Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]
ഫോൺ വെച്ചതും അതാ നമ്മുടെ കഥാ നായിക ഒരു പ്ലേറ്റും പിടിച്ചു വരുന്നു
“പുട്ടും കടല കറിയും ആണ് മോനെ..... പൊളി കോമ്പിനേഷൻ”
പ്ലേറ്റും ആയി എന്റെ അടുത്ത് സോഫയിൽ വന്നിരുന്നു ചിത്ര പറഞ്ഞു
“ഓ....... അതിലും പൊളി കോമ്പിനേഷൻ ഒക്കെ ഉണ്ടല്ലോ ഇവിടെ.......”
“എന്ത്??”
“ഏയ്..... ഒന്നുമില്ല......നീ കഴിക്ക്...... എനിക്ക് ഒന്ന് പുറത്ത് പോവാനുണ്ട്”
“എവിടെ??”
“റോഷന്റെ കാർ എന്റെ കൈയിലാണ്... അത് കൊടുക്കണം”
പെട്ടെന്ന് റോഷന്റെ പേര് പറഞ്ഞപ്പോൾ അവളുടെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചു
“അഭി........”
“എന്താ??”
“എനിക്ക് ഒരു കാര്യം പറയാനുണ്ട്”
“മ്മ്...... പറ”
“അത് പിന്നെ..... ഇല്ല നീ പോയി വന്നിട്ട് പറയാം”
“റോഷന്റെ കാര്യമാണോ??”
അവളൊന്ന് ഞെട്ടി..... ഞാൻ അത് പറഞ്ഞപ്പോൾ
“നീ അറിഞ്ഞോ.....”
“മ്മ..... ദേ ഇപ്പോ അറിഞ്ഞേ ഉള്ളു”
“ഡ.....അത്...... നിന്നോട് പറയാൻ വേണ്ടി ആണ് ഞാൻ രാവിലെ തന്നെ വന്നത്”
“മ്മ്...... എന്നാലും നിങ്ങൾ എങ്ങനെ..... രണ്ടും കൂടി കീരിയും പാമ്പും ആയി നിന്ന് അവസാനം സിനിമയിൽ ഒക്കെ കാണുന്ന പോലെ സെറ്റ് ആയി ലേ”
അതിന് ഒരു കള്ള ചിരി ആയിരുന്നു അവളുടെ മറുപടി............
“അഭി അത് ഇലെ....... നീ കാല് ഒടിഞ്ഞു കിടക്കുന്ന സമയത്ത് അവൻ ദിവസവും വരാറില്ലേ....... അപ്പൊ ഞാൻ ആണെങ്കിൽ ഇവിടെ ആദ്യമായിട്ട് അലെ, അത് പറഞ്ഞപ്പോൾ അന്ന് അവൻ എന്നെ ഡേറ്റിന് വിളിച്ചു..... ഒരു ദിവസം ഞങ്ങൾ അങ്ങനെ പോയി...... പിന്നെ കോളിങ് ഒക്കെ തുടങ്ങി..... പിന്നെ മിനിഞ്ഞാന്ന് അവൻ എന്നെ പ്രൊപ്പോസ് ചെയ്തു...... ഞാൻ ഒന്നും
💬 Comments
View all comments