0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9432
നീ എത്ര പേരുടെ എടുത്ത് അടി ഉണ്ടാക്കിയിട്ടുണ്ട്?” കുറെ നേരം ഒന്നും മിണ്ടാതെ പുറത്തെ സൗന്ദര്യം ആസ്വദിച്ച് ഇരുന്ന ശേഷം പെട്ടെന്ന് ദേവു ചോദിച്ചു “അത്....... അതെന്താ അങ്ങനെ ചോദിച്ചത്??” “അല്ല....... ഭാസ്കരനെയും പിന്നെ ആ മുരുകനെയും അല്ലാതെ വേറെ എത്ര പേരുടെ എടുത്ത് അടി ഉണ്ടാകാൻ പോയിട്ടുണ്ട്??” “ങേ....... ദേവു എങ്ങനെ അറിഞ്ഞു??” “അത് ആണോ ഞാൻ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം” “അല്ല...... ഇല്ല വേറെ ഒന്നുമില്ല.....” “മ്മ്......” ദേവു ഒന്ന് മൂളി “അല്ല..... മുരുകനെ തല്ലിയത് ദേവു എങ്ങനെ അറിഞ്ഞു??” “സുഹറ പറഞ്ഞു...” “ഇത്തയോ......... ചതിയതി....”
ദേവു മേലെ ചിരിക്കുക മാത്രം ചെയ്തു“അല്ല..... അതിന് നിങ്ങൾ എപ്പോഴാണ് സംസാരിച്ചത്??” “അതോ...... അത് അന്ന് നിന്നെ തല്ലിയത് ഭാസ്കരന്റെ ആളുകൾ ആണെന്ന് അറിഞ്ഞ അടുത്ത ദിവസം ഞാൻ സുഹറയെ കണ്ടപ്പോൾ കുറച്ച് നേരം സംസാരിച്ചിരുന്നു......അപ്പൊ അവൾ പറഞ്ഞതാണ്...... നീ പറഞ്ഞ പോലെ ഞാൻ സോറി ഒന്നും പറയാൻ നിന്നില്ല.... പിന്നെ നിന്റെ ഇത്തയ്ക്കു നിന്റെ കാര്യം പറയുമ്പോൾ നൂറ് നാവാണ് ട്ടോ...... അഭി പാവമാണ്, സ്നേഹമുള്ള പയ്യനാണ്, ചക്കയാണ് മാങ്ങയാണ് ന്ന് ഒക്കെ പറഞ്ഞ് ഫുൾ നിന്നെ പൊക്കി അടിക്കൽ ആയിരുന്നു...... അത് മാത്രം എനിക്ക് അത്ര ഇഷ്ടമായില്ല......” “വെറും അസൂയ..... എന്ത് ചെയ്യാനാണ് ഇതിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല” “ഓ....... അസൂയ പെടാൻ പറ്റിയ ഒരു ചരക്ക്...... പോടാ ചെക്കാ....” “ഹ......ഹ................” “അധികം ചിരിക്കണ്ട...... ഇനി വെറുതെ പ്രശ്നം ഉണ്ടാക്കാൻ പോവില്ല എന്ന് എന്റെ തലയിൽ തൊട്ട് സത്യം ചെയ്തതാണ്....... അത് തെറ്റിച്ച പിന്നെ

💬 Comments

View all comments