0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 13343

ശമ്പളമോ  ഒന്നും  എനിക്കൊരു  വിഷയമേ  അല്ലായിരുന്നു, കാരണം  ഈ  മാറ്റം…. അത്   അനിവാര്യമാണ്…

അങ്ങനെ  ഗൂഗിൾ  മാപ്പിന്റെ  സഹായത്തോടെ  യെലഹങ്കയിലുള്ള  ഫ്ലാറ്റിന്  മുന്നിലെത്തുമ്പോ  സമയം  വൈകീട്ട്  ആറ്മണി  കഴിഞ്ഞിരുന്നു…. രാവിലെ  അമ്പലത്തീന്ന്  ദേവൂന്റെ  കഴുത്തിൽ  താലി  ചാർത്തിയ  ശേഷം  റോഷനോടും  ചിത്രയോടും  യാത്ര  പറഞ്ഞ്  നേരെ  ഇങ്ങോട്ട്  വെച്ച്  പിടിച്ചതാണ്, ഇപ്പോ  ഏകദേശം  ഒൻപത്  മണിക്കൂറായി….

വരുന്ന  വഴിക്ക്  രണ്ടിടത്  ഹാൾട്  ചെയ്തു, അതാണ്  ഇത്രേം  വൈകിയത്…… എന്തായാലും  കാറ്  പാർക്കിങ്  ലോട്ടിൽ  നിർത്തി  ബാഗുകളും  തൂക്കി  ഇറങ്ങുമ്പോ  ദേവൂന്റേം  അമ്മുവിന്റേം  മുഖം  കണ്ടപ്പോൾ  തന്നെ  മനസ്സിലായി  രണ്ടാളും  സൈഡ്  ആയിട്ടുണ്ടെന്ന്, എന്റെ  അവസ്ഥയും  മറിച്ചായിരുന്നില്ല…..

കാറിൽ  കൊള്ളുന്ന  അത്യാവശ്യമുള്ള  ലഗേജ്  മാത്രമേ  എടുത്തിട്ടുള്ളു, അതെല്ലാം  എടുത്ത്  തൂക്കി  പിടിച്ച്  ഞങ്ങൾ  മൂന്നുപേരും  അകത്തേക്ക്  നടന്നു…..

ഫ്ലാറ്റ്  പുറമേന്ന്  കാണാനൊക്കെ  ഒരു  മെനയുണ്ട്, നല്ല  സ്പേസ്  ഒക്കെയുണ്ട്…. അമ്മൂന്റെ  നോട്ടം  കുട്ടികൾക്ക്  കളിക്കാൻ  വേണ്ടി  ഒരുക്കിയ  ചെറിയൊരു  പാർക്ക്  പോലത്തെ  ഏരിയയിലേക്കാണ്  പോയത്, അങ്ങോട്ട്  തിരിഞ്ഞ്  നോക്കി  തിരിഞ്ഞ്  നോക്കിയാണ്  പെണ്ണ്  അകത്തേക്ക്  കയറിയതും…..

റിസെപ്ഷനിൽ  ഇരുന്ന  മദ്യവയസ്ക്കനോട്   ഞാൻ  പോയി  കാര്യം  പറയാൻ  ശ്രമിച്ചെങ്കിലും  ഞാൻ  പറഞ്ഞ  മലയാളമോ  തമിഴോ  ഇംഗ്ലീഷോ  ഒന്നും  അങ്ങേർക്ക്  മനസ്സിലായില്ല, അയാള്  തിരിച്ച്  പറഞ്ഞ  കന്നഡയും  ഹിന്ദിയും  ഒന്നും  എനിക്കും  കാര്യായിട്ട്  കത്തിയില്ല…… ഒടുക്കം  സ്കൂളിൽ  പഠിച്ച  ഹിന്ദിയൊന്നും  മറന്നിട്ടിലാത്ത  ദേവു  ഇടപ്പെട്ടു, പിന്നെ  അവർ  തമ്മിൽ  നമ്മുടെ  രാഷ്ട്രഭാഷയിൽ  ഹാ  ഹൂ  ഹീ  പറയുമ്പോ  എന്നെ  പോലെ  തന്നെ  ഹിന്ദി  സീരിയലുകൾ  മലയാളത്തിലേക്ക്  ഡബ്  ചെയ്തത്  ഇരുന്ന്  കാണുന്ന  അമ്മുവും  വാ  പൊളിച്ച്  നോക്കി  നിൽക്കുകയായിരുന്നു…

അങ്ങനെ  ആ  സംഭാഷണത്തിനൊടുവിൽ   പുള്ളി  ഞങ്ങളേം  കൂട്ടി  ലിഫ്റ്റിന്  നേരെ  നടന്നു, എന്നിട്ട്  അതിൽ  കയറി  മൂന്നാം  നിലയിലേക്കും….. "3C"..... അതായിരുന്നു  ഞങ്ങൾക്ക്  വേണ്ടി ഒരുക്കി  വെച്ച  അപാർട്ട്മെന്റ്…. പുള്ളീടെ  കയ്യിൽ  നിന്നും  ദേവു  തന്നെ  കീ  വാങ്ങി  തുറന്നു…

പുതിയൊരു  തുടക്കത്തിലേക്കുള്ള  കാൽവെപ്പ്, ഞങ്ങൾ  മൂന്നുപേരും  വലത്  കാല്  വെച്ചു  തന്നെ  കയറി….

ഞാൻ  പ്രതീക്ഷിച്ചതിലും  മനോഹരമായിരുന്നു  ഉൾവശം.

ഫ്ലാറ്റ്  വെൽ  ഫർണിഷ്ഡ്  ആണെന്ന്  കുട്ടൻ മാമൻ  പറഞ്ഞപ്പോ  ഇത്രേം  പ്രതീക്ഷിച്ചില്ല, പോരാത്തതിന്  മാമൻ  ജപ്പാനിലേക്ക്  പോയത്  കൊണ്ട്  പുള്ളീടെ  വീട്ടിലുണ്ടായിരുന്ന  ടീവി  ഫ്രിഡ്ജ്  സോഫ  തുടങ്ങി  വേണ്ട  എല്ലാ  സാധനവും  പുള്ളി  ഇവിടെ  കൊണ്ടുവന്ന്  സെറ്റ്  ചെയ്തിട്ടുണ്ട്, ഇനി  ഞങ്ങൾക്ക്  കയറി  കൂടിയാ 

💬 Comments

View all comments