Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
കോർത്ത് വലിച്ചു…. ആദ്യം ഒന്ന് പതറിയെങ്കിലും പെട്ടെന്ന് തന്നെ ദേവു ഈ മധുരനിമിഷത്തിലേക്ക് അലിഞ്ഞ് ചേർന്നു….
എന്റെ പിൻകഴുത്തിൽ തലോടിയും, മുടിയിഴകളിൽ തഴുകിയും നിന്ന ദേവു ഒടുക്കം എന്നെ തിരിച്ച് ചുംബിക്കാൻ തുടങ്ങി, ആൻഡ് ഇറ്റ് വാസ് ഹെവൻലി…
തെന്നിമാറിയ സാരിക്കിടയിലൂടെ എന്റെ കൈ ദേവൂന്റെ നഗ്നമായ വയറിൽ അമർന്നതും ദേവു ഒന്ന് പിടഞ്ഞു…. കണ്ണുകൾ തമ്മിൽ കോർത്തു… ആ കണ്ണുകളിലെ പിടപ്പ് കണ്ടതും എന്റെ കൈ ഒന്നുകൂടി ഇടുപ്പിൽ അമർന്നു…
അധരങ്ങൾ പരസ്പരം കിന്നരിക്കുമ്പോൾ പാതി കൂമ്പിയടഞ്ഞ കണ്ണുകളോടെ ദേവു പ്രണയപൂർവം എന്നെ ഒന്ന് നോക്കി, ആ നോട്ടത്തിൽ ഞാൻ അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു…
കല്യാണം കഴിഞ്ഞുള്ള ആദ്യ ചുംബനം… മറ്റെല്ലാം മറന്നുകൊണ്ട് ഞങ്ങൾ രണ്ടുപേരും ആ ചുംബനത്തിന്റെ മായികലോകത്തേക്ക് കൂപ്പ് കുത്തി വീണിരുന്നു…. പരസ്പരം കെട്ടിപ്പുണർന്ന്, ചുണ്ടുകൾ തമ്മിൽ കോർത്ത്, നാവുകൾ തമ്മിൽ ഉരസി, ഉമനീർ രുചിച്ച്…. അങ്ങനെ അങ്ങനെ ആ ചുംബനം ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട നിമിഷമായി മാറുകയായിരുന്നു…….
പെട്ടന്ന് സ്വബോധം കൈവന്ന പോലെ ദേവു എന്നെ തള്ളിമാറ്റി….
""""""മതി…..പോ….."""""""
വീണ്ടും മുഖം അടുപ്പിക്കാൻ ശ്രമിച്ചപ്പോൾ എന്റെ ചുണ്ടിൽ ചൂണ്ടുവിരൽ ചേർത്ത് വെച്ചുകൊണ്ട് ദേവു പറഞ്ഞു….
ഞാനൊന്ന് പുഞ്ചിരിച്ചിട്ട് ദേവൂന്റെ ഇടുപ്പിൽ നഗ്നമായ ഭാഗത്ത് വേദനിപ്പിക്കാതെ പതിയെ പിച്ചിയിട്ട് തിരിഞ്ഞ് നടന്നു….
"""""കാറിലുള്ള ബാക്കി സാധനങ്ങൾ എടുക്കണേ…""""""
ദേവു പുറകിൽ നിന്ന് പറഞ്ഞതിന് തിരിഞ്ഞ് നോക്കാതെ കൈ ഉയർത്തി തംബ്സ്അപ്പ് കാണിച്ചിട്ട് പുറത്തേക്ക് ഇറങ്ങി…
*****
താഴെ കുട്ടികൾ കളിക്കുന്ന ഏരിയയിൽ ചെന്നപ്പോൾ അമ്മു അവിടെയുള്ള ഊഞ്ഞാലിൽ ഇരുന്ന് ഒറ്റയ്ക്ക് ആടുകയാണ്,
💬 Comments
View all comments