Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]
പേപ്പർ വായിക്കുന്നതിനിടയിൽ ദേവൂനെ ഒന്ന് നോക്കിയപ്പോൾ എന്നെ തന്നെ നോക്കി ഇരിപ്പാണ് കക്ഷി, എന്തോ പറയാനുള്ളത് പോലെ തോന്നി
“എന്താണ് ദേവു...... എന്താ ഒരു കള്ള ലക്ഷണം”
“മച്ച്.......”
ദേവു ഒന്നുമില്ല എന്ന രീതിയിൽ ചുമൽ ഇളക്കി
“ഏയ്......അതല്ല.... എന്തോ ഉണ്ട്.... പറ ദേവൂസേ.....”
“അത്....... ഇന്ന് ഒന്ന് പുറത്ത് പോയാലോ...... എനിക്ക് കുറച്ച് സാധനം വാങ്ങാനുണ്ട്”
“ഹ...ഹ....ഹ........ ഇതിനാണോ ഇത്ര മടിച്ച് കളിച്ചത്...... ദേവു...............ദേവു മനസ്സിൽ കാണുമ്പോൾ ഈ അഭി അത് മാനത്ത് കാണും.... പുറത്ത് പോവാൻ വേണ്ടി ഇന്നലെ റോഷന്റെ കാർ എടുത്തിട്ടാണ് ഞാൻ വന്നത്”
അത് പറഞ്ഞപ്പോൾ ദേവൂന്റെ മുഖത്തു ഞാൻ കണ്ട സന്തോഷം....... ആ സന്തോഷത്തിന്റെ പ്രതികരണം ആയിരിക്കാം എന്റെ കവിളിൽ ഒരു ചുടു ചുംബനം കിട്ടി...
“കുറെ കാലമായി ഇങ്ങനെ ലീവ് ഉള്ള ദിവസങ്ങൾ പുറത്ത് പോവാൻ ഒന്നും നിനക്ക് ഇഷ്ടം അല്ലായിരുന്നു...... അതാ ഞാൻ...... പിന്നെ പോവുക ആണെങ്കിൽ തന്നെ റോഷന്റെ കൂടെ അലെ പോവാറ്”
ദേവു അത് പറഞ്ഞപ്പോൾ എനിക്ക് ശരിക്കും കുറ്റബോധം തോന്നി, ശരിയാണ് ഞാൻ അമ്മുവിനെയും ദേവൂനെയും കൂട്ടി പുറത്ത് പോയിട്ട് തന്നെ എത്രയോ കാലമായി..... ലീവ് കിട്ടിയ ഫ്ലാറ്റിൽ തന്നെ മടിപിടിച്ച് ഇരിക്കും...... അല്ലെങ്കിൽ റോഷൻ വിളിച്ച അവന്റെ കൂടെ പോവും, എന്റെ മാനസിക പ്രശ്നങ്ങൾക്കിടയിൽ ഞാൻ ചെയ്തു പോയ വലിയ തെറ്റ്.....
തിരുത്തണം...... സന്തോഷം കൊണ്ട് മൂടണം.......
“ദേവു എന്ന ഒരു കാര്യം ചെയ്യ്...... വേഗം പോയി റെഡിയായി വാ, ലേറ്റ് ആക്കണ്ട”
ഞാൻ അത് പറഞ്ഞതും ദേവു ചാടി തുള്ളി
💬 Comments
View all comments