0%

Chapter Title : Curious case 4 [Willie Beamen]

Author : kkstories Read All Parts 390

പറഞ്ഞു ഉണ്ണി വീട്ടിലേക്ക് നടന്നു.

ഉണ്ണി പോകുന്നതും നോക്കി മൂന്നുകൂടെ ചിരിച്ചു.

"നിയൊക്കെ കണ്ടോ ഉണ്ണിയുടെ വായിൽ നിന്നും തന്നെ നമ്മൾ സത്യങ്ങൾ മുഴുവൻ അറിയും". ഷഹീർ രണ്ടിനെയും നോക്കി.

"അല്ലടാ നമ്മൾ ഇങ്ങെനെ പറഞ്ഞു ഉണ്ണി പിണങ്ങി പോയല്ലോ".അലക്സ്‌ സംശയം ചോദിച്ചു.

"നമ്മൾ കൈവെച്ച ടീം നിസ്സാരമല്ല,എന്റെ വീട്ടിൽ പറഞ്ഞത് വെച്ചു ഈ എബിയും അത്രയും നല്ലവനുമല്ല".ടിറ്റോ ഗൗരവത്തോടെ പറഞ്ഞു.

"സണ്ണിച്ചേട്ടൻ പറഞ്ഞതിൽ കാര്യമുണ്ടോ".

"കാര്യമുണ്ടാന്നെല്ല അലക്സേ അതൊക്കെ സത്യമാണ്".ഷഹീർ അങ്ങനെ പറയുന്നത് എന്തിന്റെ ഉറപ്പിൽ ആണെന്ന് ടിറ്റൊക്കുയും അലക്സിനും
പിടികിട്ടിയില്ല.

Sp ശ്രീകുമാറിന്റെ ഓഫീസ്..

"സാർ ഒരു വിസ്റ്ററുണ്ട് ".

"Ci ഇല്ല അവിടെ".

"വലിയവീട്ടിൽ എബ്രഹാം ".

നോക്കിക്കൊണ്ടുയിരുന്ന ഫയൽ മാറ്റിവെച്ചു ശ്രീകുമാർ കോൺസ്റ്റബിളിനെ നോക്കി.

"വരാൻ പറ ".

"ഒകെ സാർ ".

കോൺസ്റ്റബിൾ പുറത്തേക്ക് പോയി ഒരു മിനിറ്റ് കഴിഞ്ഞു എബി അകത്തേക്കു കയറി വന്നു.

എബിയെ നോക്കി ചിരിച്ചു കൊണ്ടു കസേരയിലേക്ക് ഇരിക്കാൻ പറഞ്ഞു ശ്രീകുമാർ.

എബി കോളേജിൽ നിന്നും നേരെ വന്നത് ഇങ്ങോട്ടാണ്.

"എന്താണ് സാറിന്റെ പരാതി ".കളിയായി ശ്രീകുമാർ ചോദിച്ചു.

"ജികെ നമ്പ്യാരും രാജ്മോഹനു തമ്മിൽ എന്തെങ്കിലും പ്രേനമുണ്ടോ,നിലവിൽ ".മുന്നാലും കൊല്ലം മുന്നേയുള്ളത് എബിക്ക് അറിയാം.

ശ്രീകുമാർ ഒന്നും പേടിച്ചു.

"മോനെ എബി നീ കലാപം ഉണ്ടക്കാൻ പോകുവാണോ ".

"ഞാനൊരു സഹായം ചോദിക്കാൻ വന്നതല്ലേ അങ്കിൾ ".

ഈ പ്രവിശം മറുപടി പറയുബോൾ ശ്രീകുമാർ ശെരിക്കും പേടിച്ചു തന്റെ പദവിയെ ബഹുമാനിക്കാൻ പോലും അയാളുടെ മനസ് അനുവദിച്ചില്ല.

"ദേവസയുടെ മോനെ കൊന്നകേസിലാണ് രാജ്‌മോഹന്റെ അനിയൻ

💬 Comments

View all comments