Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]
“അമ്മയും വാ ഇവിടെ ഇരിക്ക്......”
അമ്മു പറഞ്ഞത് അനുസരിച്ച് ഞാനും ദേവും അവളുടെ എതിർവശത്തെ സോഫയിൽ ഇരുന്നു......
“ഹ..... ഇനി പറയ്...... എന്താ നമ്മുടെ ഭാവി പരിപാടി.......”
അമ്മു അത് പറഞ്ഞപ്പോൾ ഞങ്ങൾ അവളെ സംശയത്തോടെ നോക്കി
“എന്താണ് പ്ലാൻ എന്ന്??”
അവൾ വീണ്ടും ചോദിച്ചു
“അത് പിന്നെ...... എന്റെ മനസ്സിൽ ഒരു ഐഡിയ ഉണ്ട്...... അടുത്ത മാസം എന്റെ എക്സാം കഴിയും...... അത് കഴിഞ്ഞ നമുക്ക് ബാംഗ്ലൂർക്ക് പോവാം..... കുട്ടൻ മാമന് അവരുടെ കമ്പനിയുടെ ജപ്പാനിലുള്ള ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ആവുകയാണ്... അപ്പൊ പുള്ളി എന്നോട് വേണമെങ്കിൽ ഡിഗ്രി കഴിഞ്ഞ അവിടെ ഒരു ജോലി റെഡിയാക്കി തരാമെന്ന് പറഞ്ഞിരുന്നു.... വല്യ സാലറി ഒന്നും ഇല്ലെങ്കിലും നമ്മുക്ക് അത് ഒരു വിഷയം ആവില്ലല്ലോ..... പിന്നെ അപ്പോഴേക്കും അമ്മൂനും ക്ലാസ്സ് കഴിയില്ലേ..... അടുത്ത വർഷം അവിടത്തെ സ്കൂളിൽ ജോയിൻ ചെയ്യാം........ അങ്ങനെ ആണ് ഞാൻ വിചാരിച്ച് വെച്ചത്”
“സംഭവം കൊള്ളാം...... നല്ല ഐഡിയ ആണ്..... പക്ഷെ വിമലമ്മയോട് എന്ത് പറയും”.
അമ്മു അത് ചോദിച്ചപ്പോൾ ആണ് ആ കാര്യം ഞാൻ ആലോചിച്ചത്, ഞങ്ങളെ അന്വേഷിച്ച് വരാൻ സാധ്യതയുള്ള ഒരാള് കുട്ടൻ മാമനാണ്..... പുള്ളി ഇനി നാട്ടിലേക്ക് ഈ അടുത്ത കാലത്തൊന്നും ഉണ്ടാവില്ല എന്ന് പറഞ്ഞാണ് പോവുന്നത്, പിന്നെ പുള്ളി മടങ്ങി വരുമ്പോളുള്ള കാര്യം അത് അപ്പൊ നോക്കാം........ പക്ഷെ വിമലാന്റി...... അതൊരു പ്രശ്നം തന്നെ ആണ്....
“വിമലേച്ചിക്ക് പ്രശ്നമൊന്നും ഇല്ല.... ചേച്ചിക്ക് എല്ലാം അറിയാം”
ദേവു അത് പറഞ്ഞപ്പോൾ ഞാനും അമ്മുവും ഒന്ന് ഞെട്ടി..... ഇന്ന് മൊത്തം ഞെട്ടൽ ആണല്ലോ.......
💬 Comments
View all comments