Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]
എന്നെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കാവോ അതൊക്കെ അമ്മേം മോളും ചെയ്യിപ്പിച്ചു.
ഇതിൽ നിന്നും എന്നെ മോചിപ്പിക്കാം എന്ന ഉദ്ദേശത്തൂടെ ആയിരിക്കും അച്ഛൻ എനിക്ക് കല്യാണം ആലോചിച്ചു തുടങ്ങിയത്. പക്ഷ അവർ അവിടെയും എനിക്ക് വെല്ലുവിളിയുമായി വന്നു. എനിക്ക് ചൊവ്വദോഷം ഉണ്ട് എന്ന് അവർ കാണാൻ വന്നവരോട് പറഞ്ഞു സ്വത്തു ഭാഗം വെച്ചു പോകും എന്ന പേടി ആയിരിക്കും അതിനു കാരണം അങ്ങനെ ഒന്ന് രണ്ട് കല്യാണം അവർ മുടക്കി പിന്നെ ആലോചനകൾ വരാതായി.
അങ്ങനെ ഇരിക്കെ കുഞ്ഞമ്മയുടെ മോൾക്ക് ഒരു ആലോചന വന്നു അതും വലിയ ഒരു കുടുംബത്തിൽ നിന്ന് അത് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു പിന്നീട് അവർ വിട്ടിൽ വന്ന് ചേച്ചി നില്കുമ്പോ അനിയത്തിയെ എങ്ങനെ കെട്ടും എന്ന പ്രശനവുമായി. പിന്നീട് എങ്ങനെ എന്നെ ഒഴിവാക്കും എന്ന ചിന്തയായിരുന്നു അവർക്ക് അങ്ങനെ ഇരിക്കിയാണ് കിച്ചുന്റെ അച്ഛൻ സഹായം അഭ്യർത്ഥിച്ചു വരുന്നത് ആ അവസരം അവർ മുതലെടുത്തു കിച്ചുനെക്കാൾ പ്രായം ഉള്ള എന്നെ കിച്ചുവിന്റെ തലയിൽ കെട്ടിവിച്ചു.
അത് പറഞ്ഞു തീർന്നതും ആവൾ വീണ്ടും കരച്ചിൽ തുടങ്ങി എനിക്ക് എങ്ങനെ അവളെ സമാധാനിപ്പിക്കും എന്ന് അറിയില്ലായിരുന്നു ഞാൻ കുറെ ശ്രെമിച്ചു അതിനിടക്ക് എപ്പഴോ അവൾ എന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങി പോയിരുന്നു.
അന്ന് ഞാൻ തീരുമാനിച്ചു ഇനി ഈ സുന്ദരി കുട്ടിയെ കരയിപ്പിക്കില്ല ഇവൾ എന്റെ പെണ്ണാണ് എന്ന്......
അങ്ങനെ ഞാനും എപ്പോഴോ ഉറങ്ങി പോയി..... രാവിലെ പതിവിലും നേരത്തെ ഞാൻ എഴുനേറ്റു നോക്കുമ്പോൾ അവൾ അടുത്തില്ല. ഞാൻ ഫോൺ എടുത്ത് സമയം നോക്കി മണി 6 ആയതേ
💬 Comments
View all comments