Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
പോവാൻ ദേവു സമ്മതിച്ചില്ല, ഇനി ആ ചിൽഡ്രൻസ് ഏരിയയിൽ കുറച്ച് നേരം നിൽക്കാൻ പോലും സമ്മതിക്കൂലാന്ന് വെച്ചാ….. കഷ്ട്ടാട്ടോ ദേവു"""""
"""""അറിയാത്ത നാടാ….. എന്തൊക്കെ ടൈപ്പ് ആൾക്കാരാ ഉണ്ടാവാന്ന് ആർക്കറിയാ….. നീ ഒന്ന് പോയി നോക്ക്"""""
ദേവു വലത്തേ കൈ ഉയർത്തി എന്റെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു…
""""""ഓ…. അല്ലെങ്കിലും ഈ സാധനങ്ങൾ ഒക്കെ വെച്ചിട്ട് ഞാൻ അമ്മുസിന്റെ അടുത്തേക്ക് തന്നെയാ പോവുന്നെ….. അതിന് ആരുടേം ശുപാർശ ഒന്നും വേണ്ട…. കേട്ടോ""""
എന്നും പറഞ്ഞ് ഞാൻ ദേവൂനെ ഇടുപ്പിലൂടെ കൈയിട്ട് എന്നോട് ചേർത്ത് നിർത്തി…
പെട്ടന്ന് ഒട്ടും പ്രതീക്ഷിക്കാതെ ദേവു എന്റെ ചുണ്ടിൽ ചുണ്ട് മുട്ടിച്ചു, സെക്കന്റ്‌കളുടെ ആയുസേ ആ അധരങ്ങളുടെ കൂട്ടിമുട്ടലിന് ഉണ്ടായിരുന്നുള്ളു, അപ്പോഴേക്കും ദേവു മുഖം പിൻവലിച്ചു….
അതിൽ നിന്നും ഊർജ്ജം ലഭിച്ച ഞാൻ എന്റെ ചുണ്ട് തിരിച്ച് അങ്ങോട്ട് അടുപ്പിക്കാൻ ശ്രമിച്ചതും, ദേവു തടഞ്ഞു….
"""""പ്ലീസ് ദേവു…. ഒറ്റ ലിപ്പ്ലോക്ക് മതി…. കൂടുതൽ ഒന്നും വേണ്ട….. പ്ലീ…..സ്….
കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ഭാര്യയെ ഒന്ന് ഉമ്മവെക്കാൻ പോലും പറ്റിയിട്ടില്ലാത്ത ഒരു പാവം ഭർത്താവിന്റെ അപേക്ഷയാണ്…. പ്ലീസ്"""""
നല്ല അന്തസായിട്ട് ഇരന്നത് കൊണ്ടാവാം, സംഭവം ഏറ്റു….. ദേവു എന്നെ നോക്കി ഒന്ന് ചിരിച്ചു, ആ ചിരിയിൽ എനിക്കുള്ള സമ്മതം ഉണ്ടായിരുന്നു…
ഞാൻ തല ഒരു വശത്തേക്ക് ചെരിച്ചുകൊണ്ട് എന്റെ ചുണ്ടുകളെ ദേവൂന്റെ ചുണ്ടിൽ മുട്ടിച്ചു, ആ നിമിഷം ദേവുവിൽ ഒരു ഞെട്ടൽ അനുഭവപ്പെട്ടത് എനിക്ക് അറിയാൻ സാധിച്ചു…..
ഞാൻ ദേവൂനെ ചുമരിന് നേരെ ചേർത്ത് നിർത്തികൊണ്ട് ആ ചുണ്ടുകളെ എന്റെ ചുണ്ടുകൾ കൊണ്ട്
💬 Comments
View all comments