0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.5K
മുറിയിൽ പോയി കിടന്ന് ഉറങ്ങി, ഞാൻ ടിവിയും വച്ച് ഇരുന്നു “ചേട്ടായി..........” അമ്മുവിന്റെ ശബ്ദമാണ് ടിവി കണ്ടുകൊണ്ട് എപ്പോഴോ ഉറങ്ങിപ്പോയ എന്നെ ഉണർത്തിയത്....... നോക്കുമ്പോൾ വിമല ആന്റിയും ഉണ്ട് കൂടെ....... അമ്മുവിനെ ആക്കാൻ വന്നതാണ്.... അല്പനേരം ഇരുന്ന് ചായ ഒക്കെ കുടിച്ചിട്ടാണ് പുള്ളിക്കാരി പോയത്...... “ചേട്ടായി...... ഇത് എങ്ങനെ ഉണ്ട്??” വിമലാന്റി പോയി കഴിഞ്ഞ് എന്റെ അടുത്ത് സോഫയിൽ വന്നിരുന്നു അമ്മു അത് ചോദിച്ചപ്പോൾ ആണ് ഞാൻ അവൾ ഇട്ട ഡ്രസ്സ്‌ നോക്കിയത്, ഒരു പുതിയ റെഡ് കളർ ടോപ്പും ലൈറ്റ് ബ്ലൂ ജീൻസും....... “നല്ല രസമുണ്ട്...... നിനക്ക് ഇല്ലാത്ത കളർ ആണല്ലോ....” ഞാൻ അവളെ ഒന്ന് ആക്കി കൊണ്ട് പറഞ്ഞതും അപ്പൊ തന്നെ കിട്ടി പുറത്തിട്ടു ഒരു നല്ല കുത്ത്.... പെണ്ണിന് ഏറ്റവും കൂടുതൽ ഉള്ളത് ഈ ചുവപ്പ് നിറത്തിലുള്ള ഡ്രസ്സ്‌ ആണ്, എന്നാലും പിന്നെയും പോയി അതെ കളർ തന്നെ വാങ്ങി വരും “ഓ....... ചേട്ടായിക്ക് അസൂയ ആണ്..... ഇതെ എനിക്ക് വിമലമ്മ വാങ്ങി തന്നതാണ്” വിമല ആന്റിയെ അമ്മു വിമലമ്മ എന്നാണ് വിളിക്കാറ്....... “ഓ...... വല്യ കാര്യമായി പോയി.....” “പിന്നെ...... വിമലമ്മ ബിരിയാണി ഉണ്ടാക്കി തന്നു...... സിനിമക്ക് കൊണ്ടുപോയി, എന്തൊക്കെയോ ചെയ്തു...... രണ്ട് ദിവസം ഞങ്ങൾ അടിച്ച് പൊളിച്ചു..... നിങ്ങൾ ഇവിടെ തന്നെ ഇങ്ങനെ ബോറടിച്ച് ഇരിക്കുക ആയിരുന്നു ലേ” വിമലാന്റിക്ക് മക്കൾ ഇല്ലാത്തത് കൊണ്ട് അമ്മുവിനെ ഭയങ്കര കാര്യമാണ്..... അവിടെ നിൽക്കാൻ പോയ പിന്നെ പുള്ളിക്കാരി പെണ്ണിനെ നിലത്ത് വെക്കാതെ നോക്കും..... ഞങ്ങൾ വയനാട് പോയ കാര്യം ഞാൻ അമ്മുവിനോട് പറയാൻ

💬 Comments

View all comments