Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
മാത്രം മതി…… ആദ്യം പുള്ളി താമസിച്ച വീട് ഞങ്ങൾക്ക് അറേഞ്ച് ചെയ്യാമെന്നായിരുന്നു പറഞ്ഞത്, പക്ഷെ എനിക്ക് ജോലിക്ക് പോവാൻ ദൂരം കൂടുമെന്നത് കൊണ്ട് പിന്നെ ഈ ഫ്ലാറ്റ് ശരിയാക്കി….. എന്തായാലും സംഭവം കൊള്ളാം, നല്ല കിടുക്കൻ അറ്റ്മോസ്ഫിയർ…
""""""ചേട്ടായീ ഇങ്ങോട്ട് വാ….""""""
സിറ്റിങ് റൂമിൽ നിന്നും പുറത്തേക്കുള്ള ബാൽക്കണിയിൽ പോയി നിന്ന് അമ്മു വിളിച്ചപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു…
ഉഫ്ഫ്, പൊളി വ്യൂ…. അവിടുന്ന് താഴേക്ക് നോക്കിയാൽ കാണുന്നത് നിറയെ ചുവപ്പ് നിറത്തിലുള്ള പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന മരങ്ങളാണ്….. ഞാൻ അമ്മൂന്റെ കൂടെ കൂടി ആ മനോഹരമായ കാഴ്ച കണ്ട് നിൽക്കുമ്പോഴും ദേവു ഹിന്ദി മേ ബാത് കർ രഹീ ത്തീ…. ആ മദ്യവയസ്ക്കന്റെ കൂടെ കാര്യമായ സംസാരത്തിലാണ്…..
ഞാനും അമ്മുവും അങ്ങനെ ഫ്ലാറ്റ് മൊത്തം ചുറ്റി കറങ്ങി…. അധികം ഒന്നും ഇല്ലാ ട്ടോ, ഒരു സിറ്റിങ് റൂം… അതിനോട് ചേർന്നുകൊണ്ട് തന്നെ ഡൈനിംഗ് സ്പേസ്… ആദ്യം തന്നെ ഞങ്ങളെ ആകർഷിച്ച ബാൽക്കണി, രണ്ട് ബെഡ് റൂംസ്, പിന്നെ ഒരു അടുക്കളയും…. അത്രേം ആയിരുന്നു ഞങ്ങടെ പുതിയ വാസസ്ഥലം…..
"""""അമ്മൂന് ഈ മുറി മതീ ട്ടോ…""""""
കൊണ്ടുവന്ന ബാഗും സാധനങ്ങളും എടുത്ത് വെക്കുമ്പോ അമ്മു ഒരു മുറിയുടെ വാതിൽക്കൽ നിന്നുകൊണ്ട് പറഞ്ഞു… അതിന് ഞാൻ ചിരിച്ചോണ്ട് തലയാട്ടുക മാത്രം ചെയ്തു….
എന്നിട്ട് എന്റെ ഡ്രസ്സ് എല്ലാം വെച്ച ബാഗും തൂക്കി തൊട്ടടുത്ത മുറിയിൽ കയറി…..ബാഗെല്ലാം ഒരു മൂലയിൽ വെച്ച് ഞാൻ സോപ്പും തോർത്തും എടുത്ത് കുളിക്കാൻ കയറി,
കുളിച്ചിട്ട് നേരെ കിടന്നൊരു ഉറക്കം…. അതാണ് പ്ലാൻ…. അത്രേം ട്ടയേർഡ് ആണ്…
കുളിച്ച് കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോ പുറത്ത് നിന്ന് അമ്മൂന്റേം ദേവൂന്റേം ശബ്ദം കേൾക്കാം…. രണ്ടുംകൂടെ വന്നപ്പോ തന്നെ അടിയായോ എന്തോ… ഞാൻ വേഗം തോർത്തി ഒരു ലുങ്കിയും ബനിയനും ഇട്ട് മുറിക്ക് പുറത്തേക്കിറങ്ങി….
******
""""""ഇല്ല പറ്റൂല്ല…… അമ്മ വേണ്ട…… അമ്മൂന് ഒറ്റയ്ക്ക് മുറി വേണം…….""""""
"""""അമ്മൂ…. വെറുതേ വാശി പിടിക്കല്ലേ…"""""""
ഞാൻ ചെല്ലുമ്പോ അമ്മു അവളുടെ ബെഡ്റൂമിന്റെ വാതിൽക്കൽ നിൽക്കുകയാണ്, ദേവു ആണെങ്കിൽ ബാഗും പിടിച്ച് അകത്തേക്ക് കയറാൻ ശ്രമിക്കുന്നു….. അമ്മു ദേവൂനെ തടയുന്നു….
അപ്പോ അതാണ് കാര്യം… അമ്മു ദേവൂനെ മുറിയിൽ കയറാൻ സമ്മതിക്കാതെ തടയുകയാണ്….
""""""ആഹ് ….. ചേട്ടായീ….ദാ ഇതിനെ പിടിച്ചോണ്ട് പോയേ…. ഇങ്ങോട്ട് ഞാൻ കേറ്റൂല്ല"""""""
എന്നെ കണ്ടതും അമ്മു വിളിച്ച് കൂവി… ദേവുന്റെ മുഖത്ത്
💬 Comments
View all comments