Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]
അടി നിർത്താൻ പറഞ്ഞോ??”
“ഏയ് അതൊന്നും അല്ല...... എന്തോ മൂഡില്ല”
“ഹാ...... എങ്കിൽ സീൻ ഇല്ല...... ഇന്ന് എനിക്ക് വേണ്ടി നീ രണ്ട് പെഗ് അടിക്ക്...... കുറച്ച് കാര്യം പറയാനുണ്ട്”
“ഹ്മ്മ്...... ശരി ശരി...... എന്തോ പണി ആണെന്ന് മനസിലായി......”
“വാ..... ഇറങ്ങു.....”
“ചേട്ടാ ഒരു ബ്ലാക്ക് ഡോഗും ഒരു പ്ലേറ്റ് ബീഫ് ഡ്രൈ ഫ്രൈയും........
ആ ഇനി കാര്യം പറഞ്ഞോ”
ഓർഡർ കൊടുത്ത ശേഷം അവൻ എന്നോട് ചോദിച്ചു.....
“എനിക്ക് പറയാനുള്ള കാര്യം എന്നിട്ട് പറയാം..... ആദ്യം നിന്റെ കാര്യം പറയ്... എന്താ മോന്റെ പ്ലാൻ”
“എന്ത് പ്ലാൻ??”
“എനിക്ക് ഒറ്റ കാര്യം അറിഞ്ഞ മതി.... ചിത്രയുടെ കാര്യത്തിൽ നീ സീരിയസ് ആണോ”
“മ്മ.......”
അവൻ അതെ എന്ന രീതിയിൽ മൂളി
“കാര്യം ആണോ??”
“ആ മൈരേ...... നിനക്ക് എന്താ എന്നെ ഒരു വിശ്വാസം ഇല്ലാത്ത പോലെ.......”
“ആഹ് ഈ കാര്യത്തിൽ എനിക്ക് നിന്നെ അത്ര വിശ്വാസം പോര”
“അതാ ഞാൻ ആദ്യമേ നിന്നോട് പറയാതെ ഇരുന്നത്....... അവൾ ഓക്കേ പറഞ്ഞിട്ട് നിന്നോട് പറയാമെന്നു വിചാരിച്ചു..... എനിക്ക് അവളെ ആദ്യം കണ്ടപ്പോൾ തന്നെ വല്ലാതെ ഇഷ്ടം ആയി, അത് നിന്നോട് പറഞ്ഞാൽ നീ മറ്റേത് ആണെന്ന് അല്ലേ കരുതു.......”
“ഇത് കേട്ട മതി...... ഇനി നിങ്ങളെ കൂടെ ഈ അഭി ഉണ്ടാവും”
“പക്ഷെ അവളു അതിന് യെസ് പറഞ്ഞിട്ടില്ല ഡ.......”
“ഹ.......ഹ.......അത് പേടിക്കണ്ട.... അവൾക്കും നിന്നെ ഇഷ്ടമാണ്.....”
“സത്യം ആണോ ഡാ........”
“ആ മൈരേ..........”
“ഹോ സമാധാനം ആയി....... ഇനി നീ പറയാൻ വന്ന കാര്യം
💬 Comments
View all comments