Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]
നോക്കി എന്നാൽ എല്ലാം കിട്ടി എന്ന് അറിഞ്ഞപ്പോ എല്ലാം തല തിരിഞ്ഞു അവളുടെ ആങ്ങള ഒരുത്തൻ ഒണ്ട് അവനാണ് എല്ലാത്തിനും കാരണം....
ആ പോട്ടെ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.....
എല്ലാം കേട്ടപ്പോ എനിക്കും അയാളോട് പാവം തോന്നി എന്നാലും മൊത്തത്തിൽ വിശ്വസിക്കാൻ പറ്റില്ല ഇനി ഇതിനു പിന്നിലും എന്തെങ്കിലും കളി ഉണ്ടെങ്കിലോ. അയാൾ വീണ്ടും പറഞ്ഞു തുടങ്ങി.
ചിന്നു വിന്റെ അമ്മയുടെ വീട്ടിൽ ഞാൻ ഇടക്ക് പോകാറുണ്ട്. രണ്ടാമത് കെട്ടി എങ്കിലും അവർക്കൊക്കെ എന്നെ വലിയ കാര്യം ആയിരിന്നു. ചിന്നു അവസനായി അവളുടെ അമ്മ വീട്ടിൽ പോയത് അവളുടെ അമ്മ ഒണ്ടായിരുന്ന കാലത്താണ്. ഇപ്പോ അവളുടെ മുത്തശ്ശിക്ക് തീരെ വയ്യ എന്ന് ആയിട്ടുണ്ട്. അവർക്ക് മോളെ ഒന്ന് കാണാം എന്നും പറഞ്ഞു മോനു സമയം കിട്ടുമ്പോൾ അവളെ ഒന്ന് കൊണ്ടുപോകണം..... എനിക്കും മോളെ കാണാം എന്ന് ഒണ്ട് എന്നാലും വേണ്ട ഇപ്പൊ അവളുടെ മനസ്സിൽ എനിക്ക് ഒരു സ്ഥാനവും ഇല്ല എന്ന് എനിക്കറിയാം..... ഞാൻ ഇടക്ക് നിങ്ങളെ പുറത്ത് വച്ച കാണാറുണ്ട് എന്നെ നിങ്ങൾ കാണാറില്ല. ഇനി ഏന്തയാലും അങ്ങനെ ഒക്കെ പോട്ടെ.... മോൻ എന്തായാലും ഞാൻ പറഞ്ഞതെ മറക്കണ്ട.....
അയാൾ അതും പറഞ്ഞു പുറത്തേക്ക് നടന്നു അപ്പോളും ഞാൻ ചിന്തിക്കുകയാരുന്നു ചുന്നു എന്തുകൊണ്ടാണ് അമ്മവീടിനെ പറ്റി ഇതുവരെ പറയാതിരുന്നത്. എന്തായാലും അയാൾ പറഞ്ഞതിൽ നിന്ന് തറവാട് ആലപ്പുഴ ജില്ലയിലെ ഏതോ ഗ്രാമത്തിൽ ആണ് എന്ന് മനസിലായി അവിടുത്തെ പേരുകേട്ട തറവാട്ടിലെ ആളായിരുന്നു ചിന്നുവിന്റെ അമ്മ.
എന്തായാലും അന്ന് വീട്ടിൽ എത്തിയപ്പോ തന്നെ ഞാൻ
💬 Comments
View all comments