Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
ചോദിച്ചപ്പോൾ റോഷനാണെന്ന് പറഞ്ഞു… അതോടെ കക്ഷി തലകുലുക്കിയിട്ട് തിരിച്ച് പോയി….
"""""എന്താടാ?? ദേവു എന്താ പറയുന്നേ??"""""
പെട്ടെന്നാണ് ഫോണിലൂടെയുള്ള റോഷന്റെ സംസാരം ശ്രദ്ധിച്ചത്….
""""" ഒന്നുമില്ലെടാ…. ഒന്ന് പുറത്ത് പോവാന്ന് പറഞ്ഞിരുന്നു, സാധനങ്ങളൊക്കെ വാങ്ങണ്ടേ….."""""
""""""ആണോ….. എങ്കിൽ അത് നടക്കട്ടെ…. ഞാൻ പിന്നെ വിളിക്കാം""""
"""""മ്മ്….."""""
ഞാനൊന്ന് മൂളി…
"""""ഓക്കെ ഡാ ബൈ…. വൈകീട്ട് വിളിക്കാ….""""
എന്നും പറഞ്ഞ് റോഷൻ ഫോൺ വെച്ചു…
ഫോൺ കട്ടായിട്ടും ഞാൻ കുറച്ചു നേരം അങ്ങനെ തന്നെ ഒന്നും ചെയ്യാതെ നിന്നു….. നാറി രാവിലെ തന്നെ വിളിച്ച് മൂഡ്ഓഫ് ആക്കി കളഞ്ഞു…
കുറച്ച് നേരം കഴിഞ്ഞ് വീണ്ടും വാതിൽക്കൽ വന്നു നിന്ന് ദേവു വിളിച്ചപ്പോഴാണ് ഞാൻ അനങ്ങിയത്… കട്ടിലിൽ എന്റെ ഒരു ഷർട്ടും പാന്റും കിടക്കുന്നത് കണ്ടപ്പോൾ അത് തന്നെ എടുത്തിട്ടു… ഈ ബർത്ത്ഡേയ്ക്ക് അമ്മൂസ് ഗിഫ്റ്റ് ആയിട്ട് തന്ന റെഡ് ഷർട്ടും ബ്ലാക്ക് ജീൻസുമായിരുന്നു അത്….
ഡ്രസ്സ് എടുത്തിടുമ്പോൾ കട്ടിലിൽ ഒരു മൂലയിൽ ദേവു ഇത്രയും നേരം ഇട്ടു നടന്ന ഇളംപച്ച നൈറ്റ് ഗൗൺ ചുരുണ്ട് കിടക്കുന്നത് കണ്ടപ്പോൾ ഒന്നെടുത്ത് മണത്ത് നോക്കി…… മ്ഹാആആ…. എന്റെ ദേവൂന്റെ വിയർപ്പിന്റെ മണം…
അത് മണത്തപ്പോൾ കിട്ടിയ ഊർജ്ജത്തിൽ ഞാൻ വേഗം ഡ്രെസ് മാറ്റി മുറിക്ക് പുറത്തേക്കിറങ്ങി….
***
ഞാൻ പുറത്തിറങ്ങുമ്പോൾ ദേവു അമ്മുനെ ഒരുക്കുന്ന തിരക്കിലാണ്… സോഫയിൽ കാല് നീട്ടി ഇരുന്ന് ഇന്നലെ വരുന്ന വഴിക്ക് മൈസൂര് വെച്ച് വാങ്ങിയ റൂബിക്സ് ക്യൂബ് പിടിച്ച് തിരിച്ചും മറിച്ചും കളിക്കുന്ന അമ്മൂസിനെ ദേവു പുറകിൽ നിന്ന് മുടി കെട്ടി കൊടുക്കുകയാണ്…. ഇടയ്ക്ക് ക്യൂബ് അവള് ആഗ്രഹിക്കുന്നത് പോലെ ഒന്നും വരാത്തത് കൊണ്ട് പെണ്ണ് """ശേ…""" എന്നൊക്കെ പറഞ്ഞ് തല കുലുക്കും, അപ്പോ ദേവൂന് ദേഷ്യം പിടിക്കും…..
""""ഒന്നടങ്ങി ഇരിക്ക് അമ്മു….. ഇതൊന്ന് കെട്ടട്ടെ…"""""
ദേവു ഗൗരവത്തോടെ പറയുമ്പോൾ അമ്മു അടങ്ങി ഇരിക്കും….
വീണ്ടും ക്യൂബ് അവളാഗ്രഹിക്കുന്ന പോലെയൊന്നും വന്ന് നിൽക്കാതെ വരുമ്പോൾ പെണ്ണ് വീണ്ടും തല ഇളക്കും…. അങ്ങനെ ദേവൂനെ ആ മുടിയൊന്ന് കെട്ടി തീർക്കാൻ അമ്മൂസ് സമ്മതിക്കുന്നെ ഇല്ല…
"""""ദേ അമ്മു അടങ്ങി
💬 Comments
View all comments