Chapter Title : ചുവന്ന തെരുവിലെ സുന്ദരി [Marqas]
പൊട്ടിച്ചിരിച്ചു..
"അത് ഇപ്പൊൾ ആണോ ഓർത്തത്..??"
"അത് ഞാൻ പെട്ടന്ന്.."
"മലയാളികൾ വരാറുണ്ടോ ഇവിടെ..??"
"ഇടക്കൊക്കെ.. പക്ഷേ ഇങ്ങനെ ആരും എന്നോട് സംസാരിക്കാൻ ഒന്നും നിന്നിട്ടില്ല.."
"ഹോ... അല്ല ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ലല്ലോ..."
അവള് സംശയത്തോടെ എന്നെ നോക്കി..
"തന്റെ കഥയുടെ കാര്യം.." ഞാൻ പറഞ്ഞു..
"ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..??" അവള് എന്നോട് ഇങ്ങോട്ട് ചോദിച്ചു..
"അതിനെന്താ ചോദിച്ചോളൂ.." ഞാൻ മറുപടി പറഞ്ഞു...
"സാറ് വല്ല നോവലിസ്റ്റും ആണോ..?? അല്ല ഈ വേഷവും ലുക്കും ഒക്കെ കണ്ട് ചോദിച്ചതാ.."
അവള് അത് പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഉറക്കെ ചിരിച്ചു...
"എന്തിനാ ചിരിക്കുന്നത്..??" അവള് അൽഭുതത്തോടെ ചോദിച്ചു..
"ഞാൻ പ്രതീക്ഷിച്ച ചോദ്യം ആയിരുന്നു.."
അത് കേട്ടപ്പോൾ അവളും ഒന്ന് ചിരിച്ചു...
"തോൾ സഞ്ചിയും ജുബ്ബയും കണ്ണാടിയും ഉള്ളവർ ഒക്കെ നോവലിസ്റ്റ്കൾ ആണോ..??"
അത് കേട്ടപ്പോൾ അവളും ഒന്ന് ആലോചിച്ചു...
"അതെനിക്ക് അറിയില്ല.. പക്ഷേ ഞാൻ കണ്ടിട്ടുള്ളവർ ഒക്കെ ആണ്.." അവള് മറുപടി പറഞ്ഞു...
ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു... പതിയെ ജനലിന്റെ അരികിലേക്ക് നടന്നു...
രാത്രിയിൽ നഗരം കാണാൻ ഒരു പ്രത്യേക ഭംഗിയാണ്..
തിരക്ക് പിടിച്ച നഗരത്തിന്റെ ഭ്രാന്തമായ സൗന്ദര്യം...
ഞാൻ തിരിഞ്ഞ് അവളെ നോക്കി.. അവൾ അപ്പോഴും അൽഭുതത്തോടെ എന്നെ തന്നെ നോക്കുകയായിരുന്നു...
"ശരി.. ഞാൻ ആരാണെന്ന് പറഞ്ഞാൽ തന്റെ കഥ പറയുമോ..??"
ഞാൻ ചോദിച്ചപ്പോൾ അവള് ഒന്ന് ആലോചിച്ചു.. എന്നിട്ട് പറഞ്ഞു..
"ആലോചിക്കാം..."
അവള് അത് പറഞ്ഞപ്പോൾ അറിയാതെ തന്നെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. ഇവള് ആള് കൊള്ളാലോ..
ഞാൻ തിരിച്ച് ചെന്ന് അവളുടെ അടുത്ത് കട്ടിലിൽ ഇരുന്നു..
അപ്പോഴും അവൾ എന്നെ തന്നെ നോക്കുകയായിരുന്നു...
"ശരി ഞാൻ പറയാം.. എന്റെ പേര് മാർക്കസ്.. തന്റെ സംശയം ശരിയാണ്.. ഞാൻ ഒരു നോവലിസ്റ്റ് ആണ്.. പിന്നെ നാട് വീട് എന്നൊക്കെ ചോദിച്ചാൽ.. പറയാൻ ഒരു ഉത്തരം ഇല്ല.. കുടുംബത്തെ കുറിച്ച് ചോദിച്ചാൽ അതിനും ഒരു ഉത്തരം ഇല്ല.. പിന്നെ ഇങ്ങനെ ഊരൊക്കെ തെണ്ടി നാടൊക്കെ കണ്ട് ഓരോരുത്തരുടെ കഥയും കേട്ട് നടക്കുന്നു..
💬 Comments
View all comments