Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
പ്രധാന അജണ്ട…. ബോർ പരിപാടി ആണെങ്കിലും വേറെ നിവർത്തി ഒന്നും ഇല്ലല്ലോ.
ദേവു പ്ലാൻ ചെയ്തത് പോലെ തന്നെ ആദ്യം അടുത്തുള്ള ഒരു ഹോട്ടലിൽ കയറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു, അത് കഴിഞ്ഞ് നേരെ ഷോപ്പിംഗ് എന്ന അറുബോറൻ ഏർപ്പാടിന് തുടക്കം കുറിച്ചു…..
ചിത്ര ഇവിടെ ജനിച്ച് വളർന്ന ആളായത് കൊണ്ട് ഷോപ്പിംഗിന് പോവാൻ ഇവിടുന്ന് അടുത്തുള്ള കുറച്ച് കടകൾ അവള് സജസ്റ്റ് ചെയ്തിരുന്നു, അതനുസരിച്ച് തന്നെയാണ് പരിപാടി തുടങ്ങിയത്…
സ്റ്റുഡിയോ പെപ്പർഫ്രൈ ഫർണിച്ചർ സ്റ്റോർ, സായ് കിച്ചൺ വേൾഡ്, വെസ്റ്റ്സൈഡ് തുടങ്ങിയ ചിത്രയുടെ സജഷൻസിൽ തുടങ്ങി പോകുന്ന വഴിക്ക് കണ്ട ഓരോ പീടിയകളിലും കയറി വേണ്ട സാധനങ്ങൾ വാങ്ങി തീരുമ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു…. അതിനിടയിൽ അമ്മു വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ ഏതോ ഒരു ഹോട്ടലിൽ കയറി നല്ലൊരു തല്ലിപൊളി ബിരിയാണി കൂടി കഴിച്ചതോടെ പുതിയ നഗരത്തിലെ ആദ്യത്തെ ഔട്ടിങ് എനിക്ക് നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായി മാറി….
ഒരു കടയിൽ നിന്ന് അടുത്ത കടയിലേക്ക് പോകുമ്പോൾ വണ്ടി ഓടിക്കുക, അല്ലാത്ത സമയത്ത് ഇഷ്ടപ്പെട്ട സാധനങ്ങൾ വില പേശി വാങ്ങുന്ന ദേവുന്റെയും ഒപ്പം കട്ടയ്ക്ക് കൂടെ നിന്ന് തനിക്ക് വേണ്ട സാധനങ്ങൾ ചൂണ്ടി കാണിക്കുന്ന അമ്മുവിന്റെയും പുറകെ ഫോണും പിടിച്ച് സുഹറ ഇത്തയോട് ചാറ്റ് ചെയ്ത് നടക്കലായിരുന്നു എന്റെ പണി… പുള്ളിക്കാരി പുതിയ നാടും സ്ഥലവും എങ്ങനെയുണ്ട്, ജോലിക്ക് എന്നാ ജോയിൻ ചെയ്യണ്ടേ, തുടങ്ങി കുറച്ച് ക്യാഷ്വൽ കാര്യങ്ങൾ തിരക്കി… ഞാൻ തിരിച്ചും അതുപോലെ പുള്ളികാരീടെ ഉമ്മയുടെ സുഖവിവരം എല്ലാം അന്വേഷിച്ചു, പിന്നെ ബോറടി മാറ്റാൻ ആ ചാറ്റ് കുറച്ചു നേരം നീട്ടികൊണ്ട് പോയി… വെറുതെ ഒരു രസം….
അങ്ങനെ ഒടുക്കം ആ നീണ്ട ഷോപ്പിംഗിന് വിരാമം ഇട്ടുകൊണ്ട് ദേവു തിരിച്ചു പോവാം എന്ന് പറഞ്ഞു… കേൾക്കേണ്ട താമസം, അവസാനം കയറിയ ആ ഹൈപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ സാധനങ്ങളുടെ കവർ എല്ലാം തൂക്കി പിടിച്ച് ഞാൻ വേഗം കാറിന് നേരെ നടന്നു….
*****
""""""ചേട്ടായി…… ഇവിടെ അടുത്ത് കുറേ ലെയ്ക്കും പാർക്കും ഒക്കെ
💬 Comments
View all comments