Chapter Title : Curious case 3 [Willie Beamen]
".
"എനി പ്രോബ്ലം ".
"അങ്ങേരു പ്രശ്നമാണ് പിള്ളേർ കട്ട സപ്പോർട്ടും".
"അതെന്താടാ പിള്ളരെയുടെ സപ്പോർട്ട്,നിന്റെ അഭിപ്രായത്തിൽ".
"സർക്കാർ കോളേജ് അതിന്റെ പേരിലെ രാഷ്ട്രീയം, പിന്നെ ഞാൻ പറഞ്ഞ സാർ പഴയ സ്റ്റുഡന്റ് കൂടെയാണ് ".
"നമ്മൾ കാണാതെ രാഷ്ട്രീയകരോ".എനിക്ക് വെള്ളയും വെള്ളയുമിട്ട നാറികളെ പണ്ടേ ഇഷ്ടമല്ല.
"പഠിക്കാൻ ടോപ്പാണെങ്കിലും വേണ്ടാതെ പ്രശ്നങ്ങൾ ഒരുപാടുള്ള കോളെജാണ് പോയി ചാടരുത്".
ഇവൻ പറഞ്ഞു പറഞ്ഞു എന്നെ പ്രശ്നത്തിൽ കൊണ്ട് ചാടിക്കും.
അപ്പോളേക്കും ഞങ്ങൾ സണ്ണിയുടെ വീട്ടിൽ എത്തിയിരുന്നു.
"പറഞ്ഞത് ഓർമ ഉണ്ടാലോ".
എന്റെ തോളിൽ കൈ വെച്ചു പറയുന്നവനെ നോക്കി ഞാനും ചിരിച്ചു.
"നിന്നക്ക് എന്നേ അറിയാലോ".ബൈക്ക് മുന്നോട്ടു എടുത്തു.
കാര്യം സണ്ണി പറയുന്ന കാര്യത്തിൽ എത്ര സത്യം ഉണ്ടെങ്കിലും ഒരിക്കലും ഞാൻ അവന്റെ വാക്കുകൾ സീരിയസായി എടുക്കില്ല.
⏩⏩⏩
വീട്ടിൽ വന്നു കേറുമ്പോൾ പതിവുപോലെ ലീവിങ് റൂമിൽ എല്ലാവരും സംസാരമായിരിരുന്നു.പെട്ടെന്ന് എന്നേ കണ്ടപ്പോൾ ആ സംസാരം അവിടെനിന്നു.
കോളേജിൽ പോകണം എന്നാ തീരുമാനത്തിൽ എന്നോട് ആർക്കും സപ്പോർട്ട് ഇല്ല.ചേച്ചിയുടെ കൈയിൽ ഇരിക്കുന്നതുകൊണ്ട് നദിയും എന്റെ അടുത്തേക്ക് വന്നില്ല.
ബൈക്കിന്റെ താക്കോൽ ടീവി സ്റ്റാൻഡിന്റെ പുറത്തുവെച്ച് ഞാൻ റൂമിലേക്ക് നടന്നു.
റൂം ക്ലീൻ ആയിരുന്നു ഉണ്ണിയാണോ അമ്മയാണോ അറിയില്ല എല്ലാം അടുക്കി വെച്ചിട്ടുണ്ട്.
മൊബൈൽ സ്വെച്ച് ഓഫ് ചെയ്തു ക്യാമ്പ്യൂട്ടറിന്റെ മുന്നിലിരുന്നു.കണ്ടു പകുതിവെച്ച സിനിമ വീണ്ടും പ്ലേ ചെയ്തു.
അപ്പോളാണ് ഉണ്ണി റൂമിലേക്ക് കേറി വരുന്നത്.
"ഇംഗ്ലീഷ് മൂവീസ്".
അവൻ എന്റെ അരുകിലേക്ക് കസേര വലിച്ചിട്ടുയിരുന്നു.
"Monamour ഇറ്റലിയൻ ക്ലാസിക് ".
അന്ന ജിംസ്‌കൈയ ബാൽകാണിയിൽ നിൽക്കുന്ന സീൻ
💬 Comments
View all comments