Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
ഉണ്ടെന്ന് ചിത്ര ചേച്ചി പറഞ്ഞിട്ടുണ്ട്, നമ്മുക്ക് പോയാലോ??""""""
കാറിൽ എന്റെ കൂടെ മുന്നിൽ കയറി ഇരുന്നിട്ട് അമ്മു അത് ചോദിച്ചപ്പോൾ അത്രയും നേരത്തെ ഷോപ്പിംഗ് കാരണം അല്പം ക്ഷീണം ഒക്കെ ഉണ്ടെങ്കിലും ഞാൻ പുഞ്ചിരിച്ചുകൊണ്ട് ആ ആഗ്രഹത്തിന് സമ്മതം മൂളി…
'''""""ഓ ഇനി പാർക്കില് പോവാഞ്ഞിട്ടാ….. രാവിലെ തൊട്ട് കറക്കം തന്നെ അല്ലേ, മതി… നേരെ ഫ്ലാറ്റിലേക്ക് വിട്ടോ"""""
പിന്നിൽ വാങ്ങി കൂട്ടിയ സാധനങ്ങളുടെ കൂടെ ഇരിപ്പ് ഉറപ്പിച്ച ദേവു അമ്മൂന്റെ ആവശ്യം കേട്ട് താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു…
"""""ഓഹ്…..ഈ അമ്മയ്ക്ക് എന്തിന്റെ കേടാ, എന്ത് പറഞ്ഞാലും വേണ്ട വേണ്ട വേണ്ട….. ശ്യോ""""""
അമ്മു മുഖം ചുളിച്ചുകൊണ്ട് വിഷമത്തോടെ പറഞ്ഞു…
സംഭവം ഇപ്പോ പോവണ്ടാന്ന് പറഞ്ഞത് മാത്രമല്ല, അവള് വേണമെന്ന് പറഞ്ഞ ചില സാധനങ്ങൾ ദേവു വാങ്ങാൻ സമ്മതിച്ചിട്ടില്ല… അതിന്റെ സങ്കടവും എല്ലാം കൂടിയുണ്ട് പെണ്ണിന്….
ഞാൻ അമ്മുനെ നോക്കി കണ്ണ് ചിമ്മി കാണിച്ചപ്പോൾ അവള് പിന്നെ ദേവുനോട് കൂടുതൽ സംസാരത്തിന് നിൽക്കാതെ അടങ്ങി ഇരുന്നു, കാരണം ഞാൻ അവള് പറഞ്ഞത് പോലെ പോവുമെന്ന് അമ്മൂസിന് മനസ്സിലായി….. പക്ഷെ ഞാൻ കാറ് നേരെ ഫ്ലാറ്റിലേക്കാണ് വിട്ടത്….. ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപ്പോഴാണ് അവളുടെ ആഗ്രഹം നടക്കാൻ പോണില്ലാന്ന് അമ്മുന് തോന്നിയത്, അതോടെ അത്രയും നേരം ചിരിച്ച് സന്തോഷത്തോടെ ഇരുന്ന പെണ്ണിന്റെ മുഖത്ത് ദേഷ്യവും സങ്കടവും പടരുന്നത് ഞാൻ കണ്ടു… എങ്കിലും അത് കാര്യമാക്കാതെ ഞാൻ കാറ് അകത്തേക്ക് എടുത്തു….
"""""അമ്മൂസേ…. വാ ഇറങ്ങ്"""""
കാറ് നിർത്തിയിട്ട് ഞാൻ പറഞ്ഞെങ്കിലും അമ്മു മിററിൽ ചാരി പുറത്തേക്ക് തന്നെ നോക്കി ഇരുന്നു…
ഞാൻ ഇറങ്ങി ദേവൂന്റെ കൂടെ വാങ്ങിയ സാധനങ്ങൾ എല്ലാം എടുക്കുന്ന ഗ്യാപ്പിൽ അമ്മു ഡോർ തുറന്ന് പുത്തേക്കിറങ്ങി വലിച്ചടച്ചു...
"""""ഹേ…..എന്താ ഈ പെണ്ണിന്??"""""
ഡോർ വലിച്ചടച്ചത് കണ്ട് ദേവു മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു….
അമ്മു പക്ഷെ ഞങ്ങളെ രണ്ടുപേരെയും മൈൻഡ് ചെയ്യാതെ ഫ്ലാറ്റിന്റെ സൈഡിൽ കുട്ടികൾക്ക് കളിക്കാൻ വേണ്ടി ഒരുക്കിയ ആ സ്ഥലത്തിന് നേരെ നടന്നു…
ഞാനും ദേവുവും സാധനങ്ങൾ എല്ലാം എടുക്കുമ്പോൾ ഫ്ലാറ്റിലെ സെക്യൂരിറ്റി ചേട്ടൻ വന്നു,
💬 Comments
View all comments