Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
തിരിച്ചൊന്നും പറയാതെ കുലുങ്ങി ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ കിടന്ന് പിടഞ്ഞു….
""""""ഏതാ പെണ്ണിന്റെ അഭിനയം….ഹ്മ്""""""
"""""അയ്യോ….വിട് ചേട്ടായീ….. അമ്മുന് ഇക്കിളി...യാവണു""""""
കിടന്ന് പിടഞ്ഞോണ്ട് അമ്മു ഉറക്കെ പറഞ്ഞപ്പോൾ ഞാൻ പെണ്ണിനെ വേഗം നിലത്തിറക്കി….
എന്റെ കൈപിടിയിൽ നിന്ന് രക്ഷപ്പെട്ടതും മാറി നിന്ന് അമ്മു എന്നെ നോക്കി മുഖം കൊണ്ട് എന്തോ കോക്രി കാണിച്ചു….
"""""ഹാ…. അമ്മ നല്ല പണിയാ കാണിച്ചേ, കുറേ നേരം പേടിപ്പിച്ചിട്ട് പറഞ്ഞാ മതീന്ന് ഞാൻ പറഞ്ഞതല്ലേ"""""
അമ്മൂന്റെ ഒച്ചയും ബഹളവും കേട്ട് മുറീന്ന് പുറത്തേക്ക് വന്ന ദേവൂനെ നോക്കി അമ്മു പരിഭവത്തോടെ പറഞ്ഞപ്പോൾ ദേവു ഞങ്ങടെ രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ട് അങ്ങനെ നിന്നു……
"""""അതേ… ദേവു നിന്നെ പോലെ ഈയുള്ള ഹിന്ദി സീരിയലുകൾ മൊത്തം ഇരുന്ന് കാണാത്തോണ്ട് ആ ക്ലീഷേടെ പഞ്ച് മനസ്സിലായി കാണില്ല"""""
ഞാൻ അമ്മൂനെ നോക്കി പുച്ഛത്തോടെ പറഞ്ഞപ്പോൾ പെണ്ണ് എന്നെ നോക്കി വീണ്ടും കോക്രി കാണിച്ചു, എന്നിട്ട് ദേവുനെ നോക്കി "ഏയ് ഈ ചേട്ടായി പറയുന്നതൊക്കെ പച്ചകള്ളമാണമ്മേ, ഞാൻ ഇപ്പോ സീരിയലൊന്നും കാണാറില്ല" എന്ന ഭാവത്തിൽ കണ്ണ് അടച്ച് തലകുലുക്കി കാണിച്ചു… പക്ഷെ അപ്പൊ മുറിയിൽ ഈ ഒച്ചയുടെയും ബഹളത്തിന്റേം ഇടയിൽ ചെറിയ ശബ്ദത്തിൽ പ്ലേയായി കൊണ്ട് നിന്ന സീരിയലിലേക്ക് ഒന്ന് നോക്കിയ ശേഷം ദേവു അമ്മുനെ കണ്ണുരുട്ടി നോക്കിയപ്പോൾ പെണ്ണിന് അബദ്ധം പറ്റിയെന്ന് മനസ്സിലായി…
അതോടെ അവള് വേഗം വിഷയം മാറ്റാൻ വേണ്ടി
"""""അല്ലാ, അപ്പൊ എന്താ ഇന്നത്തെ പ്ലാൻ??"""""
എന്ന് ചോദിച്ചു…
വിഷയം മാറ്റിയതാണെന്ന് മനസ്സിലായെങ്കിലും ഞാനത്തിൽ കടിച്ച് തൂങ്ങാൻ നിന്നില്ല…
"""""ഔട്ടിങ് പോണോ??"""""
ഞാൻ രണ്ടാളേം മാറിമാറി നോക്കി കൊണ്ട് സംശയത്തോടെ ചോദിച്ചു…
"""""വേണ്ട അമ്മയ്ക്ക് വയ്യാത്തതല്ലേ, പാർട്ടി നമ്മക്ക് ഇവിടെ ആക്കാ""""""
അമ്മു ചാടികേറി പറഞ്ഞു…. പൊതുവെ പുറത്ത് പോവാൻ പ്ലാനിട്ടിട്ട് അത് നടന്നില്ലേൽ മുഖം വീർപ്പിച്ച് നടക്കുന്ന പെണ്ണാണ് ഔട്ടിങ് വേണ്ട പാർട്ടി ഇവിടെ തന്നെയാക്കാമെന്ന് പറഞ്ഞത്, ഞാനൊന്ന് ഞെട്ടിപോയി….
പിന്നെ അമ്മൂസിന്റെ ആഗ്രഹത്തിന് എതിരഭിപ്രായം ഇല്ലാത്തത് കൊണ്ട് ഇന്ന് രാത്രി ഇവിടെ ഈ ഫ്ലാറ്റിൽ വെച്ച് തന്നെ
💬 Comments
View all comments