0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 13722

നിറത്തിൽ  സ്റ്റാറും  ചന്ദ്രനും  പിന്നെ  BABY എന്നെഴുതിയ  ലെറ്റർ ഫോയിൽ ബലൂൺ, പിന്നെ  എല്ലാത്തിനും  നടുക്ക്  ഒരു  കൊച്ച്  കുഞ്ഞിന്റെ  ഷേപ്പിലുള്ള  ഫോയിൽ  ബലൂണും  അതിനടുത്ത്  ഒരു  കുഞ്ഞ്  കേക്കും…. മൊത്തത്തിൽ  ഒരു  വല്ലാത്ത  അട്രാക്ഷൻ…

ഇതിനിടയിൽ  വെള്ള ഉടുപ്പിട്ട്  അമ്മുവും  വെള്ള സാരിയുടുത്ത്  ദേവുവും  കൂടി  നിൽക്കുന്നത്  കാണാൻ  നല്ല  ഭംഗിയുണ്ട്, ഞാൻ  ഒന്ന്  മാറി  നിന്ന്  ആ  ദൃശ്യം  ആസ്വദിച്ചു…

"""""വാ  ചേട്ടായീ…."""""

അമ്മു  വിളിച്ചപ്പോഴാണ്  ഞാൻ  അതിനിടയിലേക്ക്  നിന്നത്…

പിന്നെ  കേക്ക്  മുറിയും, കേക്ക്  തീറ്റയും, ചിത്രയെ  വീഡിയോ കോൾ ചെയ്യലും  ഒരുമിച്ചുള്ള  ഡിന്നറും  എല്ലാം  കഴിഞ്ഞ്  ലൈറ്റ്  ഒക്കെ  അണച്ച്  സ്പീക്കറിൽ  പാട്ടും  വെച്ച്  ഞങ്ങള്  മൂന്നുപേരും  കൂടി  ബാൽക്കണിയിൽ  പോയിരുന്ന്  കുറേനേരം  സംസാരിച്ച്  ഇരുന്നു… അവസാനം  എല്ലാരുംകൂടെ  ഒരുമിച്ച്  സിറ്റിങ്റൂമിലെ  സ്ലീപ്പിങ് മാറ്റിൽ  കിടന്ന്  ഉറങ്ങിപ്പോയി…..

കിടക്കാൻ  നേരം  ഇതെന്റെ  ജീവിതത്തിലെ  ഏറ്റവും  സന്തോഷം  നിറഞ്ഞ  ദിവസമായിരുന്നു എന്നെനിക്ക്  തോന്നി,  ജീവിതം  ഇങ്ങനെ  മാറിമറിഞ്ഞ  ശേഷം  അധികദിവസങ്ങളും  എനിക്കിത്  തോന്നാറുണ്ട്, ഇനിയും  അങ്ങോട്ടുള്ള  ഓരോ  ദിവസവും  ഇതിനേക്കാൾ  സന്തോഷം  തരുന്നതാവും  എന്ന  പ്രതീക്ഷയിൽ  ഞാൻ  എന്റെ  ഇരുവശത്തുമായി  കിടക്കുന്ന  രണ്ട്  പെണ്ണുങ്ങളെയും  ചേർത്ത്  പിടിച്ചുകൊണ്ട്  കിടന്നുറങ്ങി…

അടുത്ത  ദിവസം  ഓഫീസിൽ  വിളിച്ച്  ലീവ്  പറഞ്ഞിട്ട്  ഞാൻ  ദേവുനെയും  കൂട്ടി  ഹോസ്പിറ്റലിൽ  പോയി, അങ്ങനെ  ദേവൂന്  നൂറ്റിയൊന്ന്  ശതമാനം  ഉറപ്പായിരുന്ന  കാര്യം  ഡോക്ടറും  കൺഫേം  ചെയ്തു…. മൈ  വൈഫ്  ഈസ്  പ്രെഗ്നന്റ്…. ടെസ്റ്റുകളും  കാര്യങ്ങളും  ഒക്കെ  കഴിഞ്ഞ്  കുഴപ്പം  ഒന്നും  ഇല്ലെന്ന്  പറഞ്ഞു, ഇതിപ്പോ  നാലാമത്തെ  ആഴ്ചയാണെന്ന്… അപ്പൊ  ഇനി  ഏകദേശം  ഒൻപത്  മാസം  കൂടി  കഴിഞ്ഞാൽ  ഞങ്ങടെ  കുഞ്ഞ്  പുറത്തെത്തും… അമ്മുസിന്  ഒരു  കുഞ്ഞനുജനെ  കൊടുക്കാം  എന്ന്  വാക്ക്  കൊടുത്തത്  കൊണ്ട്  ഇതൊരു  ആൺകുട്ടി  ആവണമേന്ന്  ഞാൻ  ഉള്ളിൽ  പ്രാർത്ഥിച്ചു…

ഡോക്ടർ  കൂടെ  കൺഫേം  ചെയ്തത്തോടെ  ദേവു  ഗർഭിണിയുടെ  എല്ലാ  ആനുകൂല്യങ്ങളും  പ്രയോജനപ്പെടുത്താൻ  തുടങ്ങി, ഞാനും  അമ്മുവും  കൂടെ  താഴത്തും  തറയിലും  വെക്കാതെ  കൊണ്ടു  നടന്നു  എന്ന്  പറയുന്നതാവും  കൂടുതൽ  ശരി….

എന്റെ  കുഞ്ഞിന്റെ അമ്മയെ പരിപാലിച്ചുകൊണ്ട് സ്നേഹിച്ചുകൊണ്ട് സന്തോഷിപ്പിച്ചുകൊണ്ട് ഏത്

💬 Comments

View all comments