0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 13392

നിസ്സഹായ ഭാവം…..

""""""ദേവു  ഇങ്ങോട്ട്  പോര്…..""""""

ഞാൻ  ദേവൂനെ  നോക്കി  പുഞ്ചിരിച്ചുകൊണ്ട്  പറഞ്ഞു,  എന്നെകണ്ട്  ദേവു  തിരിഞ്ഞ  ഗ്യാപ്പിൽ  അമ്മു  മുറിയുടെ  വാതിൽ  ദേവൂന്റെ  മുന്നിൽ  കൊട്ടിയടച്ചു….

"""""ഇവിടെ  വാ  ദേവു….."""""

ഞാൻ  പിന്നേം  വിളിച്ചിട്ടും  ദേവു  മടിച്ച്  നിൽക്കുന്നത്  കണ്ട്  ഞാൻ  തന്നെ  പോയി  ദേവൂന്റെ  ബാഗ്  പിടിച്ചു  വാങ്ങി  മുറിയിൽ  കൊണ്ടുവെച്ചു….

ദേവു  പരുങ്ങി  കളിച്ചുകൊണ്ട്  ഒടുക്കം  മുറിയിലേക്ക്  കയറി  വന്നു…

"""""എന്താ  ദേവൂസേ  മടിച്ച്  നിൽക്കണെ….. ഇത്  നമ്മുടെ  മുറിയല്ലേ"""""

മടിച്ച്  നിൽക്കുന്ന  ദേവൂനെ  നോക്കി  ഞാൻ  പറഞ്ഞു… ദേവുന്റെ  മുഖത്ത്   ആകെ  ഒരു  അസ്വസ്ഥത….

ഇതിപ്പോ  എന്താണോ  എന്തോ??

"""""എന്ത്  പറ്റി  ദേവു??  ഇനിയെന്താ??  നമ്മളിപ്പോ  ഭാര്യേം  ഭർത്താവും  അല്ലേ…… ഇനി  ദേവൂനെന്താ  പ്രശ്നം??""""

അതിനും  ദേവു  ഒന്നും  മിണ്ടിയില്ല….

"""""ശരി…. ഒരു  കാര്യം  ചെയ്യ്…… ദേവു  പോയി  ഒന്ന്  കുളിച്ച്  ഫ്രഷായി  വാ""""""

എന്നും  പറഞ്ഞ്  ഞാൻ  ബാഗിൽ  നിന്നുമൊരു  തോർത്തെടുത്ത്  ദേവൂന്  കൊടുത്തു….

എന്നിട്ട്  ദേവൂനെ  ചേർത്ത്  പിടിച്ച്  നെറുകയിൽ  ഒരു  ചുംബനവും  കൊടുത്തിട്ട്  ഞാൻ  പുറത്തേക്കിറങ്ങി  കൊടുത്തു….

*****

ഞാൻ  എന്നിട്ട്  ഫ്ലാറ്റിന്  പുറത്തിറങ്ങി  ഒന്ന്  നടന്നു…. സ്ഥലങ്ങൾ  എല്ലാം  ഒന്ന്  കണ്ടുവെക്കാം  എന്നായിരുന്നു  ഉദ്ദേശം,

എന്തായാലും  ഒന്ന്  കറങ്ങിയ  ശേഷം  രാത്രിയിലേക്ക്  കഴിക്കാനുള്ളതും  വാങ്ങിയിട്ടാണ്  തിരിച്ചു  വന്നത്…

"""""ചേട്ടായി  എങ്ങോട്ടാ  എന്നെ  കൂട്ടാതെ  പോയേ??"""""

കോളിംഗ്ബെൽ   അടിച്ച്  വാതില്  തുറന്നതും  അമ്മു  എന്നെ  കണ്ട്  മുഖം  ചുളിച്ചുകൊണ്ട്  ചോദിച്ചു…

"""""ഇതാ….ഫുഡ്  വാങ്ങാൻ  പോയതാ  അമ്മൂസേ….""""""

കയ്യിലുള്ള  ഭക്ഷണത്തിന്റെ  കവർ  അവൾക്ക്  നേരെ  നീട്ടികൊണ്ട്  ഞാൻ  പറഞ്ഞു….

""""""ഷേ…. വിളിച്ചാ  ഞാനും  വരൂലേര്ന്നോ…""""""

അമ്മു  നിരാശയോടെ  പറഞ്ഞപ്പോ   """""സാരല്യട്ടോ…… നമ്മക്ക്  നാളെ  മൊത്തം  കറങ്ങാൻ  പോവാലോ"""""

എന്നും  പറഞ്ഞ്  അവളെ  ആശ്വസിപ്പിച്ചുകൊണ്ട്   ഞാൻ   അകത്തേക്ക്  നടന്നു…

പിന്നെ  വേഗം  ഭക്ഷണം  എല്ലാം  കഴിച്ച്  ഞങ്ങള്  മൂന്നുപേരും  കിടക്കാനുള്ള  തയ്യാറെടുപ്പിലായിരുന്നു….. അമ്മു  ആദ്യമേ  അവളുടെ  മുറിയിൽ  കയറി  വാതിലടച്ചുകളഞ്ഞു….

ഞാനും  മുറിയിൽ  ചെന്ന്  കട്ടിലിൽ  കയറി  കിടന്നിട്ട്  റോഷനെയും  ചിത്രയെയും  കുട്ടൻ മാമനെയും  എല്ലാം  വിളിച്ച്  ഇവിടെ  എത്തിയ  വിവരം  അറിയിച്ചു….

അങ്ങനെ  ഫോൺ  വിളി  എല്ലാം  അവസാനിപ്പിച്ച്  കട്ടിലിൽ  വെറുതെ  ചെരിഞ്ഞ്  കിടക്കുമ്പോൾ  സിറ്റിങ് റൂമിലെയും  അടുക്കളയിലെയും  എല്ലാം  ലൈറ്റ്  അണച്ച്  ദേവു  മുറിയിലേക്ക്  കയറി  വന്നു…..

ഇളംപച്ച  നിറത്തിലുള്ള  നൈറ്റ്  ഗൗണും  ധരിച്ച്  ഇരുട്ടിൽ  നിന്നും  വെളിച്ചത്തിലേക്ക്  കയറി  വന്ന 

💬 Comments

View all comments