Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]
അപ്പോഴേക്കും അമ്മയും അച്ഛനും കഴിക്കാനായി വന്നു.
മോളു കഴിക്കുന്നില്ലേ....
അച്ഛനാണ് ചോദിച്ചേ.....
അമ്മേ എനിക്ക് കയ്ക്ക് ചെറിയ വേദന കിച്ചു വാരിത്തരുന്നുവില്ല....
എടി ദുഷ്ട്ടി........
ഡാ വരി കൊടുക്കട കൊച്ചിന്റെ കയ് വയ്യാത്തോണ്ടല്ലേ..... അച്ഛൻ അമ്മയെ നോക്കി കണ്ണടച്ചുകൊണ്ട് പറഞ്ഞു. അമ്മേം അച്ഛനെ സപ്പോർട്ട് ചെയ്തു. പിന്നെ എനിക്ക് വേറെ രക്ഷ ഒന്നും ഇല്ലാരുന്നു ഞാൻ എന്റെ പ്ലേറ്റിൽ നിന്നുതന്നെ ദോശ എടുത്ത് കറിയിൽ മുക്കി ചിന്നുവിന്റെ വായിൽ വെച്ച് കൊടുത്തു. ചെറിയ ഒരു കള്ള ചിരിയോടെ അവൾ അത് വാങ്ങുകയും ചെയ്തു പിന്നെ ഞാനും ഇടക്ക് കഴിച്ചു സാധ രണ്ടു ദോശ കഴിക്കുന്ന ചിന്നു ഇന്ന് മുന്നര ദോശ കഴിച്ചു. ഞാൻ നോക്കുമ്പോ അച്ഛനും അമ്മേം ഞങ്ങളെ തന്നെ നോക്കി നില്കുന്നു.
ഈ സ്നേഹം എപ്പോളും കണ്ട മതിയാരുന്നു..... അമ്മയാണ് പറഞ്ഞത്.
അപ്പൊ മോളുടെ കയ് ശെരിയായോ..... അച്ഛന്റെ കൗണ്ടർ...
അപ്പോളാണ് ഞാൻ ശ്രെദ്ധിച്ചത് ചിന്നു ദോശ എടുത്ത് എന്റെ നേരെ കയ് നീട്ടുന്നു. അച്ഛൻ അങ്ങനെ ചോദിച്ചപ്പോ ചിന്നൂന് താൻ കാണിച്ച അബദ്ധം മനസിലായി അവൾ വേഗം മുഖം രണ്ട് കയ് കൾ കൊണ്ടും പോത്തി എന്നിലേക്ക് ചേർന്നിരുന്നു.
ഞങ്ങൾ സ്വർഗത്തിലെ കാട്ടുറുമ്പകുനില്ലേ പൊയ്ക്കമേ എന്നും പറഞ്ഞു അച്ഛൻ പുറത്തേക്കും അമ്മ പുറകെയും പോയി.
പിന്നെ ചിന്നു എന്നെ ഊട്ടാൻ ഒള്ള തിരക്കിലാരുന്നു....
കഴിച്ചു കഴിഞ്ഞു ഞാൻ അവളേം കൊണ്ട് റൂമിലേക്ക് പോയി ഗുളിക ഒക്കെ കഴിച്ചപ്പോ അവക്ക് താഴേക്ക് പോകണം എന്ന് പറഞ്ഞു ഞാൻ അവളെ താഴെ കൊണ്ട് പോയി ഇരുത്തി ടീവി
💬 Comments
View all comments