Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
ഇരുന്നില്ലെങ്കിൽ ഇന്ന് തന്നെ നമ്മക്ക് മുടി മുറിക്കാ…… ശ്രദ്ധിക്കാൻ പറ്റില്ലെങ്കിൽ വെറുതെ നീട്ടി വളർത്തണ്ടല്ലോ"""""
ഒടുക്കം സഹികെട്ട് ദേവു പറഞ്ഞപ്പോൾ അമ്മു റൂബിക്സ് ക്യൂബ് ഒക്കെ ഒരു സൈഡിലേക്ക് മാറ്റി വെച്ച് അടങ്ങി ഇരുന്നു….
അത് കണ്ടപ്പോൾ അത്രയും നേരം അവരുടെ പ്രവർത്തികൾ നോക്കി നിന്ന ഞാൻ അറിയാതെ ചിരിച്ചുപ്പോയി, അപ്പോഴാണ് രണ്ടും എന്നെ കാണുന്നത്….
എന്റെ ചിരി കണ്ട് പല്ലും കടിച്ച് കണ്ണുരുട്ടി കൊണ്ടാണ് അമ്മൂന്റെ നോട്ടം, ഞാനെന്തോ വല്യ തെറ്റ് ചെയ്തത് പോലെ….. ദേവൂനെ നോക്കിയപ്പോൾ അവിടെയും അത്യാവശ്യം ഗൗരവമാണ്, അമ്മു അടങ്ങി ഇരിക്കാത്തതിന്റെ കലിപ്പെല്ലാം ആ നോട്ടത്തിൽ ഉണ്ടായിരുന്നു…
സിറ്റുവേഷൻ സുഗമം അല്ലാത്തത് കൊണ്ട് """""വാ…. വേഗം ഇറങ്ങ്….. സാധനങ്ങളൊക്കെ തപ്പി പിടിച്ച് വാങ്ങണ്ടേ""""" എന്നും പറഞ്ഞ് ഷെൽഫിൽ നിന്നും കാറിന്റെ കീയും എടുത്ത് പുറത്തേക്ക് നടന്നു….
താഴെ പാർക്കിങ് ഏരിയയിലേക്ക് നടക്കുമ്പോൾ ഒരുവിധം എല്ലാ അപാർട്ട്മെന്റ്സും അടഞ്ഞു കിടക്കുകയായിരുന്നു, ചുരുക്കം ആളുകളെ പുറത്ത് കണ്ടെങ്കിലും അവരാരും നമ്മളെ മൈൻഡ് പോലും ചെയ്തില്ല… ഒരു നിമിഷം നാട്ടിലെ വലിയ വീട് വിറ്റ് ഫ്ലാറ്റിലേക്ക് മാറിയ ദിവസം ഓർത്തുപ്പോയി, ഫ്ലാറ്റിലെ അസോസിയേഷൻ മെംബേർസ് എല്ലാരും കൂടെ പരിചയപ്പെടാൻ വന്നിട്ട് ഒച്ചയും ബഹളവും എല്ലാമായി മാറിയ ആ ദിവസം, ഷേർളി ആന്റിയും ജോസഫ് അങ്കിളും അടക്കം ഒട്ടുമിക്ക എല്ലാ താമസക്കാരും അന്ന് തന്നെ വന്ന് പരിചയപ്പെട്ടിരുന്നു…. അന്നൊക്കെ ആൾകൂട്ടത്തിൽ നിന്ന് ഒഴിഞ്ഞ് മാറി നടക്കാൻ ആഗ്രഹിച്ചിരുന്നത് കൊണ്ട് ആ വെൽക്കം പാർട്ടി ഒക്കെ സഹിച്ച് നിൽക്കുകയായിരുന്നു… ഇപ്പോഴും അധികം ആളുകളുമായി മിങ്കിൾ ചെയ്യാൻ വലിയ താല്പര്യം ഒന്നും ഇല്ലെങ്കിലും ഇവിടുത്തെ ഈയൊരു ഇത് കാണുമ്പോൾ ദേവൂനെയും അമ്മൂനെയും കൂട്ടി നടുകടലിൽ വന്ന് പെട്ടത് പോലെയാണ് തോന്നുന്നത്… അറിയാത്ത നാടും, അവനവന്റെ കാര്യവും നോക്കി നടക്കുന്ന കുറേ യന്ത്രമനുഷ്യരും….
പാർക്കിങ് ലോട്ടിൽ ചെന്ന് കാറെടുത്ത് ഫ്ലാറ്റിന്റെ മുൻവശത്തേക്ക് വന്നപ്പോഴേക്കും അമ്മുവും ദേവുവും അവിടെ എത്തിയിരുന്നു, അങ്ങനെ അവരെയും കയറ്റി പുതിയ നഗരത്തിലെ ആദ്യത്തെ ഔട്ടിങ് ആരംഭിച്ചു… സ്ഥലങ്ങൾ കാണുന്നതിനേക്കാൾ ആവശ്യസാധനങ്ങൾ എല്ലാം വാങ്ങി കൂട്ടുക എന്നതായിരുന്നു ഇന്നത്തെ യാത്രയുടെ
💬 Comments
View all comments