Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]
നീ വരില്ലേ.......?
വരും.......
എന്ന വേഗം റെഡി ആയിക്കോ ഞാൻ ഇപ്പൊ വരാം ഞാൻ അതും പറഞ്ഞു ബാത്ത് റൂമിലേക്ക് പോയി വേഗം കുളിച്ചുവന്നു. അപ്പോഴേക്കും അവളും റെഡി ആയിരുന്നു ഇളം നീല കളർ ടോപ്പും കറുത്ത ലെഗിൻസും അതാണ് അവളുടെ വേഷം ആ വേഷത്തിൽ അവൾ കൂടുതൽ മനോഹരിയായി എനിക്ക് തോന്നി അതോ ഇനി ഞാൻ നേരത്തെ അവളെ ശ്രെദ്ധിക്കാഞ്ഞിട്ടാണോ എന്ന് അറിയില്ല. ഞാനും വേഗം ഡ്രെസ്സ് ചെയ്തു അമ്മയോടും അച്ഛനോടും അനുവാദം വാങ്ങി ഞങ്ങൾ പുറപ്പെട്ടു.
ബൈക്കിൽ കയറിയതും എന്റെ വയറിലൂടെ ഇരുകയ്കളും ചുറ്റി അവൾ എന്നിലേക്ക് അടുത്തിരുന്നു. ഞാൻ അതെല്ലാം അശ്വതിച്ചുകൊണ്ട് വണ്ടി നേരെ അമ്പലത്തിലേക്ക് വിട്ടു 20 മിനിറ്റ് എടുത്തു അമ്ബലത്തിൽ എത്താൻ. വണ്ടി നിർത്തി ഞാൻ അവളേയും കുട്ടി അമ്പലത്തിലേക്ക് നടന്നു. അവൾ കണ്ണടച്ചു പ്രാർത്ഥിക്കുമ്പോൾ ഞാൻ അവളെ തന്നെ നോക്കി നിന്നു.
പ്രാർത്ഥിച്ചു കഴിഞ്ഞ് പുറത്തേക്ക് നടക്കുമ്പോൾ ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു അവൾ എന്റെ മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു.
പെണ്ണെ നീ എന്റെയാ ഇനി ഒരിക്കലും നീ കരയില്ല അതിന് ഈ കിച്ചു സമ്മതിക്കില്ല.
അവൾ മറുപടി ഒന്നും പറഞ്ഞില്ല എന്നെ കെട്ടിപിടിച്ച് എന്റെ നെഞ്ചിലേക്ക് മുഖം പുഴ്ത്തി മിണ്ടാതെ നിന്നു.
അതായിരുന്നു ഏറ്റവും നല്ല മറുപടി അതിലുടെ അവളുടെ മനസ്സിൽ എനിക്കുള്ള സ്ഥാനം എനിക്ക് മനസിലായി.
ആ നിർത്തം കുറെ നീണ്ടപ്പോ ഞാൻ അവളെ എന്നിൽനിന്നും പിടിച്ചകത്തി
പോകണ്ടേ......ഇവിടെ ഇങ്ങനെ നിന്ന മതിയോ....
ഞാൻ അവളുടെ മറുപടിക്ക് കാക്കാതെ അവളുടെ കൈയ്യും പിടിച്ച്
💬 Comments
View all comments