0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9372
ഉറക്കം ആണെന്ന്.... അഭിനയം ആയിരുന്നു ലേ.....” “അഭിനയം ഒന്നും അല്ല ...... ഇങ്ങനെ തന്നെ കിടന്ന് ഉറങ്ങാൻ തോന്നാ..... പക്ഷെ ഉറങ്ങാൻ കഴിയുന്നില്ല....” എന്റെ നെഞ്ചിൽ നിന്നും തലയെടുത്ത് ചിണുങ്ങി കൊണ്ട് ദേവു പറഞ്ഞു. “ഞാൻ ഉറക്കി തരട്ടെ വാവേ.....” എന്നും പറഞ്ഞ് ഞാൻ ദേവൂന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയതും “അയ്യടാ...... അങ്ങനെ ഇപ്പൊ മോൻ ഉറക്കാൻ വരണ്ട” എന്ന് പറഞ്ഞ് എന്നെ തള്ളിയിട്ട് ദേവു കട്ടിലിൽ നിന്നും എഴുന്നേറ്റു......

“പ്ലീസ് ദേവൂസേ.........” ദേവൂനെ നോക്കി ഇരു കൈകളും ഉയർത്തി മാടി വിളിച്ചെങ്കിലും എന്നെ നോക്കി കൊഞ്ഞനം കുത്തിയിട്ട് ദേവു പോയി കളഞ്ഞു, ഈശ്വരാ ഇതിനെ ഒന്ന് റൊമാന്റിക് മൂഡിലേക്ക് കൊണ്ടുവരാൻ ഞാൻ കുറച്ച് കഷ്ടപ്പെടും എന്ന് തോന്നുന്നു.

ഞാൻ മെല്ലെ എഴുന്നേറ്റു പല്ലും തേച്ചു മറ്റ് പ്രഭാത കർമങ്ങളും പൂർത്തിയാക്കിയ ശേഷം ചെന്നു നോക്കുമ്പോൾ ദേവു അടുക്കളയിൽ ചായ ഇടുകയാണ്. പുറകിലൂടെ പോയി ഇടുപ്പിലൂടെ കൈ മുന്നോട്ടു കടത്തി കെട്ടിപ്പിടിച്ചതും ദേവു ഞെട്ടി വിറച്ചു....... കയ്യിൽ ഇരുന്ന സ്പൂൺ താഴെ വീണു..... “ഹൗ..... പേടിപ്പിച്ച് കളഞ്ഞല്ലോ ചെക്കാ....” ഒരു നിമിഷത്തെ പതറൽ മാറിയപ്പോൾ ദേവു അല്പം ഗൗരവത്തിൽ പറഞ്ഞു “എന്തിനാ ഇങ്ങനെ പേടിക്കുന്നത്...... ഇവിടെ വേറെ ആരാ ഇപ്പോ ദേവൂനെ ഇങ്ങനെ വന്ന് കെട്ടിപ്പിടിക്കാൻ ഉള്ളത്” “ഓ...... ഇമ്മാതിരി പരിപാടി ചെയ്യാ നീ തന്നെ ആയിരിക്കും എന്ന് അറിയാം...... എങ്കിലും തലച്ചോറിന് സാഹചര്യം മനസിലാക്കാൻ സമയം കിട്ടണ്ടേ.....” “ആ പറഞ്ഞ സാധനം ഇല്ലാത്തതിന്റെ കുഴപ്പമാണ്......” “എന്ത്??” ദേവു തിരിഞ്ഞ് നിന്ന് എന്നെ നോക്കി കണ്ണുരുട്ടി ചോദിച്ചു,

💬 Comments

View all comments