0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 13714

ഉണ്ട്, എന്നിട്ടും  കുശുമ്പ്  മാറീട്ടില്ല  പെണ്ണുമ്പിള്ളയ്ക്ക്"""""

ഞാൻ  ദേവൂനെ  കളിയാക്കികൊണ്ട്  തമാശയായി  പറഞ്ഞു….

പക്ഷെ  എന്റെ  പൊണ്ടാട്ടി  അതും  സീരിയസ്  ആയിട്ട്  തന്നെ  എടുത്തു…

""""""ആരാടാ  കൊരങ്ങാ  പെണ്ണുമ്പിള്ള?? ആർക്കാ  പള്ള  നിറച്ച്  പ്രായമായെ??""""""

ദേവു  എന്റെ  തുടയിലെ  കൈകൊണ്ടുള്ള  പ്രയോഗം  കുറച്ചൂടെ  ശക്തമാക്കിക്കൊണ്ട്  ഗൗരവത്തിൽ  ചോദിച്ചു…

"""""അത്  പിന്നെ…. അത്  ഞാൻ…. ഇത്തേടെ  കാര്യം  പറഞ്ഞതാ….. ഇത്തയ്ക്ക്  പ്രായം  ആയീന്ന്"""""

ഞാൻ  തപ്പികളിച്ചുകൊണ്ട്  പറഞ്ഞു…

""""""അപ്പൊ  അവൾക്കും  നീ  അരിമണി  കൊടുത്തോ??"""""""

നിമിഷനേരം  കൊണ്ട്  ദേവൂന്റെ  സംശയം  വന്നു…

"""""ഛീ….. ദേവൂ…… ഡീസെന്റാവ്  ഡീസെന്റാവ്""""""

"""""ഓ…. ഞാൻ  പറയുന്നതാ  ഇപ്പൊ  മോശം"""""

ദേവു  എന്റെ  മുഖത്തേക്ക്  നോക്കാതെ  ഒരു  ഒഴുക്കൻ  മട്ടിൽ  പറഞ്ഞു…

"""""ശേ…. എന്താ  ദേവൂസേ  ഇത്, റോഷൻ  അവരെ  ഇന്നലെ  വഴീന്ന്  കണ്ടു, ആ  കാര്യം  എന്നോട്  പറഞ്ഞു….. ഇത്രേ  ഉള്ളു, അതിനാണോ എന്റെ  ദേവൂസ്  ഇങ്ങനെ  കച്ചറയാക്കുന്നെ…. ഒന്നുമില്ലെങ്കിൽ  ഇന്നൊരു  നല്ല  ദിവസമല്ലേ""""""

എന്നും  പറഞ്ഞ്  അവസാനം  ഞാൻ  ദേവുന്റെ  കവിള്  പിടിച്ച്  വലിച്ചതും  ദേവു  എന്റെ  കൈ  തട്ടി  മാറ്റി  കളഞ്ഞു…

"""""""ശരി…. റോഷൻ  പറഞ്ഞത്  സമ്മതിച്ചു, അപ്പൊ  നീ  അവളോട്  വാട്ട്സാപ്പിൽ  ചാറ്റ്  ചെയ്യുന്നതോ??""""""

പെട്ടെന്ന്  അതും  ചോദിച്ചിട്ട്  ദേവു  എന്റെ  മുഖത്തേക്ക്  തന്നെ  തുറിച്ച്  നോക്കിയതും  ഞാൻ  മറുപടി  പറയാൻ  കഴിയാതെ  പതറിപ്പോയി, ഇത്തയോട്  മോശമായിട്ടുള്ള  രീതിക്ക്  ഒന്നും  ചാറ്റ്  ചെയ്തിട്ടില്ലെങ്കിലും  പെട്ടെന്ന്  ദേവു  ചോദിച്ചപ്പോ  ഉത്തരം  മുട്ടി………. എന്നാലും  ഈ  ദേവു  എപ്പോഴാ  എന്റെ  ഫോൺ  എടുത്തത്?? ആവോ…

"""""""ഇത്തേടെ  അരികടുക്കയും  മട്ടൻ  ബിരിയാണിയും  ഇറച്ചി പത്തിരിയും  എല്ലാം  വല്ലാതെ  മിസ്സ്‌  ചെയ്യാ, അതൊക്കെ  ഓർക്കുമ്പോ  തന്നെ  നാവില്  വെള്ളം  നിറയും…..ഹോഹ്"""""

എന്ത്  പറയണമെന്ന്  അറിയാതെ  നിന്ന എന്നോട്  ദേവു  ഒരു  ആക്കിയ  ട്യൂണിൽ  പറഞ്ഞു…

രണ്ട്  ദിവസം  മുന്നെ  ചാറ്റ്  ചെയ്തപ്പോ  ഞാൻ  ഈ  ഡയലോഗ്  പറഞ്ഞത്  ഓർക്കുന്നു, ദേവു  ഇതൊക്കെ  കാണാപാടം  പഠിച്ചോ...

""""""ഇവിടെ  തിന്നാനും  കുടിക്കാനും  ഒന്നും  ഉണ്ടാക്കാത്തത്  പോലെയാ  വർത്താനം കേട്ടാൽ,  അതിനെങ്ങനാ  നാണം  ന്ന്  പറയുന്ന  സാധനം  വേണ്ടെ….ഹ്മ്മ്‌"""""

ദേവു 

💬 Comments

View all comments