Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
മനസ്സിലാവും, അത് പതിയെ മാറിക്കോളും എന്നുറപ്പാണ്…. ദേവൂന്റെ ഈ അൺഈസി ഫീലിംഗ് ഒക്കെ താനേ മാറിക്കോളും…. തത്കാലം ഈ മുറിക്ക് വെളിയിൽ വെച്ച് റൊമാൻസും കാണിച്ച് ചെല്ലരുത് എന്നല്ലേ ഉള്ളു, ഹാ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം….
******
അങ്ങനെ ബാത്ത്റൂമിൽ കയറി ഞാൻ പല്ലും തേച്ച് ഒരു കുളിയും പാസാക്കിയിട്ടാണ് ഇറങ്ങിയത്…. കുളിച്ച് നനഞ്ഞ തോർത്തും ചുറ്റി ഇറങ്ങിയിട്ട് നേരെ കണ്ണാടിക്ക് മുന്നിൽ പോയി നിന്ന് ഒന്ന് സ്വയം സൗന്ദര്യം ആസ്വദിച്ചു…. "ഹാ തിരക്കേടില്ലാത്ത ലുക്കുണ്ട്, ഒന്നൂടെ തടിച്ചാ സെറ്റ് ആണ്" എന്ന് ഞാൻ ഓർത്തു…. നാട്ടിലായിരുന്നപ്പോൾ റോഷൻ സ്ഥിരം പറയുമായിരുന്നു അവന്റെ കൂടെ ജിമ്മിൽ പോവാൻ, അന്നൊന്നും ബോഡി സെറ്റ് ആക്കാൻ വലിയ താല്പര്യം ഇല്ലായിരുന്നു…. പക്ഷെ ഇപ്പോ തോന്നുന്നു ഒന്ന് ബോഡി ഒക്കെ റെഡിയാക്കണമെന്ന്, ഒന്നുമില്ലെങ്കിൽ ദേവൂന്റെ കൂടെ പിടിച്ച് നിൽക്കണ്ടേ….
കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും ശരീരത്തിന്റെ അവസ്ഥ നോക്കി മനസ്സിൽ അങ്ങനെ ഓരോന്നും കണക്ക് കൂട്ടുമ്പോഴാണ് മേശപ്പുറത്ത് കിടക്കുന്ന ഫോണിൽ നോട്ടിഫിക്കേഷൻ ലൈറ്റ് മിന്നി കളിക്കുന്നത് ശ്രദ്ധയിൽ പെട്ടത്, എടുത്ത് നോക്കിയപ്പോൾ അതാ റോഷന്റെ രണ്ട് മിസ്സ്ഡ്കോൾസ് കിടക്കുന്നു...
ഫോൺ എടുത്ത് റോഷനെ തിരിച്ച് വിളിച്ചു… രണ്ട് റിംഗ് അടിഞ്ഞപ്പോഴേക്കും അവൻ എടുത്തു…
"""""ഹലോ…."""""
"""""ആഹ് ഹലോ…. ഞാൻ റോഷൻ…. അറിയോ സാറേ…"""""
ഫോൺ എടുത്തപാടെ റോഷൻ ചോദിച്ചു..
""""""എന്താ മൈരേ രാവിലെ തന്നെ വിളിച്ച് കൊണ പറയുന്നേ"""""
"""""അല്ല ഫോൺ വിളിച്ചിട്ടൊന്നും എടുക്കാത്തത് കണ്ടപ്പോ ഞാൻ കരുതി നീ ബാംഗ്ലൂരെ കാറ്റടിച്ചപ്പോഴേക്കും നമ്മളെ ഒക്കെ മറന്നെന്ന്"""""
""""ഫ മൈരേ…. ഇന്നലെ രാത്രി പിന്നെ ഞാൻ വിളിച്ചത് നിന്റെ തന്ത രാഘവനെ ആണല്ലോ""""
"""""ഓ സമാധാനായി…… രാവിലെ തന്നെ തന്തയ്ക്ക് വിളി കേട്ടപ്പോൾ എന്തോ ഒരു ആശ്വാസം"""""
റോഷൻ ഇളിച്ചുകൊണ്ട് പറഞ്ഞു…
"""""എന്താടാ….. രാവിലെ തന്നെ തന്തയ്ക്ക് വിളി കേൾക്കാൻ വിളിച്ചതാണോ??""""
"""""ഏയ്….. നീ ഇല്ലാത്തത് കൊണ്ട് രാവിലെ തന്നെ എഴുന്നേറ്റിട്ട് ഒന്നും ചെയ്യാനില്ലാത്തത് പോലെ…. അപ്പോ ഒന്ന് വിളിച്ച് നോക്കാമെന്ന് കരുതി"""""
പെട്ടെന്ന് റോഷൻ അല്പം വിഷമത്തോടെ പറഞ്ഞത് കേട്ടപ്പോൾ
💬 Comments
View all comments