0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 13343

താലിമാല  കിടന്ന്  തിളങ്ങുന്നു……. ഒരു  നിമിഷം  ഡ്രൈവിങ്ങിൽ  ശ്രദ്ധിക്കാൻ  മറന്നുകൊണ്ട്  ദേവൂനെ  നോക്കിപ്പോയി…

ചുവപ്പണിഞ്ഞ്  മനോഹരിയായി  എന്റെ  ദേവു……

ഈ  ചുവന്ന  സാരിയിൽ  ദേവൂനെ  കാണുമ്പോ  മനസ്സ്  പറയുന്നു  എന്റെ  ദേവു  ആണ്  ഭൂമിയിലെ  ഏറ്റവും  സുന്ദരമായ  സൃഷ്ടിയെന്ന്……

ദേവൂനോടുള്ള  ഇഷ്ടം  തിരിച്ചറിഞ്ഞ  ശേഷം  ഒരുപാട്  ആഗ്രഹിച്ച, പക്ഷെ  ഒരിക്കലും  സംഭവിക്കാൻ  സാധ്യതയില്ലെന്ന്  കരുതിയിരുന്ന  സ്വപ്നത്തിലൂടെയാണ്   ഞാൻ  യാത്ര  ചെയ്യുന്നതെന്ന്  ഇപ്പോഴും  വിശ്വസിക്കാൻ  പറ്റണില്ല…

ചെറിയമ്മ  എന്നതിലുപരിയൊരു   കളിക്കൂട്ടുകാരിയായും, പിന്നീട്  ജീവിതത്തിലേക്ക്  തിരിച്ചുകൊണ്ടുവന്ന  കാവൽമാലാഖയായും, എന്തും  പങ്കുവെക്കാൻ  കഴിയുന്ന  നല്ലൊരു  സുഹൃത്തായും,  ചില  സമയങ്ങളിൽ  കരുതലും  വാത്സല്യവും  പകർന്നുകൊണ്ട്  ഒരമ്മയായും, ഒടുക്കം  എല്ലാ  അതിർവരമ്പുകളെയും  ഭേധിച്ചുകൊണ്ട്  കാമുകിയായും  മാറിയവൾ  ഇപ്പോ  ഇതാ പുതിയൊരു  വേഷം  കൂടി  ഏറ്റെടുത്തിരിക്കുന്നു…. ഞാൻ  കെട്ടിയ  താലിയും  നെറുകയിൽ ചാർത്തിയ കുങ്കുമവും  എല്ലാം  കാണുമ്പോഴും  ഇത്  യാഥാർഥ്യമാണെന്ന്  വിശ്വസിക്കാൻ  കഴിയുന്നില്ല, അതെ…. ദേവു  എന്റെ  സഹധര്‍മിണിയായിരിക്കുന്നു…

""""""?????'"""""

ഒരു  ബസ്സ്  ഹോൺ അടിച്ചുകൊണ്ട്  ഓവർടേക്ക്  ചെയ്ത്  പോയപ്പോഴാണ്  ഞാൻ  ഡ്രൈവിങ്ങിലേക്ക്  വീണ്ടും പൂർണ്ണ  ശ്രദ്ധ  കൊടുത്തത്…

സ്റ്റീരിയോയിൽ  പാട്ട്  മാറിയിട്ടുണ്ട്,   മെലഡി കിംഗ്  വിദ്യാസാഗറിന്റെ  ഒരു  മാസ്റ്റർപീസ് ഐറ്റമാണിപ്പോ പ്ലേ  ആവുന്നത്….

?മലരേ…. മൗനമാ,  മൗനമേ…. വേദമാ

മലർഗൾ… പേസുമാ…….

പേസിനാൽ  ഓയുമാ  അൻപേ….?

എന്ന്  തുടങ്ങുന്ന  ഗാനവും  ആസ്വദിച്ചുകൊണ്ട്  ഞാൻ  വണ്ടി  ഓടിച്ചു…

ദേവു  ഇപ്പോഴും  കണ്ണടച്ച്  പാട്ട്  ആസ്വദിക്കുകയാണ്….. അമ്മുവിന്റെ  ശ്രദ്ധ  പാട്ടിലായിരുന്നില്ല, വഴിയോര  കാഴ്ചകളിലായിരുന്നു…

ഞങ്ങളുടെ  ജീവിതയാത്ര  ആ  നേർവഴിയിലൂടെ  മുന്നോട്ട്  നീങ്ങിക്കൊണ്ടിരുന്നു…

*****

"""""ഹായ്  ബാംഗ്ലൂര്  എത്തീ…. ബാംഗ്ലൂരെത്തീ…….""""""

കുറച്ചു  നേരം  അങ്ങനെ  മുന്നോട്ട്  പോയപ്പോ   Welcome To Garden City- Bangalore  എന്നെഴുതിയ  പച്ചനിറത്തിലുള്ള  വലിയ  ബോർഡ്  കണ്ട്  അമ്മു  ആർത്ത്  വിളിച്ചു…

അത്  കേട്ടാണ്  അത്രേം  നേരം  പാട്ടിൽ  മുഴുകിയിരുന്ന  ദേവു  കണ്ണ്  തുറന്നത്….

ഫ്ലാറ്റിന്റെ  ലൊക്കേഷൻ  മാപ്പ്   കയ്യിലുള്ളത്  കൊണ്ട്  പിന്നീടുള്ള  യാത്ര  അതനുസരിച്ചായിരുന്നു….

ജോലിയും  താമസസ്ഥലവും  എല്ലാം  ശരിയാക്കി  തന്ന  ശേഷമാണ്  കുട്ടൻ മാമൻ  ജപ്പാനിലേക്ക്  പോയത്, ഇനി  ഈ  അടുത്ത  കാലത്തൊന്നും  ആള്  നാട്ടിലേക്ക്  വരില്ല  എന്നാണ്  പറഞ്ഞത്…

യെലഹങ്ക  എന്നൊരു  സ്ഥലത്താണ്  കുട്ടൻ മാമൻ  ഞങ്ങൾക്ക്  താമസിക്കാനുള്ള  ഫ്ലാറ്റ്  ഏർപ്പാടാക്കി  തന്നത്, അവിടന്ന്  എനിക്ക്  ജോലിക്ക്  പോവാൻ  എളുപ്പമാണത്രെ….. പുള്ളിയുടെ  ഏതോ  ഫ്രണ്ടിന്റെ  പരിചയത്തിലുള്ള  ഒരാളുടെ  കമ്പനിയിലാണ്  ജോലി…. അക്കൗണ്ട്സ് അസിസ്റ്റന്റ്  പോസ്റ്റിലേക്ക്, മാസം  പതിനെട്ടായിരം  സാലറി….

സത്യം  പറഞ്ഞാ  ഈ  ജോലിയോ 

💬 Comments

View all comments