0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9433
മോൻ ജീവിതത്തിൽ ഒരിക്കലും ചിരിക്കൽ ഉണ്ടാവില്ല.......കേട്ടോ........” “മ്മ്..........” “ആ മൂളൽ ഒരു സുഖം ഇല്ലാലോ....... വായ തുറന്ന് പറ ചെക്കാ.......” “എന്റെ ദേവു ആണേ സത്യം..... ദേവൂന് തന്ന വാക്ക് ഞാൻ തെറ്റിക്കില്ല.......” “മ്മ്....... ഗുഡ് ബോയ് “ അതും പറഞ്ഞ് ദേവു പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് തിരിച്ചു എന്നെ ഒരു മാസം വീട്ടിൽ കിടത്തിയ ആ പൂ മക്കളോട് ക്ഷമിക്കാൻ ഞാൻ തീരുമാനിച്ചു, അതിലും വലുത് എനിക്ക് എന്റെ ദേവൂന് കൊടുത്ത വാക്ക് തന്നെയാണ്....... ദേവൂനെ സങ്കടപ്പെടുത്താൻ കഴിയില്ല....... ചുരം കയറാൻ തുടങ്ങിയപ്പോൾ ദേവൂന്റെ മുഖത്തു കണ്ട ഭാവം, അത് എന്നിൽ ഉണ്ടാക്കിയ സന്തോഷം..... പറഞ്ഞ് അറിയിക്കാൻ കഴിയാത്ത അത്ര സന്തോഷം.... “എന്താ ദേവു ഇങ്ങനെ നോക്കുന്നത്” “എന്ത് ഭംഗി ആടാ.....വൗ.......” “മ്മ്...... നമ്മുടെ കാറ്‌ കിട്ടിയിട്ട് അമ്മുവിനെ കൂട്ടി ഒരു വട്ടം വരണം..... അതിന് ഇങ്ങനെ പോവാൻ ഒക്കെ നല്ല ഇഷ്ടമാണ്....... മിസ്സ്‌ ചെയ്യാ.....” ദേവു എന്റെ കവിളിൽ ഒരു ഉമ്മ തന്നു...... ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, കാരണം അറിയില്ല..... ഞാൻ ചോദിക്കാനും നിന്നില്ല....... ഉച്ചയ്ക്ക് ഒന്നര മണിയോടെ ഞങ്ങൾ വയനാട് എത്തി, ലക്കിടി താജ് ഹോട്ടലിൽ കയറി ഓരോ ബിരിയാണിയും അടിച്ചിട്ട് ആണ് ബാക്കി യാത്ര തുടർന്നത്.... റോഷന്റെ കൂടെ ചില ഞായറാഴ്ചകളിൽ വയനാട് വരുമ്പോൾ സ്ഥിരം ഇവിടെ കയറി ഫുഡ്‌ കഴിക്കാറുണ്ട്... കുറുവാദ്വീപും എടക്കൽ ഗുഹയും ഒക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ടൂർ വന്നിട്ടുള്ള സ്ഥലങ്ങളാണ്, അതിലും കൂടുതൽ ദേവു ആസ്വദിക്കുക മറ്റ് ചില പ്രകൃതി മനോഹരമായ സ്ഥലങ്ങൾ ആയിരിക്കുമെന്ന് തോന്നിയത്

💬 Comments

View all comments