Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
പന്തികേട് തോന്നി…. ഇരുകയ്യും ഇടുപ്പിൽ കുത്തി പല്ലും കടിച്ച് എന്നെ കണ്ണുരുട്ടി നോക്കി നിൽക്കുകയാണ് അമ്മു, എന്താണാവോ കാര്യം
"""""ദുഷ്ടാ….. എന്നാലും ഈ ചതി അമ്മുനോട് വേണ്ടായിരുന്നു"""""
അല്പനേരം അങ്ങനെ എന്നെ തറപ്പിച്ച് നോക്കി നിന്ന ശേഷം അമ്മു മയത്തിൽ പറഞ്ഞു…
"""""എന്ത് പറ്റി അമ്മൂസേ??"""""
ഞാൻ ഒന്നും അറിയാത്തത് പോലെ നിഷ്കളങ്കമായി ചോദിച്ചു…
"""""അമ്മൂസല്ല കുബൂസ്….. ചതിയൻ…… അമ്മ ദേഷ്യത്തിലാന്ന് അറിഞ്ഞിട്ട് മനപ്പൂർവം എന്നെ പെടുത്തിയതല്ലേ??""""""
""""""അയ്യോ ഞാനോ…… അങ്ങനെ ഒന്നും പറയല്ലേ കുബൂസേ, ചെ അല്ല അമ്മൂസേ…… നീ കണ്ടതല്ലേ ആ സെക്യൂരിറ്റി ചേട്ടൻ വന്ന് വിളിച്ചത്, ഞാൻ പുള്ളീടെ കൂടെ പോയതല്ലേ"""""
ഞാൻ വീണ്ടും നിഷ്കളങ്കത വാരി വിതറി കൊണ്ട് പറഞ്ഞു…
""""""അമ്മുന് കന്നഡ അറിയൂല്ലാന്ന് കരുതി പറ്റിക്കാന്ന് കരുതണ്ട…''""""
"""""കന്നഡയല്ല അമ്മൂസേ, തമിഴാണ്""""
ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു….
"""""ആഹ് എന്ത് കുന്തം ആയാലും അമ്മ പറയാതെ പോയൊണ്ട് ദേഷ്യത്തിലാന്നല്ലേ അയാള് വന്ന് പറഞ്ഞത്"""""
അവളത് പറഞ്ഞപ്പോൾ എനിക്ക് ഒരു നിമിഷത്തേക്ക് പറയാൻ മറുപടി ഇല്ലാതായി പോയി, ചെ എന്നാലും പെണ്ണിന് എങ്ങനെ കാര്യം മനസ്സിലായി…
"""""ചതിയൻ ചന്തു…. കേറി വാ…."""""
വാതിൽക്കൽ മറുപടിയൊന്നും പറയാൻ ഇല്ലാതെ പരുങ്ങി കളിച്ച എന്നോട് അമ്മു പല്ല് കടിച്ചുകൊണ്ട് പറഞ്ഞു…
"""""ദേവു ഇപ്പോഴും ചൂടിലാണോ??"""""
അകത്ത് കയറി വാതില് അടയ്ക്കുന്ന ഗ്യാപ്പിൽ ഞാൻ അമ്മൂനോട് പതിയെ ചോദിച്ചപ്പോൾ അവൾ എന്നെയൊരു പുച്ഛഭാവത്തോടെ നോക്കി…
""""""അമ്മ പോയി കിടന്നു…. ചേട്ടായിക്ക് ഫുഡ് ടേബിളിൽ മൂടി വച്ചിട്ടുണ്ട്, കഴിച്ച് കഴിഞ്ഞ് പാത്രങ്ങൾ ഒക്കെ കഴുകി വെക്കാൻ പറഞ്ഞിട്ടുണ്ട്……"""""""
വാതിലടച്ച് അകത്തേക്ക് പമ്മി പമ്മി നടക്കുമ്പോൾ അമ്മു പറഞ്ഞു….
അയ്യേ...ദേവു കിടന്നോ, പിന്നെ ഞാനെന്തിനാ ഈ പേടിക്കുന്നെ…. അല്ലെങ്കിലും എനിക്ക് പേടിയൊന്നും ഇല്ല, ഞാൻ ഇപ്പോ ഭർത്താവല്ലേ…..
"""""ശരി ചതിയാ….. ഗുഡ് നൈറ്റ്, അമ്മുന് ഉറക്കം വരുന്നു….""""""
സിറ്റിങ് റൂമിൽ ഞെളിഞ്ഞ് നിൽക്കുന്ന എന്നോട് അമ്മു പറഞ്ഞു…
"""""അമ്മൂട്ടി….. ദേവു നല്ലോണം ചീത്ത പറഞ്ഞോ??"""""
മുറിയിലേക്ക് പോവാൻ ഒരുങ്ങിയ അമ്മൂനോട് ഞാൻ പതിയെ ചോദിച്ചു
"""""ഏയ് ഇല്ല, അമ്മേടെ ചീത്തയ്ക്ക്
💬 Comments
View all comments