Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
എനിക്കും വല്ലാതെ വിഷമമായി…. നാറി രാവിലെ തന്നെ മനുഷ്യനെ വിളിച്ച് സെന്റി ആക്കി…
"""""പോട്ടെ മൈരേ… ഞാനില്ലെങ്കിലും നിന്റെ പെണ്ണ് അവിടെ ഇല്ലേ, അവളെയും കൂട്ടി കറങ്ങിക്കൂടെ"""""
അവന്റെ മൂഡ് ഒന്ന് മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു നോക്കി…
""""ഓ…. അവൾടെ കൂടെ ഒക്കെ എത്രേന്ന് വെച്ചാ കറങ്ങാ…. ബോർ അടിക്കൂലെ""""
""""""ആഹ് ശെരിയെ…. ഇത് ഞാൻ അവള് വിളിക്കുമ്പോ അതുപോലെ പറയണ്ട്""""""
""""""എടാ നാറീ വെറുതേ ഓരോന്നും ഒപ്പിക്കല്ലേ…… ആവൂല്ല ആ സാധനത്തിന്റെ വായിലിരിക്കുന്നത് കേൾക്കാൻ"""""
""""""ഹി ഹീ….. നീയൊരു കാര്യം ചെയ്യ്, അവളെയും കെട്ടി ഇങ്ങോട്ട് വാ….. നമ്മക്ക് എല്ലാർക്കും കൂടെ ഇവിടെ അങ്ങോട്ട് സെറ്റിൽ ചെയ്യാ""""""
"""""ഹാ മിക്കവാറും അത് വേണ്ടി വരും…."""""
അവൻ പതിയെ പറഞ്ഞു…
ഒരു നിമിഷം ഞങ്ങള് രണ്ടുപേരും മൗനം പാലിച്ചു…. പരസ്പരം ഒന്നും പറയാൻ ഇല്ലാത്തത് പോലെ…
""""""എന്നിട്ട് പറാ… നാട്ടില് എന്തൊക്കെയുണ്ട് വിശേഷം??"""""
""""നാട്ടിലെ വിശേഷമെന്ന് വെച്ചാ പഴയ പോലെ ഒന്നുമല്ല ഫുൾ മാറീലെ…… ഇപ്പോ ബസ്സും കാറും ഒന്നും ഇല്ല, എല്ലാരും പഴയകാലത്തെ പോലെ കാളവണ്ടിയിലും കുതിരവണ്ടിയിലും ഒക്കെ ആണ് യാത്ര, അതോടെ പെട്രോളിന്റെ വില കുത്തനെ ഇടിഞ്ഞു……. അതുപോലെ….."""""
"""""ഡേയ് ഡേയ് വളിപ്പ് അടിക്കല്ലേ"""""
ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു
"""""അല്ലാതെ ഞാനെന്ത് പറയാനാ…. ഇന്നലെ അങ്ങോട്ട് പോയിട്ടേ ഉള്ളു, അപ്പോഴേക്കും അവന് നാട്ടിലെ വിശേഷം അറിയണം…….
പിന്നേ വർഷങ്ങളായിട്ട് നാട്ടിലേക്ക് വരാത്ത പ്രവാസിയല്ലേ…"""""
"""""ഓ….""""
""""""ഹാ…..നീയെന്താ കുളിച്ചിട്ട് നനഞ്ഞ തോർത്തും ഉടുത്ത് നിൽക്കുന്നെ….. വേഗം ഡ്രസ്സ് ഇട്, പോവണ്ടേ"""""
പെട്ടെന്ന് മുറിയിലേക്ക് കയറി വന്ന ദേവു ഞാൻ ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധിക്കാതെ പറഞ്ഞു..
തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് ഒരു സാഫ്രോൺ കളർ സാരിയും ഉടുത്ത് നിൽക്കുന്ന ദേവൂനെയാണ്… ആ സാരി ദേവൂന് നന്നായി ചേരുന്നുണ്ട്, സാഫ്രോൺ നിറത്തിലുള്ള സാരിക്ക് മാച്ച് ആയി കറുത്ത ബ്ലൗസ്… കൊള്ളാം… നോക്കി നിന്നുപോയി…
എന്നിട്ട് ഫോൺ പിടിച്ച് ദേവൂന് നേരെ കാണിച്ചു കൊണ്ട്
"""""ആ ദേവു… ഒരുമിനിറ്റ്""""
എന്ന് പറഞ്ഞു…
ദേവു ആരാന്ന് ആംഗ്യം കാണിച്ച്
💬 Comments
View all comments