0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 22.3K

രസം….

അങ്ങനെ  ഒടുക്കം  ആ   നീണ്ട  ഷോപ്പിംഗിന്  വിരാമം  ഇട്ടുകൊണ്ട്  ദേവു  തിരിച്ചു  പോവാം  എന്ന്  പറഞ്ഞു… കേൾക്കേണ്ട  താമസം, അവസാനം  കയറിയ  ആ  ഹൈപ്പർ  മാർക്കറ്റിൽ  നിന്നും  വാങ്ങിയ  സാധനങ്ങളുടെ  കവർ  എല്ലാം  തൂക്കി  പിടിച്ച്  ഞാൻ  വേഗം  കാറിന്  നേരെ  നടന്നു….

*****

""""""ചേട്ടായി…… ഇവിടെ  അടുത്ത്  കുറേ  ലെയ്ക്കും  പാർക്കും  ഒക്കെ  ഉണ്ടെന്ന്  ചിത്ര ചേച്ചി  പറഞ്ഞിട്ടുണ്ട്,  നമ്മുക്ക്  പോയാലോ??""""""

കാറിൽ  എന്റെ  കൂടെ  മുന്നിൽ  കയറി  ഇരുന്നിട്ട്  അമ്മു  അത്  ചോദിച്ചപ്പോൾ  അത്രയും  നേരത്തെ  ഷോപ്പിംഗ്  കാരണം  അല്പം  ക്ഷീണം  ഒക്കെ  ഉണ്ടെങ്കിലും  ഞാൻ  പുഞ്ചിരിച്ചുകൊണ്ട്  ആ  ആഗ്രഹത്തിന്  സമ്മതം  മൂളി…

'''""""ഓ  ഇനി  പാർക്കില്  പോവാഞ്ഞിട്ടാ….. രാവിലെ  തൊട്ട്  കറക്കം  തന്നെ  അല്ലേ, മതി… നേരെ  ഫ്ലാറ്റിലേക്ക്  വിട്ടോ"""""

പിന്നിൽ  വാങ്ങി  കൂട്ടിയ  സാധനങ്ങളുടെ  കൂടെ  ഇരിപ്പ്  ഉറപ്പിച്ച  ദേവു  അമ്മൂന്റെ  ആവശ്യം  കേട്ട്  താല്പര്യം  ഇല്ലാത്ത  മട്ടിൽ  പറഞ്ഞു…

"""""ഓഹ്…..ഈ  അമ്മയ്ക്ക്  എന്തിന്റെ  കേടാ, എന്ത്  പറഞ്ഞാലും  വേണ്ട  വേണ്ട  വേണ്ട….. ശ്യോ""""""

അമ്മു  മുഖം  ചുളിച്ചുകൊണ്ട്  വിഷമത്തോടെ  പറഞ്ഞു…

സംഭവം  ഇപ്പോ  പോവണ്ടാന്ന്   പറഞ്ഞത്  മാത്രമല്ല, അവള്  വേണമെന്ന്  പറഞ്ഞ  ചില  സാധനങ്ങൾ  ദേവു  വാങ്ങാൻ  സമ്മതിച്ചിട്ടില്ല… അതിന്റെ  സങ്കടവും  എല്ലാം  കൂടിയുണ്ട്  പെണ്ണിന്….

ഞാൻ  അമ്മുനെ  നോക്കി  കണ്ണ്  ചിമ്മി  കാണിച്ചപ്പോൾ  അവള്  പിന്നെ  ദേവുനോട്  കൂടുതൽ  സംസാരത്തിന്  നിൽക്കാതെ  അടങ്ങി  ഇരുന്നു,  കാരണം  ഞാൻ  അവള്  പറഞ്ഞത്  പോലെ  പോവുമെന്ന്  അമ്മൂസിന്  മനസ്സിലായി….. പക്ഷെ  ഞാൻ  കാറ്  നേരെ  ഫ്ലാറ്റിലേക്കാണ്  വിട്ടത്….. ഫ്ലാറ്റിന്റെ  മുന്നിൽ 

💬 Comments

View all comments