി എന്നായിരിക്കും.
“ആ ബില്ല് കണ്ടതും ഞാൻ ആദ്യം ഇവനെ ഒന്ന് പോയി മണത്തു നോക്കി, അടിക്കാത്ത കൊണ്ട് ഇവൻ രക്ഷപെട്ടു, ഇല്ലെകിൽ ഇന്നലെ ഞാൻ ചിലപ്പോൾ കൊന്നിട്ടുണ്ടാവും, എന്റെ തലയിൽ തൊട്ട് സത്യം ചെയ്തിട്ട് കുടിച്ചിരുന്നെങ്കിൽ...... ഹ്മ്മ്.........”
ഇത്രയും റോഷനെ നോക്കി പറഞ്ഞ ശേഷം അവസാനം എന്നെ ഒന്ന് നോക്കി ഒരു ദീർഘശ്വാസം എടുത്തിട്ട് പോയി വരാമെന്ന് പറഞ്ഞു ദേവു ഇറങ്ങി......
ദേവു പോയതും റോഷൻ എന്റെ അടുത്ത് സോഫയിൽ വന്നിരുന്നു
“എന്നാലും അത് എങ്ങനെ സംഭവിച്ചു”
റോഷന്റെ സംശയത്തോടെ ഉള്ള സ്വരം
“ബില്ല് നിലത്ത് ഇട്ട് പോയിട്ട് എങ്ങനെ പറ്റിയെന്നോ മൈരേ..... മണ്ടൻ”
ഞാൻ അവനെ കളിയാക്കി ചിരിച്ചു
“ഹ....... നീ മദ്യപിക്കാത്തതിന്റെ കാരണം ഇപ്പൊ ഏകദേശം മനസിലായി, ഇത് പോലെ ഒരെണ്ണം വീട്ടിലുണ്ടെങ്കിൽ എങ്ങനെ ആണ് സമാധാനത്തോടെ കുടിച്ച് വരാ ലേ......”
“ഡ.... ഡ..... ന്റെ ദേവൂനെ കുറ്റം പറഞ്ഞ ഉണ്ടല്ലോ....”
“എന്റെ മോനെ ഞാൻ നല്ല കാര്യം ആയിട്ടാണ് പറഞ്ഞത്..... എന്റെ വീട്ടിൽ ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ ഞാനും വെള്ളമടി നിർത്തുമായിരുന്നു”
“ആഹ് അങ്ങനെ ഒരാളെ കണ്ട് പിടിച്ചു അങ്ങ് കെട്ടിയ പോരെ.....”
“ഹ..... സമയം ഉണ്ടല്ലോ.... നോക്കാം”
അങ്ങനെ ഞങ്ങൾ രണ്ടുപേരും കുറച്ച് കഥയൊക്കെ പറഞ്ഞിരിക്കുമ്പോൾ ചിത്ര കയറി വന്നു
“ആ..... ഹോം നേഴ്സും ഉണ്ടോ.”
കയറി വന്ന പാടെ റോഷനെ
💬 Comments
View all comments