0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 13721

സ്വയം  പിറുപിറുക്കുന്നത്  പോലെ  പറഞ്ഞപ്പോൾ  "അതിന്  ഇത്ത  വെക്കുന്ന  ഫുഡ് ഒക്കെ  ഒടുക്കത്തെ ടേസ്റ്റ് അല്ലേ, ദേവു വെച്ചാ ആ  ഗും  വരൂല്ല"  എന്ന്  പറയാനുള്ള  ധൈര്യം  ഇല്ലാത്തത്  കൊണ്ട്   വായ  പൂട്ടി  മിണ്ടാതിരുന്നു…

ഒപ്പം  ഇത്തയെ  ഇപ്പൊ  ലൈംലൈറ്റിലേക്ക്  കൊണ്ടുവന്ന  റോഷൻ  മൈരനെ  ഞാൻ  മനസ്സിൽ  നന്ദിയോടെ  സ്മരിച്ചു…

""""""അവന്റൊരു  സുഹറിത്ത….. ഹും….."""""""

ദേവു  പിന്നേം  സ്വയം  സംസാരിച്ചുകൊണ്ടിരുന്നു…

എന്ത്  പറയും  എന്ത്  ചെയ്യും  എന്നൊന്നും  അറിയാതെ  നട്ടംതിരിഞ്ഞ എന്നെ  രക്ഷിച്ചത്  അമ്മുവാണ്…. ബെഡ്റൂമിന്റെ  വാതിലിൽ  മുട്ട്  കേട്ടപ്പോൾ  എന്നെയീ  കുരുക്കിൽ  നിന്ന്  രക്ഷിക്കാൻ  വന്ന  സൂപ്പർഹീറോ  ആണ്  അമ്മൂസെന്ന്  തോന്നിപ്പോയി….

അടി  നിർത്തി  ഞങ്ങള്  രണ്ടുപേരും  ഒരേപോലെ  വാതിൽക്കലേക്ക്  നോക്കിയതും  ആ  വാതിലും  തുറന്ന്  എന്റെ  പവർഗേൾ  അകത്തേക്ക്  കയറി… വെള്ള  ഉടുപ്പിട്ട്  സുന്ദരിയായിട്ടാണ്  അമ്മൂസിന്റെ  എൻട്രി…

""""""എന്താ  ഇങ്ങനെ  ഇരിക്കുന്നെ?? വാ വാ…."""""""

അമ്മു  വന്ന്  വിളിച്ചതും  ദേവു  വേഗം  എഴുന്നേറ്റു….

ഇത്തേടെ  പേരും  പറഞ്ഞുള്ള  അടിയുടെ  ഹാങ്ങോവറിൽ  ആയത് കൊണ്ട്  ഞാൻ  അങ്ങനെ  തന്നെ  ഇരുന്നു…

""""""ഇതെന്താ  ചേട്ടായീടെ  മുഖം  കടന്നല്  കുത്തിയ  പോലെ…. അടിയായോ??"""""

"""""മ്ച്…"""""

ഞാൻ  അമ്മുനെ  നോക്കി  ചുമല് കൂച്ചി  ഇല്ലെന്ന്  കാണിച്ചു

""""""എന്നാ  രണ്ടാളും വാ…""""""

എന്നും  പറഞ്ഞ്  അമ്മു  തിരിച്ച്  നടന്നു

"""""ഡാ…. മതി  ഇരുന്ന്  ആ  മറ്റവളെ  പറ്റി  ഓർത്തത്, വന്നേ""""""

എന്നും  പറഞ്ഞ്  ചിരിച്ചോണ്ട്  എന്റെ  കവിളത്തിട്ട്  പതിയെ  അടിച്ചിട്ട്  ദേവുവും  അമ്മൂന്റെ  പിന്നാലെ  പോയി…

ദേവു  തിരിഞ്ഞ്  നടക്കുന്നതും  നോക്കി  ഞാനൊരു  നിമിഷം  അങ്ങനെ  ഇരുന്നുപോയി… എന്താ  ഈ  സാധനം  ഇങ്ങനെ?? ഇതിപ്പോ  എന്തിനാ  ഒരാവശ്യവും  ഇല്ലാതെ  എന്റെ  മെക്കിട്ട്  കേറിയത്??  എന്റെയൊരു  അവസ്ഥ!!!

*****

ഞാനും  അവർക്ക്  രണ്ടുപേർക്കും  പിന്നാലെ  സിറ്റിങ്റൂമിലേക്ക്  നടന്നു, സിറ്റിങ്റൂമിൽ  എത്തിയതും  ഞാൻ  ആദ്യം  കണ്ടത്  കണ്ണും  തള്ളി  എന്തോ  നോക്കി  നിൽക്കുന്ന  ദേവൂനെയാണ്…

അപ്പോഴാണ്  ഞാനത്  ശ്രദ്ധിച്ചത്, ഞങ്ങള്  പുറത്ത്  പോയപ്പോൾ  വാങ്ങിയ  പാർട്ടി പ്രൊപ്സ്  വെച്ച്  സിറ്റിങ്റൂമിന്റെ  ഒരു  മൂല  മുഴുവൻ  അമ്മു  മനോഹരമായി  ഒരുക്കിയിരിക്കുന്നു….

നിറയെ  വെള്ള ബലൂണുകൾ, അതിനിടയിൽ  ഗോൾഡൻ 

💬 Comments

View all comments